Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 25

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/* ◾കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 3200 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കി. 13 ലക്ഷത്തോളം പേര്‍ക്ക് 30 ലക്ഷത്തോളം ക്ളെയിമുകളാണ് അനുവദിച്ചത്. കേന്ദ്ര വിഹിതമായി കഴിഞ്ഞ വര്‍ഷം 151 കോടി രൂപയാണ് ലഭിച്ചത്. ഈ പദ്ധതിക്കു കീഴില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ 13 വർഷങ്ങൾക്കു ശേഷം ഇന്ത്യ അവസാന 16ൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മ്യാന്മറിനെതിരെ 1-1 എന്ന നിലയിൽ സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീക്വാർട്ടറിൽ കടന്നത്. ഇന്ത്യക്കായി 23ആം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി ഗോൾ നേടിയപ്പോൾ 74ആം മിനിട്ടിൽ ക്യാവ് ഹ്ത്വേ മ്യാന്മറിൻ്റെ സമനില ഗോൾ നേടി.

Posted inബിസിനസ്സ്

ആദ്യദിനം തന്നെ ഇന്ത്യയില്‍ ഐഫോണിന് ഇരട്ടി വില്പന

വില്പന ആരംഭിച്ച ആദ്യദിനത്തില്‍ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ 15 സീരീസിന്റെ വന്‍ വില്പന നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പുറത്തിറക്കിയ ആദ്യ ദിനത്തില്‍ ഓഫ്ലൈന്‍, ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ നടന്ന വില്പനയേക്കാള്‍ ഇരട്ടി വില്പന ഐഫോണ്‍ 15 സീരീസിന്റെ ആദ്യ വില്പന ദിനത്തില്‍ നടന്നു. സെപ്തംബര്‍ 22 നാണ് ഐഫോണ്‍ 15 സീരീസ് ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഗാഡ്ജറ്റുകളുടെ വില്പന ആരംഭിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകളും വില്പനയ്‌ക്കെത്തിയിരുന്നു. ഐഫോണ്‍ 15 സീരീസിന് വേണ്ടിയുള്ള പ്രീ-ഓര്‍ഡറുകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ 50 […]

Posted inവിനോദം

കണ്ണൂരിലെ രാഷ്ട്രീയം പറയുന്ന ‘ചാവേര്‍’ ട്രെയിലര്‍

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ‘ചാവേര്‍’ ട്രെയിലര്‍ എത്തി. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞുകൊണ്ടുള്ള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ജീവനുതുല്യം വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില […]

Posted inവിനോദം

‘ഖുഷി’ ഒക്ടോബര്‍ ഒന്നിന് നെറ്റ്ഫ്‌ലിക്‌സില്‍ എത്തും

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ‘ഖുഷി’ ഒടിടി റിലീസിന്. ഒടിടിയില്‍ ഒക്ടോബര്‍ ഒന്നിനാണ് വിജയ് ദേവെരകൊണ്ടയുടെ ഖുഷി സ്ട്രീം തുടങ്ങുക. ഖുഷി നെറ്റ്ഫ്‌ലിക്‌സിലാണ് പ്രദര്‍ശിപ്പിക്കുക. സംവിധാനം ശിവ നിര്‍വാണയാണ് നിര്‍വഹിച്ചത്. ഖുഷി റിലീസിന് 26 കോടി കളക്ഷന്‍ നേടിയപ്പോള്‍ ആകെ നേട്ടം 72 കോടി രൂപയാണ്. ഖുഷി ഒരു പ്രണയ ചിത്രമായിരുന്നു. രണ്ട് വിശ്വാസങ്ങളുള്ള നായകനും നായികയുമായിരുന്നു ചിത്രത്തില്‍ എന്നതായിരുന്നു ചിരിക്കും സംഘര്‍ഷത്തിനും വഴിയൊരുക്കിയത്. കടുത്ത ദൈവ വിശ്വാസിയാണ് സാമന്ത ചിത്രത്തില്‍ അവതരിപ്പിച്ച ആരാധ്യയെങ്കില്‍ യുക്തിവാദിയുടെ കുടുംബ […]

