നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും.നാളെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം.രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടർമാരുടെയും യോഗത്തെ തുടർന്ന് ഉച്ചക്കു ശേഷം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും.
ഡിഎംകെ സര്‍ക്കാരിനെ പ്രശംസിച്ച് കമല്‍ഹാസന്‍
നേരത്തെ വീട്ടമ്മമാര്‍ക്ക് 1000 രൂപ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയെ കമല്‍ഹാസന്‍ പ്രശംസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ട് സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് കമല്‍ഹാസന്‍ പ്രതികരിച്ചത്. തമിഴ്നാട്ടിൽ മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുന്നത് മാതൃകാപരമെന്നാണ് നടന്‍ കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അഭിപ്രായപ്പെട്ടത്.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ആഭ്യന്തര വ്യോമയാന മേഖലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. കോവിഡ് കാലയളവില്‍ നേരിയ തോതില്‍ നിറം മങ്ങിയെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളില്‍ കോവിഡിന് മുന്‍പത്തെ നിലയിലേക്ക് എത്തിച്ചേരാന്‍ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 11.90 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 38.27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ […]
ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം ഇനി ഇല്ല!
ലോകത്ത് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്താന്‍ ഓരോ ദിവസം കഴിയുംതോറും പുതുപുത്തന്‍ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ഉപഭോക്താക്കള്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ സേവനം നിര്‍ത്തലാക്കാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. ഇതോടെ, ഒക്ടോബര്‍ 24 മുതല്‍ പഴയ ഒഎസ് ഉള്ള ഹാന്‍ഡ്‌സെറ്റുകളില്‍ വാട്‌സ്ആപ്പ് ലഭിക്കുകയില്ല. പഴയ ഹാന്‍ഡ്‌സെറ്റുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ചെക്ക് ചെയ്യുന്നത് ഗുണം ചെയ്യും. […]
വിക്രമിനെ നായകനായ ആര്‍.എസ്. വിമല്‍ ചിത്രം ‘കര്‍ണ’ ടീസര്‍
ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കര്‍ണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. വിക്രത്തിന്റെ പിറന്നാള്‍ […]
മേതില്‍ ദേവിക സിനിമയിലേക്ക്, ചിത്രം ‘കഥ ഇന്നുവരെ’
മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ്‌ജേതാവായ വിഷ്ണു മോഹന്റെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയിലൂടെ പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നെങ്കിലും അതൊന്നും മേതില്‍ ദേവിക സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ ദേവിക മലയാളത്തില്‍ വരികയാണ്. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മേതില്‍ ദേവിക, ബിജു മേനോന്‍ എന്നിവരെ കൂടാതെ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, […]
ഹിമാലയന്‍ 452 കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും കൂടുതല്‍ വലിപ്പവുമുള്ള പുതിയ ഹിമാലയന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റോയല്‍ എന്‍ഫീല്‍ഡ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ചില രേഖകളിലൂടെയാണ് ഹിമാലയന്‍ 450യുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ രേഖയില്‍ ഹിമാലയന്‍ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 451.65 സിസിയാണെന്നതാണ് ഹിമാലയന്‍ 452 എന്ന പേരിനു പിന്നില്‍. 8,000 ആര്‍പിഎമ്മില്‍ 29.44കിലോവാട്ട് കരുത്ത് പുറത്തെടുക്കാന്‍ എന്‍ജിന് സാധിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വിവരം. ഇതോടെ പുതിയ ഹിമാലയന്‍ എന്‍ജിന് 40.02എച്പിയാണ് […]
മുതല്‍
എന്താണ് മുതല്‍? അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നില്‍ക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്തെടുത്തിരിക്കുന്ന വിസ്മയകരമായ നോവല്‍. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകള്‍ക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു നോവല്‍. ‘മുതല്‍’. ഡിസി ബുക്‌സ്. വില 427 രൂപ.
അസാധാരണമായി മുടി കൊഴിയുന്നുണ്ടോ? ലക്ഷണങ്ങള്‍ ഇതാണ്!
ഒരു വ്യക്തിക്ക് പ്രതിദിനം ശരാശരി 50 മുതല്‍ 100 വരെ മുടി കൊഴിയാം. ഇങ്ങനെ മുടി കൊഴിയുമ്പോള്‍ അവയുടെ സ്ഥാനത്ത് പുതിയ മുടി വളരുന്നു. ഇതുമൂലം മുടി കൊഴിച്ചിലിനും വളര്‍ച്ചയ്ക്കും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തും. മുടി കൊഴിയുന്നതിന് ആനുപാതികമായി മുടി വളരാതിരിക്കുകയോ തലയോട്ടിയിലെ പ്രത്യേക ഭാഗത്ത് മാത്രം കൊഴിയുകയോ ചെയ്താല്‍ വൈദ്യ പരിശോധന നടത്താവുന്നതാണ്. നിങ്ങളുടെ മുടി കൊഴിച്ചില്‍ സാധാരണമല്ല എന്നതിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. നിങ്ങളുടെ തലയിണയില്‍ വളരെയധികം മുടി വീണു കിടക്കുന്നതായോ തല […]
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ ശോചനീയാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹൈക്കോടതിയിൽ ഓണ്‍ലൈനായാണ് കാസർകോട് ജില്ലാ കലക്ടർ ഹാജരായത്. 36 വീടുകൾ പണികൾ പൂർത്തിയാക്കി ഉടൻ ഇരകൾക്ക് നൽകണമെന്ന് കാസർകോഡ് ജില്ലാ കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു.
