Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നടി വഹീദ റഹ്‍മാന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം

ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരം മുതിര്‍ന്ന ബോളിവുഡ് താരം വഹീദ റഹ്‍മാന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂറാണ് സമൂഹമാധ്യമമായ എക്സിലൂടെ ഇക്കാര്യം അറിയിച്ചത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 26

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. രണ്ടാഴ്ച മുമ്പു ചോദ്യം ചെയ്തതിനു പിറകേ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് അരവിന്ദാക്ഷന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. പോലീസ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ പരിശോധന നടത്തി. എല്ലാം സിസിടിവി കാമറയിലുണ്ടെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മറുപടി. മുഖ്യപ്രതി […]

Posted inബിസിനസ്സ്

പലിശ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കില്ല

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗം പലിശ നിരക്ക് നിലനിര്‍ത്തിയേക്കും. തുടര്‍ച്ചയായ നാലാംതവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് സാമ്പത്തിക വിദഗദ്ധരുടെ വിലയിരുത്തല്‍. റീട്ടെയില്‍ പണപ്പെരുപ്പം കൂടി നില്‍ക്കുകയും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യം കണക്കാക്കിയാണ് വിലയിരുത്തല്‍. ഒക്ടോബര്‍ 4മുതല്‍ 6 വരെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള […]

Posted inടെക്നോളജി

ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍ക്ക് മണിക്കൂറിന് ശമ്പളം!

ലോകത്ത് ആദ്യമായി മൂന്ന് ട്രില്യണ്‍ ഡോളര്‍ മൂല്യം കടന്ന ടെക് കമ്പനിയാണ് ആപ്പിള്‍. 200 ലക്ഷം കോടിയിലേറെ രൂപ ആസ്തിയുള്ള അമേരിക്കന്‍ ടെക് ഭീമന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നത്. ആപ്പിളിന്റെ ഓഫ്‌ലൈന്‍ സ്റ്റോറുകളായ ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാര്‍ക്ക് മണിക്കൂറിന് ഏകദേശം 1,825 രൂപ മുതല്‍ 2,490 രൂപ വരെ ശമ്പളം നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തങ്ങളുടെ റീട്ടെയില്‍ ജീവനക്കാരുടെ വാര്‍ഷിക ശമ്പള വര്‍ധനവില്‍ ഇപ്രാവശ്യം കമ്പനി കുറവ് വരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന […]

Posted inവിനോദം

ബുക്കിംഗില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ‘ലിയോ’

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങാന്‍ പോവുന്ന ‘ലിയോ’ റിലീസിന് മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. റിലീസിന് ആറാഴ്ച മുന്നേ തന്നെ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിംഗ് ഇനത്തില്‍ നിന്ന് മാത്രം രണ്ട് കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയ്ക്ക് പുറത്താണ് ലഭിച്ചത്. യുകെയിലെ അഡ്വാന്‍സ് റിലീസ് കളക്ഷനില്‍ രണ്ട്‌കോടി അന്‍പത്തിയാറ് ലക്ഷം രൂപയോടെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലിയോയും, രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ നേടി ജയിലറുമാണ് മൂന്നാം സ്ഥാനത്ത്. […]

Posted inവിനോദം

‘അബ്രഹാം ഓസ്‌ലര്‍’ ഡിസംബറില്‍ തിയറ്ററുകളിലെത്തും

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ജയറാം നായകനാകുന്ന ‘അബ്രഹാം ഓസ്‌ലര്‍’ ചിത്രം ഈ ഡിസംബറില്‍ തിയറ്ററുകളിലെത്തും. ക്രിസ്മസ് റിലീസ് ആയിരിക്കും. ജയറാമിന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ […]

Posted inഓട്ടോമോട്ടീവ്

ഹോര്‍നെറ്റ് 2.0, ഡിയോ 125 റെപ്‌സോള്‍ പതിപ്പുകളെത്തി

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്‌സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. 1,40,000 രൂപയും 92,300 രൂപയുമാണ് ഈ റെപ്സോള്‍ എഡിഷനുകളുടെ വില. പുതിയ ലിമിറ്റഡ് എഡിഷന്‍ റെപ്സോള്‍ മോഡലുകള്‍ ഇന്ത്യയിലെ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ലഭ്യമാകും. ബോഡി പാനലുകളിലും അലോയ് വീലുകളിലും റെപ്സോള്‍ റേസിംഗ് സ്‌ട്രൈപ്പുകളോട് കൂടിയ റോസ് വൈറ്റും വൈബ്രന്റ് ഓറഞ്ച് ഡ്യുവല്‍-ടോണ്‍ കളര്‍ കോമ്പിനേഷനും ചേര്‍ന്നതാണ്. രണ്ട് […]

Posted inപുസ്തകങ്ങൾ

ഇന്റര്‍നെറ്റും മാനസികാരോഗ്യവും

ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഇന്റര്‍നെറ്റിന്റെ വിശാലലോകം തുറക്കുന്ന അനന്തസാദ്ധ്യതകളെ നമുക്ക് ഏതു രീതിയിലും ഉപയോഗിക്കാം. അതിലെ അപകടസാദ്ധ്യതകളിലേക്ക് വഴുതിവീണ ചില ജീവിതചിത്രങ്ങളിലൂടെ ഇന്റര്‍നെറ്റിനെ സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് പ്രായോഗികമായി അവതരിപ്പിക്കുകയാണ് മനഃശാസ്ത്രവിദഗ്ദ്ധനായ രചയിതാവ്. ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം. ‘ഇന്റര്‍നെറ്റും മാനസികാരോഗ്യവും’. ഡോ. സന്ദീഷ് പി.ടി. മാതൃഭൂമി. വില 170 രൂപ.  

Posted inആരോഗ്യം

ഹൈപ്പര്‍ടെന്‍ഷന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ഡബ്യുഎച്ച്ഒ

ലോകത്തിലെ മുതിര്‍ന്നവരില്‍ മൂന്നിലൊരാളെ എന്ന കണക്കില്‍ ബാധിക്കുന്ന രക്താതിസമ്മര്‍ദ്ദം(ഹൈപ്പര്‍ടെന്‍ഷന്‍) ശരിയായ തോതില്‍ പലപ്പോഴും ചികിത്സിക്കപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ച അഞ്ചില്‍ നാലു പേര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാന്‍ സാധിച്ചാല്‍ 2023നും 2050നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന്‍ സാധിക്കുമെന്നും ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1990നും 2019നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ചവരുടെ എണ്ണം ലോകത്തില്‍ 650 ദശലക്ഷത്തില്‍ നിന്ന് 130 കോടിയിലേക്ക് വളര്‍ന്നിട്ടുണ്ടെന്നാണ് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  എന്‍ഫോഴ്‌സ്‌മെന്റിന്റെ കള്ളപ്പണ അന്വേഷണം തൃശൂര്‍ കോര്‍പറേഷനിലേക്കും. സിപിഎം ഭരിക്കുന്ന കോര്‍പറേഷനില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരം. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സിപിഎം കൗണ്‍സിലറില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ കോര്‍പറേഷനിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. പെട്ടിക്കട മുതല്‍ വാണിജ്യ സമുച്ചയങ്ങള്‍വരെ ക്രമപ്പെടുത്താന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ […]