Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്. ഒമ്പത് ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ ഇടത്തരം/മിതമായ മഴ/ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിപ ഭീതി ഒഴിയുന്നു

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിൾ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.  ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു. നെഗറ്റീവായ നാല് രോഗികളെയും മിംസ് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് എം കെ കണ്ണന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂർ വിഷയവുമായി ബന്ധമില്ലെന്നായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍ തൃശൂര്‍ രാമനിലയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ബാങ്ക് 50 കോടി അഡ്വാന്‍സ് ചെയ്യാനും ഒരാഴ്ചയ്ക്കകം നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാനുമാണ് നീക്കം. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയായ കണ്ണന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു പോകുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇതു രണ്ടാം തവണയാണ് ഇഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാന്‍ സി.പി.എം […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 29

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വനംവികസന സമിതി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും മാവോയിസ്റ്റു സംഘം തകര്‍ത്തു. യൂണിഫോം ധരിച്ച തോക്കുധാരികളായ സംഘമാണ് ഉച്ചക്കു തേയില എസ്റ്റേറ്റിലെത്തിയത്. തോട്ടം അധികാരികളെ മണിമാളികകളില്‍ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് താക്കീതു ചെയ്യുന്ന പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പതിച്ചിട്ടുണ്ട്. ◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ഉന്നത നേതാക്കള്‍ക്കും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമന കോഴ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ

നിയമന കോഴ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ. പരാതിക്കാരനായ ഹരിദാസിന്റെ ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മലപ്പുറം ജില്ലയിലെ പ്രമുഖനായ യുഡിഎഫ് എംഎല്‍എയുമാണെന്ന് അന്‍വര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം ഉന്നയിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് മെയ്‌തേയ് വിഭാഗക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.400ഓളം മെയ്‌തേയ് സംഘടനകളുടെ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. സ്ഥലത്ത് വെടിവയ്പ്പ് ഉണ്ടായതായി […]

Posted inലേറ്റസ്റ്റ്

ഫ്ളോട്ടിംഗ് മസ്ജിദ്

ദുബൈയില്‍ കടല്‍വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ലോട്ടിങ് മസ്ജിദ് വരുന്നു. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണിത്. മൂന്നു നിലകളിലായുള്ള മസ്ജിദിന്റെ താഴത്തെ നില വെള്ളത്തിനിടിയിലെ മുങ്ങിക്കപ്പല്‍പോലെയാണ്. പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിലാണ്. 75 പേര്‍ക്കു വരെ ഒരേ സമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഉണ്ടാകും. ബര്‍ ദുബൈയില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പള്ളിയുടെ നിര്‍മ്മാണം അടുത്തയാഴ്ച ആരംഭിക്കും. 550 ലക്ഷം ദിര്‍ഹമാണ് നിര്‍മാണച്ചെലവ്. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ദുബൈ വാട്ടര്‍ കനാലില്‍ പള്ളി നിര്‍മ്മിക്കുന്നത്. […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ വ്യാജ അക്കൗണ്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലുള്ള അക്കൗണ്ടിന്റെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്തെ 399 സഹകരണ ബാങ്കുകളില്‍ ക്രമക്കേടു നടന്നെന്ന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ നല്‍കിയ മറുപടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സൗദിയിലെ പൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാം

സൗദിയിലെ പൊതുസ്ഥലങ്ങളിൽ പുസ്തകങ്ങൾ വായിച്ചുകേൾക്കാം. ലൈബ്രറി സേവനങ്ങൾ ലഭ്യമാക്കുന്ന ‘മസ്മൂഅ്’ കാബിൻ പദ്ധതിക്ക് റിയാദിൽ തുടക്കം. ലൈബ്രറി അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ബിൻ നാസർ അൽആസിം കാബിെൻറ ഉദ്ഘാടനം നിർവഹിച്ചു. കിങ് ഫഹദ് നാഷനൽ ലൈബ്രറി പാർക്കിലാണ് ഓഡിയോ ബുക്ക് കിയോസ്ക് സ്ഥാപിച്ചത്.