അട്ടപ്പാടി മധുകേസ് ഇന്ന് പരിഗണിച്ചപ്പോള്‍ മധുവിന്റെ കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍ കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലിൽ ആണ് കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന്‍ പറഞ്ഞു.
5,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്
പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ് പുതുതായി ചുമതലയേറ്റ ഇന്ത്യ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ വന്‍ പരിഷ്‌കാര നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനി പുനഃക്രമീകരണത്തിന്റെ ഭാഗമായി 4,000-5,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മൊത്തം ജീവനക്കാരുടെ 11 ശതമാനത്തിന് ജോലി നഷ്ടമായേക്കുമെന്നാണ് സൂചന. ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിലവില്‍ 35,000 ജീവനക്കാരാണുള്ളത്. മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യന്‍ ജീവനക്കാരെയാണ് പിരിച്ചു വിടല്‍ ബാധിക്കുക. ബൈജൂസിന് കീഴിലുള്ള ആകാശിന്റെ ജീവനക്കാരെ ഇത് […]
ഇന്ന് 25-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍!
2023 സെപ്തംബര്‍ 27 ന് ഗൂഗിള്‍ 25-ാം ജന്മദിനം ആഘോഷിക്കുകയാണ്. സെര്‍ജി ബ്രിന്നും ലാറി പേജും ഒരു ഡോര്‍മിറ്ററിയില്‍ വെച്ച് തുടക്കമിട്ട സെര്‍ച് എന്‍ജിനാണ് അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്നോളജി ഭീമനായി വളര്‍ന്ന് ഇന്ന് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. തുടക്കത്തില്‍ ‘ബാക്ക്‌റബ്’ എന്ന പേരാണ് സ്വീകരിച്ചതെങ്കിലും പിന്നീടത് ‘ഗൂഗിള്‍’ ആയി മാറുകയായിരുന്നു. ഗൂഗിള്‍ എന്ന പേര് ഗണിതശാസ്ത്രത്തിലെ ഒരു പദമായ ‘googol’ എന്നതില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒന്നിനു ശേഷം 100 പൂജ്യങ്ങള്‍ വരുന്ന സംഖ്യയാണ് googol. Google.com എന്ന […]
ജൂഡ് ആന്തണി ചിത്രം ‘2018’ ന് ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി
മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. 2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ […]
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി ‘ചാവേര്‍’ ട്രെയ്ലര്‍
ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്ലര്‍ 4 മില്യണിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പില്‍ ചാക്കോച്ചന്‍ എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് നായകന്മാരാകുന്നത്. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, […]
ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കുന്നു
ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ബജാജ്. പുതിയ ഹബ് മോട്ടറുമായി എത്തുന്ന സ്‌കൂട്ടറിന് മുന്‍മോഡലിനെ അപേക്ഷിച്ച് കരുത്തും കുറവായിരിക്കും. നിലവിലെ മോഡലില്‍ ഹബ് മോട്ടറല്ല ഉപയോഗിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കാഴ്ച്ചയില്‍ നിലവിലെ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ പറയാനില്ലെങ്കിലും കരുത്തിനും റേഞ്ചിനും മാറ്റങ്ങളുണ്ടാകും. കൂടാതെ നിലവിലെ മെറ്റല്‍ ബോഡിവര്‍ക്കിന് പകരം ഫൈബര്‍ ബോഡി പാര്‍ട്‌സുകളായിരിക്കും ഉപയോഗിക്കുക. ബാറ്ററിയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കില്ല. പുതിയ മോഡലിന് റേഞ്ച് കൂടിയ […]
കാഫ്ക 50 കഥകള്‍
വായനക്കാരനെ വീണ്ടും വായിക്കാന്‍ നിര്‍ബ്ബന്ധിതനാക്കുന്നതാണ് കാഫ്കയുടെ രചനാലോകം. ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന തലമുറയെയും ഈ മനുഷ്യന്‍ സ്വാധീനിക്കും. ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യ ചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല, സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം ആദരവോടെ […]
വിഷാദരോഗം വിശപ്പിനെയും കാര്യമായി ബാധിക്കുന്നു
വിഷാദരോഗം ചിലപ്പോള്‍ ചിലരുടെ വിശപ്പിനെയും കാര്യമായി ബാധിക്കാറുണ്ടെന്ന് മയോക്ലിനിക്കിലെ വിദഗ്ധര്‍. രണ്ട് തരത്തിലാകാം വിഷാദരോഗം വിശപ്പിനെ ബാധിക്കുക. ചിലരില്‍ ഭക്ഷണത്തോടുള്ള താല്‍പര്യമേ ഇല്ലാതാക്കി, തീരെ ഭക്ഷണം കഴിക്കാതെ ഭാരം നഷ്ടപ്പെടുന്ന അവസ്ഥ വിഷാദം ഉണ്ടാക്കാം. എന്നാല്‍ മറ്റു ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഇത് സൃഷ്ടിക്കാം. വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നവരില്‍ വിശപ്പ് വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തില്‍ സന്തോഷം നല്‍കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും […]
നേതൃത്വത്തിന് തന്നെ തീരുമാനമെടുക്കാമെന്ന് എച്ച് ഡി ദേവഗൗഡ
എന്‍ഡിഎ സഖ്യത്തിനൊപ്പം ജെഡിഎസ് ചേര്‍ന്നതിനു പിന്നാലെ എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ജെഡിഎസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. കര്‍ണാടകയില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നുകൊണ്ട് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജെഡിഎസ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം
ഡോക്ടർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി.
