സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ മേഖലയെ തകര്‍ക്കാന്‍ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് പോലും ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കുന്നു. നിക്ഷേപം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. നിക്ഷേപത്തിന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് നല്കുന്നു. കേരളത്തിന്റെ സഹകരണ മേഖല ശക്തമാണെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
