പൂര്‍ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സില് വരുന്ന ആദ്യ ചിത്രമായ ‘ടൈഗര്‍ 3’ ടീസര്‍ എത്തി. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്മാന് ഖാന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. ടൈഗര്‍ സിന്ദാ ഹേ, വാര്, പഠാന് എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ടീസറില്‍ നിന്നുള്ള സൂചന. കത്രീന കൈഫ് നായികയാകുന്ന ടൈഗര്‍ 3യില്‍ ഇമ്രാന് ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന് ആയി ഷാറുഖ് ഖാന് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്ടെയ്നര് കൂടിയാണ് ടൈഗര്‍ 3. പ്രീതം സംഗീതം. ദീപാവലി റിലീസ് ആയി നവംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.
സല്മാന് ഖാന് ചിത്രം ‘ടൈഗര്‍ 3’ ടീസര്‍