Posted inഓട്ടോമോട്ടീവ്

ഡിമാന്‍ഡ് ഏറി, റൂമിയോണ്‍ ഇ-സിഎന്‍ജി ബുക്കിംഗ് നിര്‍ത്തി

ഇന്ത്യയില്‍ പുതിയ റൂമിയോണ്‍ ഇ-സിഎന്‍ജി പതിപ്പ് എംപിവിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. റീബ്രാന്‍ഡഡ് മാരുതി സുസുക്കി എര്‍ട്ടിഗയാണ് ടൊയോട്ട റൂമിയോണ്‍. വാഹനം അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന്റെ സിഎന്‍ജി വേരിയന്റിന് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് റുമിയണിന് കരുത്തേകുന്നത്, മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 10.29 ലക്ഷം രൂപ മുതലാണ് ടൊയോട്ട റൂമിയോണിന്റെ എക്സ് ഷോറൂം വില. നിലവിലെ ഡിമാന്‍ഡിന്റെ ഫലമായി നീണ്ട കാത്തിരിപ്പ് കാലയളവ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ തകര്‍ക്കാന്‍ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് പോലും ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നു. നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. കേരളത്തിന്റെ സഹകരണ മേഖല ശക്തമാണെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inപുസ്തകങ്ങൾ

നാടന്‍ കലകള്‍ നാടിന്റെ സമ്പത്ത്

നമ്മുടെ പഴയ കാലവും ആ കാലത്തിന്റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്റെ മനസ്സില്‍ ഈ ഗ്രാമത്തിന്റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്‌കൃതിയുടെ ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍. നാടന്‍കലകളെയും, നാടോടി സംസ്‌കൃതികളെയും അവയുടേതായ ഒരു സാധൂകരണത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തി അപഗ്രഥിക്കുന്ന സമാഹാരം. ‘നാടന്‍കലകള്‍ നാടിന്റെ സമ്പത്ത്’. പ്രൊഫ കെ ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 256 […]

Posted inആരോഗ്യം

അലക്കിയ വസ്ത്രങ്ങള്‍ വെയില്‍ കൊണ്ട് തന്നെ ഉണങ്ങണം!

അണുക്കള്‍ നശിച്ചു പോകണമെങ്കില്‍ അലക്കി കഴിഞ്ഞ വസ്ത്രങ്ങള്‍ വെയില്‍ കൊണ്ട് തന്നെ ഉണങ്ങണം. നനഞ്ഞ തുണികള്‍ ഒരിക്കലും വീടിനുള്ളില്‍ പ്രത്യേകിച്ച് കിടപ്പു മുറിയില്‍ വിരിച്ചിടരുതെന്ന് പുതിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ കാലഘട്ടത്തില്‍ സ്ഥലപരിമിതി മൂലം പലരും തുണികള്‍ അലക്കിയതിനു ശേഷം ഉണങ്ങാനായി ഇടുന്നത് വീടിനുള്ളിലും ഫ്‌ലാറ്റിനുള്ളിലുമൊക്കെയാണ്. വിപണിയില്‍ നിന്നും ലഭിക്കുന്ന സ്റ്റാന്റില്‍ അടുക്കടുക്കായി തുണികള്‍ ഉണക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത്തരത്തില്‍ തുണികള്‍ ഉണക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സ്‌കോട്ട്‌ലന്റിലെ ഗ്‌ളാസ്‌ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനസദസ് ഒരു ദിവസം നാലു നിയോജകമണ്ഡലങ്ങളിലായാണു നടത്തുക. ഓരോ മണ്ഡലത്തിന്റേയും തീയതികള്‍ തീരുമാനിച്ചു. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷന്‍ ചുമതല പാര്‍ലമെന്റെറികാര്യ മന്ത്രിക്കാണ്. ജില്ലകള്‍ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ജനസദസ് പര്യടനം നടത്തുന്നത്. നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28 ലേക്കു മാറ്റി. നേരത്തെ 27 നായിരുന്നു പൊതു അവധി നിശ്ചയിച്ചിരുന്നത്. നിപ വ്യാപന ഭീതിമൂലം അടച്ചിട്ട കോഴിക്കോട് ജില്ലയിലെ […]