റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി 2023-24ലെ ആദ്യ പാദത്തിലെ 1.3 ബില്യണ്‍ ഡോളറില്‍ നിന്ന് 9.2 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. അതേസമയം മുന്‍ സമ്പത്തിക വര്‍ഷത്തിലെ 17.9 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവും കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം തമ്മിലുള്ള വ്യത്യാസമാണ് കറണ്ട് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത് ദുര്‍ബലമാകുന്ന സമ്പദ്വ്യവസ്ഥയെയാണ് കാണിക്കുന്നത്. ഉയര്‍ന്ന […]
‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ടീസര്‍
അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഒരു ശ്രീലങ്കന്‍ സുന്ദരി’ ഒക്‌ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണ പ്രിയദര്‍ശനാണ്. തിരക്കഥയും കൃഷ്ണ പ്രിയദര്‍ശനാണ് എഴുതുന്നത്. ‘ഒരു ശ്രീലങ്കന്‍ സുന്ദരി’യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനൊപ്പം പത്മരാജന്‍ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്‌ന സുമേഷ് (ടോപ് സിംഗര്‍ ഫെയിം), തുടങ്ങി നിരവധി […]
ആദ്യ ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടി ‘ചന്ദ്രമുഖി 2’
ബോക്സ് ഓഫീസില്‍ നിന്നും അത്ര വലിയ പ്രതികരണങ്ങള്‍ ലഭിച്ചില്ലെങ്കിലും ആദ്യ ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടി രാഘവ ലോറന്‍സ്-കങ്കണ റണാവത്ത് ചിത്രം ‘ചന്ദ്രമുഖി 2’. ആദ്യ ദിനം 7.5 കോടി രൂപ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഭാഗവുമായി ചിത്രത്തെ താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രമുഖി 2 ഒന്നുമല്ല എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജ എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ എത്തുന്നത്. ചന്ദ്രമുഖിയായി കങ്കണ […]
മെഴ്സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ എസ്യുവിയുടെ 25 യൂണിറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തില്‍ മൊത്തം 1000 യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ എക്സ്-ഷോറൂം വില. അതിന്റെ ഡെലിവറികള്‍ 2024 ന്റെ തുടക്കത്തില്‍ നടക്കും. 585 എച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എഞ്ചിനാണ് […]
ദൈവം എന്ന ദുരന്തനായകന്‍
ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍ ചെരിവുകളിലെ കാട്ടുപച്ചയും കാട്ടുചെക്കിപ്പൂക്കളുടെ ചോരപ്പും തെയ്യത്തിന്റെ മെയ്യാടയും മെയ്ക്കോപ്പും കുരുത്തോലകളും കിരീടശോഭയും എല്ലാം ചേര്‍ന്ന ദൃശ്യഭാഷ. നാട്ടുമൊഴിയും ചെണ്ടമേളവും കതിനകളും പടക്കവും വരവിളിയും പൊലിച്ചുപാട്ടും ഉറച്ചില്‍ത്തോറ്റവും വാചാലും എല്ലാം കലര്‍ന്ന ശബ്ദഭാഷ. അധിനിവേശങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടില്‍ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും […]
ആരോഗ്യകരവും പോഷകപ്രദവുമായ തുളസി വിത്ത് പാനീയം
തുളസി വിത്ത് പാനീയം അല്ലെങ്കില്‍ ബേസില്‍ സീഡ് ഡ്രിങ്ക് എന്നൊക്കെ അറിയപ്പെടുന്ന ബേസില്‍ സീഡ് വാട്ടര്‍, തുളസി വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഉണ്ടാക്കുന്ന ഒരു പാനീയമാണ്. ബേസില്‍ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്. തുളസി വിത്തുകളില്‍ നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ നല്ല ഉറവിടമാണ് തുളസി വിത്തുകള്‍. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിനുകള്‍ (വിറ്റാമിന്‍ കെ പോലുള്ളവ), ധാതുക്കള്‍ (കാത്സ്യം […]
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെ തുടരാനാണ് തീരുമാനം. നിരക്ക് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യമുണ്ടായിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ ആരംഭിച്ചിരുന്നു.
കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി
കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു.
വനിതാ സംവരണബില്‍ നിയമമായി
വനിതാ സംവരണബില്‍ നിയമമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവെച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ബില്ലാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ പാസാക്കിയിരുന്നത്. രാജ്യസഭയില്‍ 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു.
തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്
തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുട്ടികളെ മഴ നനയിച്ച് സ്കൂൾ മീറ്റ് നടത്തുന്നു. കിളിമാനൂർ ഉപജില്ലാ സ്കൂൾ മീറ്റാണ് പെരുമഴയത്തും തുടരുന്നത്. കാട്ടാക്കട സബ്‌ജില്ലാ സ്കൂൾ മീറ്റിലും സമാന സ്ഥിതിയാണ്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവയ്ക്കാതെ അധികൃതർ. ഇന്നത്തെ മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
