Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് രക്തം മാറി നൽകിയത്. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് വിഡിസതീശന്‍

എ.ഐ ക്യാമറയിലും കെ -ഫോണിലും നടന്നതിനു സമാനമായ അഴിമതിയാണ് കെ.എസ്.ഇ.ബിയുടെ സൗരോര്‍ജ പദ്ധതികളിലും നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളെയും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളെയും മറയാക്കി സംസ്ഥാനത്ത് ഒരേ രീതിയിലുള്ള അഴിമതിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്.  സ്വന്തക്കാരെക്കൊണ്ട് അന്വേഷണം നടത്തി അഴിമതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പ്രതിപക്ഷം അനുവദിക്കില്ല. ഇന്‍കെലിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോടതി മേല്‍നോട്ടത്തിയിലുള്ള സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 29

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾വീരപ്പന്‍ വേട്ടയുടെ പേരില്‍ ധര്‍മപുരി ജില്ലയിലെ വചാതി ഗ്രാമം വളഞ്ഞ് 1992 ജൂണ്‍ 20 ന് ഉദ്യോഗസ്ഥര്‍ നടത്തിയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. 18 ഗോത്രവര്‍ഗ്ഗ യുവതികളെ ബലാല്‍സഗം ചെയ്തെന്ന കേസില്‍ വനം വകുപ്പ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥരാണു പ്രതികള്‍. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരും പ്രതി പട്ടികയിലുണ്ട്. […]

Posted inബിസിനസ്സ്

മൂല്യമേറിയ ബ്രാന്‍ഡെന്ന സ്ഥാനം നിലനിറുത്തി ടി.സി.എസ്

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡെന്ന സ്ഥാനം നിലനിറുത്തി രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്). കാന്താര്‍സ് ബ്രാന്‍ഡ്സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി) ടി.സി.എസിന്റെ ബ്രാന്‍ഡ് മൂല്യം. രാജ്യത്തെ ഏറ്റവും മുന്നിലുള്ള 75 ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 37,000 കോടി ഡോളറാണ് (ഏകദേശം 30.73 ലക്ഷം കോടി രൂപ ). കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവുണ്ടായിട്ടുണ്ട്. ആഗോള കമ്പനികളുമായി നോക്കുമ്പോള്‍ […]

Posted inടെക്നോളജി

ഹോം വര്‍ക്ക് ചെയ്ത് തരും, പുതിയ ഫീച്ചറുകളുമായി ചാറ്റ് ജിപിടി

എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നായതോടെ ഇതിന് ഉപയോക്താക്കളും കൂടി. ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐ പുതിയ ഫീച്ചറുകളെ അവതരിപ്പിച്ചത് ഇങ്ങനെയാണ് ‘ചാറ്റ് ജിപിടിക്ക് ഇപ്പോള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയും’. തിരക്ക് നിറഞ്ഞ ഒരു ദിവസം നിങ്ങള്‍ ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തുകയാണ്. അത്താഴത്തിനെന്തുണ്ടാക്കണമെന്ന് പിടിയില്ല, കുട്ടികളുടെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണം. നേരെ സ്മാര്‍ട്ട്ഫോണ്‍ എടുത്തോളൂ. ചാറ്റ് ജിപിടി തുറന്ന് അടുക്കളയിലുള്ള പച്ചക്കറികളുടെ ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യൂ. […]

Posted inവിനോദം

‘ലിയോ’യിലെ സെക്കന്റ് സിംഗിള്‍ പുറത്തിറങ്ങി

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ലിയോ’യിലെ സെക്കന്റ് സിംഗിള്‍ പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം തന്നെ പാട്ട് വൈറലായിക്കഴിഞ്ഞു. 16 മണിക്കൂറിനുള്ളില്‍ 8 മില്ല്യണിലധികം ആളുകളാണ് ‘ബാഡ്ആസ്’ ലിറിക്കല്‍ വീഡിയോ കണ്ടിരിക്കുന്നത്. സംഗീതം നല്‍കിയതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ്. വിജയിയുടെ ലിയോ ദാസ് എന്ന കഥാപാത്രത്തിന്റെ രൂപം എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകന് നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോ. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, […]

