Posted inബിസിനസ്സ്

കുതിച്ചുയര്‍ന്ന് രണ്ടാം ഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പന

ഈ വര്‍ഷത്തെ രണ്ടാം ഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പനയ്ക്ക് വിപണിയില്‍ ഉയര്‍ന്ന പ്രതികരണം. 6,914 കോടി രൂപ മൂല്യം വരുന്ന 11.67 ടണ്‍ സ്വര്‍ണമാണ് ഇത്തവണ വില്‍പ്പന നടന്നത്. എക്കാലത്തെയും ഉയര്‍ന്നതാണിത്. സ്വര്‍ണ വില ഉയരത്തിലായിട്ടും വില്‍പ്പന കുതിച്ചുയരുകയായിരുന്നു. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍, ഉയര്‍ന്ന ചില്ലറവിലക്കയറ്റം, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവയൊക്കെയാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. റിട്ടെയ്ല്‍ നിക്ഷേപകരും ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരും കൂടുതല്‍ താല്‍പര്യം കാണിച്ചു. 2015ല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ […]

Posted inടെക്നോളജി

ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍

ഗൂഗിളിലെ ഏറ്റവും പുതിയ സംവിധാനം വളരെയധികം ഉപയോഗപ്രദമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളെ ചെറിയ ഭൂകമ്പമാപിനികളാക്കി മാറ്റുന്ന ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിലെ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനം എന്‍ഡിഎംഎ (നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി), എന്‍എസ്സി (നാഷനല്‍ സീസ്‌മോളജി സെന്റര്‍) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ പ്രാദേശിക ഭാഷകളില്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റിക്ടര്‍ സ്‌കെയിലില്‍ 4.5നു മുകളില്‍ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണില്‍ ജാഗ്രതാ നിര്‍ദേശം ലഭിക്കും. സുരക്ഷയ്ക്കായി എന്താണ് […]

Posted inവിനോദം

ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് ‘യാരിയാന്‍ 2’ ട്രെയിലര്‍

2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘യാരിയാന്‍ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. യഥാര്‍ഥ സിനിമയിലെ പ്രമേയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനന്‍ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതല്‍ മനോഹരമാക്കുന്നു. ചിത്രത്തില്‍ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല […]

Posted inവിനോദം

‘ലിയോ’യിലെ ‘ബാഡ് ആസ്’ ന്റെ ലിറിക്കല്‍ വീഡിയോ

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോക്ക് വന്‍ ഹൈപ്പാണ് നിലവിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ബാഡ് ആസ്’ ന്റെ 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിക്കുന്നതാണ് ഗാനം എന്ന് ഇതിലൂടെ മനസിലാക്കാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം 12 ലക്ഷത്തിന് മുകളില്‍ ആളുകളാണ് വീഡിയോ […]

Posted inഓട്ടോമോട്ടീവ്

പുതിയ ആക്ടിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഉത്സവ സീസണിന് മുന്നോടിയായി പുതിയ ആക്ടിവ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന്‍ ഡിഎല്‍എക്‌സ്, സ്മാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ് ഇവയുടെ വില. ബുക്കിംഗുകള്‍ ഇപ്പോള്‍ തുറന്നിരിക്കുന്നു. പുതിയ ലിമിറ്റഡ് എഡിഷന്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് […]

Posted inപുസ്തകങ്ങൾ

ഉപ്പുപാടത്തെ ചന്ദ്രോദയം

ഡോ. കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ഏക മനുഷ്യനെയാണ്. ആസുരമായ ഇന്നത്തെ കാലത്ത് ഇത് വെറും പ്രതീക്ഷകളോ സ്വപ്നങ്ങളോ മാത്രമാകാം. എങ്കിലും ജലീലിന്റെ യാത്രകളെ നയിക്കുന്നത് ആ ശുഭ പ്രതീക്ഷകളാണ്. വംശീയത വേരുകള്‍ ആഴ്ത്തിപ്പടര്‍ന്ന സമകാലീന ഗുജറാത്ത് തന്നെയായിരുന്നു വംശീയ വിദ്വേഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും അതിന്റെ രക്തസാക്ഷിയാകുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നാട് എന്നത് ഒരു വിരോധാഭാസമാണ്. ഗുജറാത്തിന്റെ മണ്ണിലൂടെയുള്ള ജലീലിന്റെ യാത്രകള്‍ […]

Posted inആരോഗ്യം

വ്യായാമം കൊണ്ട് നേടാവുന്ന വലിയ നേട്ടം കരിയര്‍ വിജയം

വ്യായാമം പതിവാക്കുന്നത് അസുഖങ്ങള്‍ കുറയ്ക്കാനും ആരോഗ്യകരമായ മാനസിക- ശാരീരികാവസ്ഥയോടെ തുടരാനുമെല്ലാം സഹായിക്കുന്നു. ഇത് മാത്രമല്ല വ്യായാമം പതിവാക്കുന്നത് കൊണ്ട് മറ്റൊരു വലിയ ഗുണം കൂടിയുണ്ട്. കരിയര്‍ വിജയം. മിക്കവര്‍ക്കും വ്യായാമം കൊണ്ട് നേടാന്‍ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണ് കരിയര്‍ വിജയം. വ്യായാമം പല രീതിയില്‍ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്തും. വ്യായാമം പതിവാക്കുന്നവരില്‍ ‘ഫോക്കസ്’ കൂടുതലായിരിക്കും. അത് തീര്‍ച്ചയായും ജോലിയില്‍ മെച്ചപ്പെടാന്‍ സഹായിക്കും. അതുപോലെ തന്നെ തലച്ചോറിന്റെ ആരോഗ്യം ആകെ നന്നാക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്. ഇതിലൂടെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നിയമനത്തിനു കോഴ വാങ്ങിയെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനെതിരെ ഓഗസ്റ്റ് 17 നു പരാതിപ്പെട്ടിട്ടും പലമുണ്ടായില്ലെന്ന് പരാതിക്കാന്‍ മലപ്പുറം സ്വദേശി ഹരിദാസന്‍. മന്ത്രിയുടെ പിഎസിനെ നേരില്‍ കണ്ടാണു പരാതിപ്പെട്ടത്. നടപടി ഇല്ലെന്നു മനസിലായപ്പോള്‍ സെപ്റ്റംബര്‍ 13 നാണ് മന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി വീണ്ടും എത്തിയത്. ഈ പരാതിയിലും കേസെടുക്കാതെ തട്ടിപ്പിനിരയായ തനിക്കെതിരേ തട്ടിപ്പുകാരന്‍ നല്‍കിയ പരാതിയിലാണു പോലീസ് കേസെടുത്തിരിക്കുന്നതെന്നും ഹരിദാസ് കുറ്റപ്പെടുത്തി. ഹരിദാസിന്റെ മരുമകളുടെ കൈവശമുള്ള നിയമന ഉത്തരവ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിനിരയായാളുടെ പരാതി വാങ്ങി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്. എന്നാൽ പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്

ഇന്നലെ കശ്മീരി ഗേറ്റ് ഫ്ലൈഓവറിലാണ് ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിക്കുകയും കേസെടുക്കുകയും ചെയ്തു. അതോടൊപ്പം ഈ മാസമാദ്യം ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3,500 ഡോളർ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയതെന്നാണ് സൂചന.