Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂർ സഹകരണ ബാ​ങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കരുവന്നൂർ സഹകരണ ബാ​ങ്ക് തട്ടിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വലിയ പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കളയുകയല്ലേ വേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ സഹായമാണ് ജനങ്ങൾക്ക് ചെയ്യുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം. സഹകരണ മേഖല ചിലരുടെ മനസ്വാസ്ഥ്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Posted inബിസിനസ്സ്

ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയായി അഫ്ഗാനി

സെപ്റ്റംബര്‍ പാദത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കറന്‍സിയെന്ന അപ്രതീക്ഷിത നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ കറന്‍സിയായ അഫ്ഗാനി. ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവില്‍, അഫ്ഗാനി മൂല്യം 9 ശതമാനം ഉയര്‍ന്നു, പ്രാഥമികമായി മാനുഷിക സഹായത്തിന്റെ ഗണ്യമായ ഒഴുക്കും, അയല്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങളിലെ ഉത്തേജനവുമാണ് ഇതിന് കാരണം. തങ്ങളുടെ കറന്‍സിയുടെ നിയന്ത്രണം ഉറപ്പിക്കുന്നതിനായി, താലിബാന്‍ പ്രാദേശിക ഇടപാടുകളില്‍ യുഎസ് ഡോളറിന്റെയും പാകിസ്ഥാന്‍ രൂപയുടെയും ഉപയോഗം നിരോധിക്കുന്നത് ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് […]

Posted inവിനോദം

സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ടീസര്‍

പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ആദ്യ ചിത്രമായ ‘ടൈഗര്‍ 3’ ടീസര്‍ എത്തി. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ടീസറില്‍ നിന്നുള്ള സൂചന. കത്രീന കൈഫ് നായികയാകുന്ന […]

Posted inവിനോദം

‘ചാവേറിന്റെ’ റിലീസ് ഒക്ടോബറിലേക്ക് നീട്ടി

മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേറിന്റെ’ റിലീസ് തിയതി നീട്ടി. ചിത്രം ഒക്ടോബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും. നിര്‍മാതാക്കള്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതുവരെ നാല്‍പത് ലക്ഷം ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി […]

Posted inഓട്ടോമോട്ടീവ്

പുതിയ പള്‍സര്‍ എന്‍150 പുറത്തിറക്കി ബജാജ്

പുതിയ പള്‍സര്‍ എന്‍150 പുറത്തിറക്കി ബജാജ് ഓട്ടോ. 1,17,677 രൂപ (എക്സ്-ഷോറൂം, ന്യൂഡല്‍ഹി) വിലയുള്ള മോട്ടോര്‍സൈക്കിള്‍ റേസിംഗ് റെഡ്, എബോണി ബ്ലാക്ക്, മെറ്റാലിക് പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. പുതിയ ബജാജ് പള്‍സര്‍ എന്‍150 മോഡലില്‍ 149.68സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 14.5പിഎസ് പരമാവധി കരുത്തും 13.5എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനില്‍ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ പള്‍സര്‍ ച150യിലെ മുന്‍പിലെ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും, പിന്നില്‍ ഒരു മോണോഷോക്കുമാണ്. […]

Posted inപുസ്തകങ്ങൾ

തീവണ്ടിയിലെ പെണ്‍കുട്ടി

എല്ലാ ദിവസങ്ങളും ഒരുപോലെ. ഇന്നുവരെ. എന്നും ഒരേ തീവണ്ടിയിലായിരുന്നു റേച്ചല്‍ പോകാറുണ്ടായിരുന്നത്. ഓരോ തവണയും അത് ഒരേ സിഗ്‌നലില്‍ നില്‍ക്കുമെന്നും, അപ്പോള്‍ അതിനരികിലായി വീടുകള്‍ക്ക് പിന്നിലെ പൂന്തോട്ടങ്ങളുടെ ഒരു നിര തന്നെയുണ്ടാവുമെന്നും അവള്‍ക്കറിയാം. അതിലൊരു വീട്ടില്‍ താമസിക്കുന്ന ആളുകള്‍ ആരൊക്കെ എന്നുപോലും തനിക്കറിയാമെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. അവളുടെ കാഴ്ചപ്പാടില്‍, എല്ലാം തികഞ്ഞ ഒരു ജീവിതമായിരുന്നു അവരുടേത്. റേച്ചലിന് അത്ര സന്തോഷം ലഭിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച അവള്‍ കണ്ടത്. ഒരൊറ്റ നിമിഷം കൊണ്ട് […]

Posted inആരോഗ്യം

കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നുണ്ടോ?

കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന പ്രശ്നം മിക്കവരെയും അലട്ടാറുണ്ട്. ജലദോഷം, അലര്‍ജി, അണുബാധ എന്നിവ കാരണവും കണ്ണുകളില്‍ നിന്ന് വെളളം വന്നേക്കാം. ഇടയ്ക്കിടെയ്ക്ക് ഇങ്ങനെ വരുന്നത് അത്ര പ്രശ്നമല്ല എന്നാല്‍ തുടര്‍ച്ചയായി ഈ പ്രശ്നം ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം ഇത് ഡാക്രിയോസിസ്റ്റൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. കണ്ണിലെ ലാക്രിമല്‍ സഞ്ചി വീര്‍ക്കുന്നത് മൂലമുണ്ടാകുന്ന ഒരു അണുബാധയാണിത്. തുടര്‍ച്ചയായി കണ്ണില്‍ നനവ് ഉണ്ടാകുന്നത് കണ്ണുനീര്‍ സഞ്ചിയുടെ വീക്കം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. കണ്ണിലെ നാസോളാക്രിമല്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. അഖില്‍ മാത്യുവിന്റെ പേരില്‍ ആരോ പണം വാങ്ങിയെന്ന് ആരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി വിവരം പുറത്തുവന്നതിനു പിറകേയാണ് അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കിയത്. അഖില്‍ […]

Posted inലേറ്റസ്റ്റ്

ഓടുന്ന ലോറിയില്‍ വേട്ടയുമായി പ്രാവുകള്‍

ഭക്ഷ്യധാന്യ ചാക്കുകളുമായി പോകുന്ന മിനിലോറിയിലേക്കു പറന്നിറങ്ങിയ പ്രാവിന്‍കൂട്ടം. ചാക്കുകളിലെ ധാന്യങ്ങള്‍ അപഹരിച്ചു ശാപ്പിടുകയാണ് പ്രാവുകള്‍. ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്ത്യയില്‍ മാത്രം കാണുന്നത്’ എന്ന് കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സാമാന്യം നല്ല വേഗത്തില്‍ ഓടുന്ന മിനിലോറിയില്‍ ബാലന്‍സു ചെയ്ത് അള്ളിപ്പിടിച്ചിരുന്നാണു പ്രാവുകള്‍ കൂട്ടത്തോടെ ചാക്കു തുളച്ച് ധാന്യങ്ങള്‍ അകത്താക്കുന്നത്. പ്രാവിന്‍കൂട്ടത്തിന്റെ അതിസാഹസിക ഭക്ഷ്യധാന്യവേട്ട ആരും കൗതുകത്തോടെ നോക്കിയിരുന്നുപോകും. അതുകൊണ്ടുതന്നെ വീഡിയോ അതിവേഗം നിരവധിപേര്‍ ഈയിനം മോഷണത്തിന് രസകരമായ ചില പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

Posted inലേറ്റസ്റ്റ്

കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ കേരളം ചേർത്തുപിടിച്ചെന്ന് അലിയാനയും ലില്ലിയും

കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ ചേർത്തുപിടിച്ച കേരളത്തിന്റെ സ്‌നേഹത്തിന്‌ മുന്നിൽ വാക്കുകളില്ലെന്ന് അലിയാനയും ലില്ലിയും പറയുമ്പോൾ മനുഷ്യപക്ഷ നിലപാടുകൾക്കുള്ള അതിരുകളില്ലാത്ത അംഗീകാരമായാണ് തോന്നിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപ്പറമ്പ്  കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്‌മെന്റ് കോഴ്സ് ചെയ്യുന്ന അലിയാന, ലില്ലി എന്നിവരെ കുറിച്ചാണ് എംവി ഗോവിന്ദന്‍ പറയുന്നത്.മണിപ്പുർ സേനാപതി ജില്ലയിൽനിന്നുമാണ് അലിയാന വരുന്നത്. സോങ്‌പി ഗ്രാമത്തിലാണ് ലില്ലി. വിദ്യാർഥികളുടെ ഫീസ്‌ […]