25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്.
എറണാകുളത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാന്‍സര്‍ സെന്റര്‍ തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി
