Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി എം കെ കണ്ണന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് എം കെ കണ്ണന്‍ ചോദ്യം ചെയ്യലിന് ശേഷം ഉന്നയിച്ചത്. ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണന്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്

ഉല്ലാസനൗകയില്‍ നീലച്ചിത്രം ഷൂട്ടിംഗ്, ഡോക്ടര്‍ കുടുങ്ങി

അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ഒരു ഡോക്ടര്‍ വിരമിച്ചപ്പോള്‍ ചെയ്തതു കേട്ടാല്‍ ആരും ഞെട്ടും. ഉല്ലാസനൗക വാങ്ങി അതില്‍ നീലച്ചിത്ര നിര്‍മാണം തുടങ്ങി. 69 കാരനായ ഡോ. സ്‌കോട്ട് ബര്‍ക്കാണ് ഈ വിദ്വാന്‍. ജെസ് കോണ്‍ എന്ന 82 അടി ബോട്ട് ഇയാളുടെ രണ്ടു മക്കളുടെ പേരിലുള്ളതാണ്. നാന്റുക്കറ്റില്‍ ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ തന്റെ സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതോടെ ബോട്ടു വളഞ്ഞ് പോലീസ് റെയ്ഡു നടത്തി. ഡോ. സ്‌കോട്ട് ബര്‍ക്ക് അടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ബോട്ടിലെ […]

Posted inബിസിനസ്സ്

ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ട് വീണ്ടും കൂട്ടി റഷ്യ

ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിലയില്‍ ഡിസ്‌കൗണ്ട് വീണ്ടും കൂട്ടി റഷ്യ. സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ വില്‍പ്പനയിലെ കിഴിവ് റഷ്യ 25-50% ആണ് വര്‍ധിപ്പിച്ചത്. ഈ മാസം ബാരലിന് 5-6 ഡോളര്‍ കിഴിവാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് നിരക്ക് അടുത്തിടെ റഷ്യ ബാരലിന് 3-4 ഡോളറായി വെട്ടിക്കുറച്ചിരുന്നു. സെപ്തംബര്‍ അവസാനത്തേക്കും ഒക്ടോബറിലേക്കുമുള്ള എണ്ണ ഇറക്കുമതിക്കായി നടന്ന ചര്‍ച്ചകളില്‍ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇന്ത്യന്‍ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതും വ്യാപാരികളെ കിഴിവ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യയിലേക്കുള്ള […]

Posted inവിനോദം

1000 കോടി ക്ലബ്ബില്‍ കയറി ഷാരൂഖ് ചിത്രം ‘ജവാന്‍’

ബോക്സ് ഓഫീസിലും കിംഗ് ആണെന്ന് തെളിയിച്ച് ഷാരൂഖ് ഖാന്‍. ‘പഠാന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് പിന്നാലെ ‘ജവാന്‍’ സിനിമയും 1000 കോടി ക്ലബ്ബില്‍ കയറി. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിര്‍മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് […]

Posted inവിനോദം

ഒ.ടി.ടിയില്‍ ഏറ്റുമുട്ടാനൊരുങ്ങി മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍

ഒ.ടി.ടിയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ‘ഏജന്റും’ ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുമാണ് ഒ.ടി.ടിയില്‍ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29ന് ആണ് ചിത്രം ഒ.ടി.ടി വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസിനെത്തുന്നത്. ഏപ്രില്‍ 27ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏജന്റ് തെലുങ്ക് സിനിമാ ചരിത്രത്തിലെ ബിഗ്ഗെസ്റ്റ് ഫ്ളോപ്പുകളില്‍ ഒന്നാണ്. 65 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 10 കോടിക്ക് അടുത്ത് മാത്രമാണ് നേടാനായത്. ചിത്രം പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ചതില്‍ മാപ്പ് പറഞ്ഞ് നായകന്‍ അഖില്‍ […]

Posted inഓട്ടോമോട്ടീവ്

ഒക്ടോബര്‍ മുതല്‍ കിയ മോഡലുകളുടെ വില വര്‍ധിക്കും

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ചില മോഡലുകളുടെ വില ഉടന്‍ തന്നെ വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ മുതല്‍ സെല്‍റ്റോസ്, കാരന്‍സ് എന്നിവയുടെ വില കമ്പനി വര്‍ധിപ്പിക്കും. വില വര്‍ദ്ധനയ്ക്ക് ശേഷം, ഉപയോക്താക്കള്‍ക്ക് ഈ കാര്‍ മോഡലുകളുടെ വിലയില്‍ രണ്ട് ശതമാനം വ്യത്യാസം ലഭിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന രണ്ടാമത്തെ വര്‍ധനയായിരിക്കും ഈ വിലവര്‍ധന. കാരെന്‍സ്, സെല്‍റ്റോസ് എന്നിവയുടെ വില വര്‍ദ്ധന സമാനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്യുവിയുടെ താഴ്ന്ന […]

Posted inപുസ്തകങ്ങൾ

മിത്തുകളിലെ മുത്തുകള്‍

മിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്രന്ഥകാരന്‍. ഗില്‍ഗാമെഷിന്റെ, ഈഡിപ്പസിന്റെ, മിറായുടെ, പ്രിമത്തിയൂസിന്റെ, സൃഷ്ടിയുടെ, ആരിയണിന്റെ, ഒര്‍ഫ്യൂസിന്റെ കഥകളിലൂടെ അവയിലെ നന്മതിന്മകളെ അനാവരണം ചെയ്യുന്ന കൃതി. ‘മിത്തുകളിലെ മുത്തുകള്‍’. പ്രൊഫ. ചാക്കോ കാക്കശ്ശേരി. ഗ്രീന്‍ ബുക്‌സ്. വില 162 രൂപ.  

Posted inആരോഗ്യം

കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും ജാതിപത്രി

ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് ജാതിപത്രി. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്നതു തന്നെയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. മലബന്ധത്തിനുള്ള നല്ലൊരു പരിഹാരവും കൂടിയാണിത്. വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, നിയാസിന്‍, ഡയെറ്ററി ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, അയേണ്‍, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാന്‍ സിപിഐഎം

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാന്‍ സിപിഐഎം. സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പണം മടക്കി നല്‍കാന്‍ നീക്കം തുടങ്ങാന്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ധാരണ. മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും.കരുവന്നൂരില്‍ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  നിയമസഭ കയ്യാങ്കളിക്കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താതെ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി വനിതാ എംഎല്‍എമാരെ ആക്രമിച്ചതിന് വെറെ കേസെടുക്കുമെന്നും 11 പേരുടെ മൊഴിയെടുത്തെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാസര്‍കോഡ് ബദിയടുക്ക പള്ളത്തുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, […]