Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 27

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനേയും ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ ജില്‍സിനെയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍നിന്ന് മുഖ്യ പ്രതി സതീഷ് കുമാര്‍ ബിനാമി വായ്പയിലൂടെ […]

Posted inലേറ്റസ്റ്റ്

നേരിട്ട് ഹാജരാകണമെന്ന സമൻസിനെതിരെ കെ ബി ഗണേഷ്‌ കുമാർ നൽകിയ ഹർജി പരിഗണിച്ച് സ്റ്റേ അനുവദിച്ചു

സോളാർ പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന് ആശ്വാസം. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഒക്ടോബർ 16 വരെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഒക്ടോബർ 16 ന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ ഒക്ടോബർ 18 ന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. നേരിട്ട് ഹാജരാകണമെന്ന സമൻസിനെതിരെ കെ ബി ഗണേഷ്‌ കുമാർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ. ജി20 തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 യിൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

നോക്കിനില്‍ക്കേ കാര്‍ മോഷണം

വര്‍ക്ക് ഷോപ്പില്‍ ബോണറ്റ് തുറന്നുവച്ച് കാറിന്റെ എന്‍ജിന്‍ തകരാര്‍ ശരിയാക്കുന്നതിനിടെ മെക്കാനിക്കും കാറുടമയും നോക്കിനില്‍ക്കേ, ആ കാര്‍ മോഷ്ടിച്ചുകൊണ്ടുപോയെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. എന്നാല്‍ സംഭവത്തിന്റെ വീഡിയോ കണ്ടാല്‍ വിശ്വസിക്കാതിരിക്കാനാവില്ല. റിയാദിലാണു സംഭവം. ഉടമയും മെക്കാനിക്കും കാറിന്റെ ഉയര്‍ത്തിവച്ച ബോണറ്റിനു താഴെയുള്ള എന്‍ജിന്‍ പരിശോധിക്കുകയായിരുന്നു. കാറിന്റെ എന്‍ജിന്‍ ഓഫാക്കിയിരുന്നില്ല. പിറകിലൂടെ പതുങ്ങിവന്ന ഒരാള്‍ കാറിന്റെ മുന്‍വാതില്‍ തുറന്ന് അകത്തുകയറിയത് മറ്റുള്ളവര്‍ കണ്ടില്ല. അകത്തുകയറിയ കള്ളന്‍ ഉടനേ കാര്‍ പിറകോട്ടെടുത്ത് ഞൊടിയിടയില്‍ മുന്നോട്ടു കുതിച്ചു പായുകയായിരുന്നു. […]

Posted inബിസിനസ്സ്

6,875 കോടി രൂപ വരുമാനം രേഖപ്പെടുത്തി സീറോധ

2022-23 സാമ്പത്തിക വര്‍ഷം 38.5% വളര്‍ച്ചയോടെ 6,875 കോടി രൂപ വരുമാനം രേഖപ്പെടുത്തി ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം സീറോധ. മുന്‍ വര്‍ഷം ഇത് 4,964 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ ലാഭം 39% ഉയര്‍ന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ 2,094 കോടി രൂപയില്‍ നിന്ന് 2023 ല്‍ 2,907 കോടി രൂപയായി. സ്ഥാപനത്തിന് ഈ വര്‍ഷം ഓഗസ്റ്റ് വരെ ഏകദേശം 64 ലക്ഷം സജീവ ഉപയോക്താക്കളുണ്ട്. അതായത് ഒരു വര്‍ഷത്തിനിടെ ഒരു ട്രേഡ് എങ്കിലും നടത്തിയ […]

Posted inവിനോദം

ഷാരൂഖ്, പ്രഭാസ് ചിത്രങ്ങള്‍ ഒരേ ദിവസം റീലീസിന്

‘ജവാന്‍’ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’, പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ എന്നിവ ഒരേദിവസം തിയറ്ററുകളില്‍ എത്തുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ആണ് ഇരുചിത്രങ്ങളും എത്തുക. ഇതില്‍ ഡങ്കിയുടെ റിലീസ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സലാറിന്റെ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. എന്നാല്‍ ചിത്രം […]

Posted inവിനോദം

‘മാര്‍ക്ക് ആന്റണി’ 100 കോടി ക്ലബ്ബില്‍

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് വിശാല്‍- എസ്. ജെ സൂര്യ കൂട്ടുകെട്ടിലിറങ്ങിയ ടൈം ട്രാവല്‍- ഗ്യാങ്ങ്സ്റ്റര്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’ 100 കോടി ക്ലബ്ബില്‍. തിയേറ്ററില്‍ റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു ഹിറ്റ് ചിത്രം എങ്കിലും നേടുക എന്ന വിശാലിന്റെ ആഗ്രഹം കൂടിയാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറുന്നതോട് കൂടി നടന്നിരിക്കുന്നത്. 2021 ല്‍ ഇറങ്ങിയ ‘എനിമി’ […]

Posted inഓട്ടോമോട്ടീവ്

ലിയോ, ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഓഫര്‍

ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് ബൈക്കും പുറത്തിറക്കുന്ന ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളയ ഹോപ് ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ ലിയോ, ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. ലിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 4,100 രൂപ വരെ ആനുകൂല്യം ലഭ്യമാണ്. 3,100 രൂപ വരെ കിഴിവിലാണ് കമ്പനി ഇപ്പോള്‍ ലൈഫ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫറില്‍ നല്‍കുന്നത്. നിലവില്‍ മൂന്ന് മോഡലുകളാണ് ഹോപ് ഇലക്ട്രിക് വിപണിയില്‍ എത്തിക്കുന്നത്. ലൈഫ്, ലിയോ എന്നിവയാണ് ഹോപിന്റെ […]

Posted inപുസ്തകങ്ങൾ

ഭൂമിവിലാസം

അടുത്ത ജന്മത്തിലേയ്ക്കുള്ള ഭാഷയുടെ പിടിവള്ളിയാണ് ഏറ്റവുമവസാനത്തെ ഈ കത്ത്. ഇത് നീ വായിക്കപ്പെടാതെ പോകരുത്. അടുത്ത ജന്മത്തില്‍ നമ്മള്‍ കണ്ടു മുട്ടുമ്പോള്‍ ഞാന്‍ ആദ്യം പറയുന്ന വാക്കുകള്‍ ഇവിടെ കുറിയ്ക്കുന്നു. അത് എല്ലാ ജന്മത്തിലും എന്റെ പ്രിയപ്പെട്ടവളെ എന്നായിരിക്കും. ആ വാക്കുകള്‍ കൊണ്ടു നമ്മള്‍ പരസ്പരം വീണ്ടും തിരിച്ചറിയും.അത് തന്നെ ആയിരിക്കും നമ്മുടെ മേല്‍വിലാസവും. ‘ഭൂമിവിലാസം’. വി ജയദേവ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 712 രൂപ.