ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിനെ വേര്‍പെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിനെ വേര്‍പെടുത്താനാണ് തീരുമാനം. അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് എയര്‍പോര്‍ട്ട് ബിസിനസ് വിഭാഗമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ്. 2025-ന്റെ അവസാനമോ, 2026-ന്റെ ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലിസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ അദാനി ഗ്രൂപ്പില്‍ നിന്ന് ഓഹരി വിപണിയിലേക്ക് എത്തുന്ന പതിനൊന്നാമത്തെ കമ്പനിയായി അദാനി […]
ജിയോ പ്ലാനുകള്‍ക്കൊപ്പം ഐഫോണ്‍ 15 വാങ്ങാം!
റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐഫോണ്‍ 15 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 6 മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനുകള്‍ ലഭിക്കും. അതായത് 2394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ജിയോ നല്‍കുന്നത്. കൂടാതെ 3ജിബി/ദിവസം, അണ്‍ലിമിറ്റഡ് വോയ്സ്, 100 എസ്എംഎസ്/ദിവസം എന്നിവയും ലഭ്യമാകും. 149 രൂപ അല്ലെങ്കില്‍ അതിന് മുകളിലുള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകള്‍ക്ക് ഈ ഓഫര്‍ ബാധകമാണ്. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോ ഇതര ഉപഭോക്താക്കള്‍ക്ക് […]
പ്രിയന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു
മരയ്ക്കാറിന് ശേഷം പ്രിയന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ്. ചിത്രം പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയായിരിക്കും. ഗായകന്‍ എം.ജി ശ്രീകുമാറാണ് പുതിയ ചിത്രത്തിന്റെ കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പ്രിയദര്‍ശനും മോഹന്‍ലാലും എം. ജി ശ്രീകുമാറും ഒരുമിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചര്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം. ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഹരം’ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് എം. ജി ശ്രീകുമാര്‍ നല്‍കുന്ന സൂചന. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ മോഹന്‍ലാലിന് വേണ്ടി എം. ജി ശ്രീകുമാര്‍ പാടിയിട്ടുണ്ട്. എന്നാല്‍ പുതിയ […]
റിലീസിനൊരുങ്ങി ‘മായാവനം’
സായ് സൂര്യ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘മായാവനം’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജഗത് ലാല്‍ ചന്ദ്രശേഖറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷൊര്‍ണൂര്‍. വാഗമണ്‍, എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖം ആദിത്യ സായ് നായകനാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ഗൗതം ശശി, […]
ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കാന്‍ വോള്‍വോ
ഡീസല്‍ കാറുകളുടേയും ഡീസല്‍ എസ്യുവികളുടേയും നിര്‍മാണം 2024 ആകുമ്പോഴേക്കും പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് വോള്‍വോ. 2030 ആകുമ്പോഴേക്കും പൂര്‍ണമായും വൈദ്യുത കാറുകളിലേക്കു മാറുന്നതിന്റെ മുന്നോടിയായാണ് ഈ തീരുമാനം. 2040ല്‍ ക്ലൈമറ്റ് ന്യൂട്രാലിറ്റി കൈവരിക്കാനും വോള്‍വോക്ക് പദ്ധതിയുണ്ട്. ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന ക്ലൈമറ്റ് വീക്കിനോട് അനുബന്ധിച്ചാണ് സ്വീഡനില്‍ നിന്നുള്ള കാര്‍ നിര്‍മാണ കമ്പനിയായ വോള്‍വോ അധികൃതര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുതിയ കംപസ്റ്റണ്‍ എന്‍ജിനുകള്‍ വികസിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വോള്‍വോ തീരുമാനമെടുത്തിരുന്നു. അവസാനത്തെ ഡീസല്‍ വോള്‍വൊ കാര്‍ ഏതാനും […]
ദായിഷ്
എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനേകവര്‍ഷം മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള കെ.എം. അബ്ബാസ്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള ഈ ലേഖനങ്ങള്‍ ഐ.എസ്.ഐ.എസ്സിന്റെയും (ദായിഷ്) അല്‍ഖൈ്വദയുടെയും മധ്യപൗരസ്ത്യ മേഖലയില്‍ മറ്റു ഭീകരസംഘടനകളുടെയും ഉദയത്തിനും പതനത്തിനും കാരണമായ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. ‘ദായിഷ്’. കെ എം അബ്ബാസ്. ഗ്രീന്‍ ബുക്‌സ്. വില 133 രൂപ.
പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും
ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോളിനെ ചെറുക്കാനും തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താനും മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
രണ്ടാം വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് ട്രെയിനുകളെന്ന് മോദി പറഞ്ഞു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. മന്ത്രി വി അബ്ദുറഹ്മാൻ,കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ആദ്യയാത്രയിലുണ്ട്. മലയാളത്തിന്റെ ഇതിഹാസ ചലച്ചിത്രകാരൻ കെ ജി ജോര്‍ജ് അന്തരിച്ചു.കൊച്ചിയിലെ വയോജന കേന്ദ്രത്തിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു 77 വയസുണ്ടായിരുന്ന കെ ജി ജോർജിന്റെ അന്ത്യം.പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.1972ൽ രാമു കാര്യാട്ടിന്റെ […]
സംവിധായകൻ കെ ജി ജോര്‍ജ് അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വയോജന കേന്ദ്രത്തിലായിരുന്നു ഇതിഹാസ ചലച്ചിത്രകാരൻ കെ ജി ജോർജിന്റെ അന്ത്യം. 77 വയസായിരുന്നു. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.1972ൽ രാമു കാര്യാട്ടിന്റെ മായ എന്നചിത്രത്തിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം കുറിച്ചത്.തുടര്‍ന്ന് നെല്ലിന്റെ തിരക്കഥാകൃത്തെന്ന നിലയിലും ഖ്യാതി നേടി. 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
എലിസബത്ത് ആന്‍റണിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.മുരളീധരന്‍
കേരളത്തിൽ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പ് ജയിച്ച് അനിൽ രക്ഷപ്പെടില്ല.പാർട്ടിയെ തിരിഞ്ഞു കൊത്തുന്നവർക്ക് ഇഹലോകത്തും പരലോകത്തും ഗതിയുണ്ടാകില്ലെന്നും കെ.മുരളീധരന്‍ എംപി. അതോടൊപ്പം അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്‍റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ഇഷ്ട്ടക്കേട് ആരും പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നുണ്ട്. പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍.
