അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ഒരു ഡോക്ടര്‍ വിരമിച്ചപ്പോള്‍ ചെയ്തതു കേട്ടാല്‍ ആരും ഞെട്ടും. ഉല്ലാസനൗക വാങ്ങി അതില്‍ നീലച്ചിത്ര നിര്‍മാണം തുടങ്ങി. 69 കാരനായ ഡോ. സ്കോട്ട് ബര്‍ക്കാണ് ഈ വിദ്വാന്. ജെസ് കോണ്‍ എന്ന 82 അടി ബോട്ട് ഇയാളുടെ രണ്ടു മക്കളുടെ പേരിലുള്ളതാണ്. നാന്റുക്കറ്റില്‍ ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ തന്റെ സുഹൃത്തിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതോടെ ബോട്ടു വളഞ്ഞ് പോലീസ് റെയ്ഡു നടത്തി. ഡോ. സ്കോട്ട് ബര്‍ക്ക് അടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ബോട്ടിലെ ലൈംഗിക തൊഴിലാളികളും തോക്കുകളും മയക്കുമരുന്നുകളുമെല്ലാം കസ്റ്റഡിയിലായി. പ്രലോഭിപ്പിച്ചു ബോട്ടിലേക്കു കയറ്റിയ യുവതി ബോട്ടിലെ അനാശാസ്യങ്ങളും വീഡിയോ ചിത്രീകരണവും മയക്കുമരുന്ന് ഇടപാടുകളുമെല്ലാം കണ്ട് അമ്പരന്നു. ബോട്ടുടമയായ ഡോക്ടര്‍ നല്കിയ മയക്കുമരുന്ന് അകത്തുചെന്ന് ബോധരഹിതയാകുന്നതിനു തൊട്ടുമുമ്പ് അവള് ഒരു കാര്യം ചെയ്തു. ഡോക്ടറുടെ കണ്ണു വെട്ടിച്ച് കൂട്ടുകാരനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു. അയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബോട്ടില്‍നിന്ന് കൊക്കെയ്ന്‍, കെറ്റാമൈന്‍ തുടങ്ങിയ മയക്കുമരുന്നുകളും പിസ്റ്റളും വെടിയുണ്ടകളുമെല്ലാം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടര്‍ ജാമ്യത്തിനായി രണ്ടു ലക്ഷം ഡോളറാണു കെട്ടിവച്ചത്.
ഉല്ലാസനൗകയില്‍ നീലച്ചിത്രം ഷൂട്ടിംഗ്, ഡോക്ടര്‍ കുടുങ്ങി
