കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ന്നിരിക്കേ, ഭവന സന്ദര്‍ശന പദ്ധതിയുമായി സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ രംഗത്തു വരുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍കൂടിയാണ് ഭവന സന്ദര്‍ശനം. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നും ബോധ്യപ്പെടുത്താന്‍ വി. ജോയ് എംഎല്‍എ അധ്യക്ഷനായുള്ള അസോസിയേഷന്‍ തീരുമാനിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡി കൊണ്ടുപോയെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. രേഖകള്‍ […]
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആർടിസി ഡിപ്പോ ഇരുട്ടിലായി.തുടർന്ന് വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി.
എലത്തൂരിലെ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫി ഏക പ്രതി
എലത്തൂരിലെ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖ് സൈഫി ഏക പ്രതി. ഇയാൾക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എൻഐഎ. കൊച്ചിയിലെ കോടതിയിൽ അന്തിമ കുറ്റപത്രം എൻഐഎ സമർപ്പിച്ചു. ജിഹാദി പ്രവർത്തനം വഴി സമൂഹത്തിൽ ഭീകരത സൃഷ്ടിക്കാനും ഭയം ഉണ്ടാക്കാനുമായിരുന്നു ഇയാളുടെ ശ്രമമെന്നും ആരും തിരിച്ചറിയാതിരിക്കാനാണ് ഇയാൾ കേരളത്തിലേക്ക് വന്നതെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കൃത്യത്തിന് ശേഷം ആരും അറിയാതെ മടങ്ങി പോയി സാധാരണ ജീവിതം തുടരാനായിരുന്നു ഇയാൾ പദ്ധതിയിട്ടത്. സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മുഖേനയുമാണ് ഇയാൾ […]
1985ലെ ഏറ്റവും ജനപ്രിയ ഹാസ്യനടന്‍?
1985ലെ ഏറ്റവും ജനപ്രിയ ഹാസ്യനടന്‍? Option 1 ശ്രീനിവാസന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മാധവന്‍ എന്ന എം എ ധവാന്‍ ആയി എത്തി ഏവരെയും കുടുകുടി ചിരിപ്പിച്ച താരമാണ് ശ്രീനിവാസന്‍. ആള്‍മാറാട്ടം നടത്തി പെണ്ണു കാണാന്‍ പോകുന്നതും അതിലൂടെ സംഭവിക്കുന്ന അബദ്ധങ്ങളും ആണ് കഥാസന്ദര്‍ഭം. Option 2 – കുതിരവട്ടം പപ്പു സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് മുത്താരം കുന്നു P O. കെ പി കെ […]
എലത്തൂര്‍ ട്രെയിന്‍ തീവയ്പുകേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു
എലത്തൂര്‍ ട്രെയിന്‍ തീവയ്പുകേസില്‍ പ്രതി ഷാറൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ജിഹാദ് പ്രവര്‍ത്തനമെന്ന് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതി സമൂഹമാധ്യമങ്ങളിലൂടെ മുസ്‍ലിം തീവ്രവാദത്തില്‍ ആകൃഷ്ടനായെന്നും. താന്‍ തിരിച്ചറിയപ്പെടില്ല എന്നതിനാല്‍ അക്രമത്തിന് കേരളം തിരഞ്ഞെടുത്തു. കുറ്റകൃത്യം നടത്തിയത് പ്രതി ഒറ്റയ്ക്ക്, യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തി.
എറണാകുളത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാന്‍സര്‍ സെന്റര്‍ തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി
25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 30
*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക പ്ര്ശനത്തിനു പരിഹാരമുണ്ടാക്കാന്‍ സിപിഎം നേതാക്കളുടെ ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിളിച്ച യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണനും പങ്കെടുക്കുന്നുണ്ട്. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാന്‍ 40 കോടി രൂപ കൂടി വേണമെന്ന് കണ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ […]
വാദം തള്ളി ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിദഗ്ധര്‍
കാനഡയിലിരുന്ന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളെ പാക് ചാരസംഘടന എന്തിന് ഇല്ലാതാക്കണമെന്ന ചോദ്യമാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിദഗ്ധർ ഉന്നയിക്കുന്നത്. ഇതേതുടർന്ന് ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാകാമെന്ന വാദം തള്ളി ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിദഗ്ധര്‍. ഇന്ത്യ കാനഡ പ്രശ്നത്തെ ഇന്ത്യ പാക് പ്രശ്നമാക്കി ചുരുക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണ വില ആറുമാസത്തെ താഴ്ചയില്‍
സ്വര്‍ണ വില കുത്തനെ താഴോട്ട്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വിലക്കുറവിലാണ് കേരളത്തിലെ സ്വര്‍ണ വില ഇപ്പോള്‍. 22 കാരറ്റ് സ്വര്‍ണം പവന് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 1,280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 240 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയുടെ കുറവാണുണ്ടായത്. പവന് […]
പുതിയ കളര്‍ വേരിയന്റില്‍ മോട്ടോ ഇ13
ഇന്ത്യന്‍ വിപണിയില്‍ ഏറെ തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട്‌ഫോണാണ് മോട്ടോറോളയുടെ മോട്ടോ ഇ13. ഈ വര്‍ഷം ആദ്യമാണ് മോട്ടോ ഇ13 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പ്രധാനമായും 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇത്തവണ പുതിയ കളര്‍ വേരിയന്റില്‍ മോട്ടോ ഇ13 വിപണിയിലെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതുതായി സ്‌കൈ ബ്ലൂ വേരിയന്റിലാണ് മോട്ടോ ഇ13 വാങ്ങാന്‍ സാധിക്കുക. അത്യാകര്‍ഷകമായ ഈ കളര്‍ വേരിയന്റിന്റെ ഡിമാന്‍ഡ് ഉയര്‍ന്നേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് […]