Posted inവിനോദം

‘കണ്ണൂര്‍ സ്‌ക്വാഡ്’ ആദ്യ ദിനത്തില്‍ 2.4 കോടി കളക്ഷന്‍

മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഓപ്പണിംഗ് ദിനത്തില്‍ 2.4 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ എക്സില്‍ പങ്കുവച്ചിരിക്കുന്ന വിവരം. ആദ്യ ദിനത്തില്‍ 160 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിനം മുതല്‍ ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. 250ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. കേരളത്തില്‍ മാത്രം ഒരു ദിനം ആയിരം ഷോകളിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ആദ്യ ദിനം 75 എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നത്. […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു ഐഎക്‌സ്1 ഇലക്ട്രിക് എസ്യുവി ഇന്ത്യയില്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു ഐഎക്‌സ്1 ഇലക്ട്രിക് എസ്യുവി ഇന്ത്യയില്‍ എത്തി. 66.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒരൊറ്റ എക്‌സ്‌ഡ്രൈവ് 30 വേരിയന്റില്‍ ഈ മോഡല്‍ ലഭ്യമാണ്. ബിഎംഡബ്ല്യു ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്യുവിയാണിത്. ബിഎംഡബ്ല്യു ഉല്‍പ്പന്ന ശ്രേണിയിലേക്കുള്ള നാലാമത്തെ വൈദ്യുത കൂട്ടിച്ചേര്‍ക്കലാണ് ഐഎക്‌സ്1. ബിഎംഡബ്ല്യു ഐഎക്‌സ്1 എക്‌സ്‌ഡ്രൈവ് 30ന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 66.5വിലോവാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയും ഒരു ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഉള്‍പ്പെടുന്നു, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍. ഈ […]

Posted inപുസ്തകങ്ങൾ

സിന്‍ഡിക്കേറ്റ്

രാഷ്ട്രീയ – സാമൂഹ്യജീവിതത്തിലെ കാപട്യങ്ങളുടെയും മൂല്യച്യുതികളുടെയും നേരേ വി കെ എന്‍ പ്രയോഗിച്ച മൂര്‍ച്ചയുള്ള പരിഹാസമാണ് സിന്‍ഡിക്കേറ്റ്. സമുന്നത രാഷ്ട്രീയ പാര്‍ട്ടിയിലെ പിളര്‍പ്പ്, നേതൃത്വത്തിനായുള്ള മത്സരങ്ങള്‍ മന്ത്രിമാര്‍ക്കിടയിലും വന്‍വ്യവസായപ്രഭുക്കള്‍ക്കിടയിലുമുണ്ടാകുന്ന ആശങ്കകള്‍ – ഇതിനിടയിലാണ് പയ്യന്‍ സോഷ്യലിസം നടപ്പാക്കാന്‍ മത്സരിക്കുന്ന ഇരു ചേരിക്കാരുടെയും വിശ്വാസപാത്രമായി നിര്‍വിഘ്നം, അനായാസം മുന്നേറുന്നത്. ‘സിന്‍ഡിക്കേറ്റ്’. വി കെ എന്‍. അഞ്ചാം പതിപ്പ്. ഡിസി ബുക്‌സ്. വില 237 രൂപ.  

Posted inആരോഗ്യം

ഹൃദയരോഗ സാധ്യത കുറയ്ക്കുന്ന ആറ് പ്രധാന ഭക്ഷണങ്ങള്‍

ഭക്ഷണവും ഹൃദയപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആറ് പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ആറ് വ്യത്യസ്ത പഠനങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത പഠനഫലം യൂറോപ്യന്‍ ഹാര്‍ട്ട്‌ േജണലില്‍ പ്രസിദ്ധീകരിച്ചു. പഴങ്ങള്‍ ദിവസവും ഒരു കപ്പ് വീതം രണ്ടോ മൂന്നോ തവണ. പച്ചക്കറികള്‍ ദിവസവും രണ്ടു മൂന്നു കപ്പ് വരെ. പയര്‍വര്‍ഗങ്ങള്‍ ആഴ്ചയില്‍ അരക്കപ്പ് വീതം മൂന്നോ നാലോ തവണ. നട്‌സ് ആഴ്ചയില്‍ 7 മുതല്‍ 28 ഗ്രാം വരെ. […]