ടൈഗര്‍ ഷെറോഫ് നായകനായി എത്തുന്ന ‘ഗണപത്’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് ആക്ഷന് ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദസറയ്ക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2070 എഡിയിലാണ് കഥ നടക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. പതിവ് പോലെ […]
‘ചാവേറി’ലൂടെ ദേവി എന്ന കഥാപാത്രമായി സംഗീത വീണ്ടും
നീണ്ട 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി ചിന്താവിഷ്ടയായ ശ്യാമളയിലെ സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവല്‍ ത്രില്ലറായാണ് ‘ചാവേര്‍’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വന്‍ ഹിറ്റുകളാക്കി മാറ്റിയ സംവിധായകന്‍ ടിനു പാപ്പച്ചന്റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലര്‍. […]
വില്‍പന ഒരു ലക്ഷം കടന്ന് ഗ്രാന്‍ഡ് വിറ്റാര
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. ഇതോടെ ഏറ്റവും വേഗം ഒരു ലക്ഷം മാര്‍ക്ക് കടക്കുന്ന എസ്‌യുവി എന്ന പേരും ഗ്രാന്‍ഡ് വിറ്റാരയെ തേടി എത്തി. കൂടാതെ 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യന്‍ എസ്‌യുവി സെഗ്മെന്റില്‍ ഏറ്റവും അധികം വില്‍പനയുള്ള വാഹനവും ഗ്രാന്‍ഡ് വിറ്റാര തന്നെ. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്‌ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം […]
ബി.സി.261
ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. ‘ബി.സി.261’. രഞ്ജു കിളിമാനൂര്‍, ലിജിന്‍ ജോണ്‍. മാതൃഭൂമി. വില 335 രൂപ.
മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പ്രാണായാമം
ദേഷ്യപ്പെടുമ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുമ്പോഴും ശരീരത്തിലെ ഓരോ കോശങ്ങളേയും നാം വേദനിപ്പിക്കുകയാണ്. നെഗറ്റീവ് ഇമോഷന്‍സ് ആരോഗ്യത്തിന് വളരെ ദോഷമാണ്. ഓഫീസിലോ, വീട്ടിലോ എവിടെയായാലും അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ കൊണ്ട് ചെയ്യാവുന്ന യോഗ മുറകളുണ്ട്. ശരിയാം വിധം ഇവ ചെയ്താല്‍ മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷനേടാം. ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് ശരീരത്തിലെ പവര്‍ പോയിന്റുകളെ ഉദ്ദീപിപ്പിച്ച് ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് പ്രാണായാമം. പ്രാണായാമവും യോഗാഭ്യാസവും ഒത്തൊരുമിച്ച് ചെയ്താല്‍ അഭ്യാസങ്ങളുടെ പൂര്‍ണ ഫലം സിദ്ധിക്കുമെന്നാണ് ആചാര്യമതം. സാധാരണ ഗതിയില്‍, പദ്മാസനത്തിലോ അര്‍ദ്ധ […]
ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് വി.ഡി സതീശൻ
കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ സിപിഎം നേതാക്കള്‍ കുടുങ്ങുന്നതിനിടെ പണം എത്തിച്ചു പരിഹാരമുണ്ടാക്കാന്‍ ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിളിച്ച യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണനും പങ്കെടുക്കുന്നുണ്ട്. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാന്‍ 40 കോടി രൂപ കൂടി വേണമെന്ന് കണ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് പണം സമാഹരിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി […]
ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി
അഗസ്റ്റിൻ സഹോദരങ്ങൾ കബളിപ്പിച്ച കർഷകർക്ക് കെ.എല്‍.സി.ആക്ട് പ്രകാരം പിഴ ചുമത്തിയതിനെ സിപിഎമ്മും സിപിഐയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്ന് മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കർഷകരുടെ പരാതികളിൽ കലക്ടർ പരിശോധിച്ചു തീരുമാനമെടുക്കും .
ഇടുക്കി ഡാമിൽ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി
ഇടുക്കി ഡാമിൽ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലക്കാട് സ്വദേശി മുഹമ്മദ് നിയാസ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും, ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. ഇടുക്കി പോലീസിനായിരുന്നു നിലവിൽ അന്വേഷണ ചുമതല.തുടർന്ന് സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി.
പ്രസ്താവനയിൽ മലക്കം മറിഞ്ഞ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ
നിലപാട് തിരുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫ്. പാക് ടീമിന് ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണം കണ്ടപ്പോള്‍ ഇരു രാജ്യത്തെയും ആരാധകര്‍ കളിക്കാരെ എത്ര ആരാധനയോടെ കാണുന്നതെന്ന് വ്യക്തമായി എന്നും ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കളിക്കുമ്പോള്‍ പരമ്പരാഗത എതിരാളികളാണെന്നും അല്ലാതെ ശത്രുക്കളല്ലെന്നും സാക്ക അഷ്റഫ് വ്യക്തമാക്കി. ഇന്ത്യയെ ശത്രരാജ്യമെന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടർന്നാണ് സാക്ക അഷ്റഫ് നിലപാട് തിരുത്തിയത്.
