Posted inവിനോദം

‘ടൈഗര്‍ നാഗേശ്വര റാവു’വിലെ രണ്ടാമത്തെ ഗാനമെത്തി

‘ടൈഗര്‍ നാഗേശ്വര റാവു’വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ഇവന്‍’ എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്ണന്റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കി ഫൈസല്‍ റാസിയുടെ ആലാപനത്തിലാണ് പുറത്തുവന്നിരിക്കുന്നത്. ‘ഏക് ദം ഏക് ദം’ എന്ന ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. ആദ്യ ഗാനത്തില്‍ ടൈഗറിന്റെ റൊമാന്റിക് ഭാവമാണ് കണ്ടതെങ്കില്‍ ഈ ഗാനത്തില്‍ മാസ്സ് അവതാരത്തിലാണ് ടൈഗര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജയെയാണ് ഗാനത്തില്‍ കാണാനാവുക. വംശിയുടെ സംവിധാനത്തില്‍ […]

Posted inവിനോദം

‘തിറയാട്ടം’ ചിത്രത്തിലെ പ്രൊമോ സോങ്

കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തിറയാട്ടം’. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. എ ആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ വിനീത തുറവൂര്‍. താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പ്രണയം, രതി, ജീവിതകാമനകള്‍.. എല്ലാം വരച്ചു […]

Posted inഓട്ടോമോട്ടീവ്

മുഖം മിനുക്കിയ ഐ20എന്‍ ലൈന്‍ അവതരിപ്പിച്ച് ഹ്യുണ്ടേയ്

ഐ20ക്കു ശേഷം മുഖം മിനുക്കിയ ഐ20എന്‍ ലൈനും അവതരിപ്പിച്ച് ഹ്യുണ്ടേയ്. എന്‍6, എന്‍8 എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് എന്‍ ലൈന്‍ എത്തുന്നത്. 9.99 ലക്ഷം രൂപ മുതല്‍ 12.31 ലക്ഷം വരെ വില. ഉയര്‍ന്ന വേരിയന്റില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്സാണുള്ളത്. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഐ20എന്‍ ഇല്ല. 6 സ്പീഡ് ഐഎംടി ഗിയര്‍ബോക്സ് 6 സ്പീഡ് മാനുവല്‍ ആക്കി മാറ്റിയതാണ് പ്രധാനം. 120ബിഎച്പി കരുത്തും പരമാവധി 172 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ […]

Posted inപുസ്തകങ്ങൾ

പാളം തെറ്റിയവന്റെ കുമ്പസാരങ്ങള്‍

പ്രണയം നഷ്ടപ്പെട്ടവന്റെ വേദനയുടെ ആഴത്തില്‍ ഒരു കൊലപാതകത്തിന്റെ സൂത്രധാരനായി മാറി എന്നതിന്റെ കുറ്റബോധം ജീവിതകാലം മുഴുവന്‍ പേറേണ്ടിവന്ന ഹതഭാഗ്യനായ ഒരു വ്യക്തിയുടെ കഥ തീവ്രമായ ദുഃഖത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. ‘കുറച്ചു കാലമായി ചിന്തിക്കുകയാണ്, തന്റെ പ്രിയസുഹൃത്തിന്റെ അന്ത്യവിശ്രമസ്ഥലം കാണണമെന്ന്. ഓരോ പണികളില്‍ ഏര്‍പ്പെടുമ്പോഴും ഓരോ ദേശങ്ങളിലൂടെ അലഞ്ഞു നടക്കുമ്പോഴും ഇവിടെ വരാതിരിക്കണമെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ നടന്നില്ല. കാലമേറെ ചെല്ലുന്തോറും അവന്റെ ഓര്‍മ്മകള്‍ വേട്ടയാടുകയാണ്. എന്നാല്‍, തനിക്ക് മരിക്കുവാനുമാകുന്നില്ല. മരണം, ആ തെമ്മാടി എന്നെ മനപ്പൂര്‍വ്വം തഴയുകയാണ്. ആത്മഹത്യ, […]

Posted inആരോഗ്യം

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് എപ്പോഴും ക്ഷീണം ഉണ്ടാക്കും

എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് ആരോഗ്യത്തെ മാത്രമല്ല ജോലിയെയും പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാരണവും നമുക്ക് ക്ഷീണം നേരിടേണ്ടിവരാം. പ്രൊസസ് ചെയ്ത ഭക്ഷണങ്ങളിലും ഫാസ്റ്റ്ഫുഡിലും വളരെ ഉയര്‍ന്ന അളവില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും, കാര്‍ബോഹൈഡ്രേറ്റുകളും, പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ പെട്ടെന്ന് കുറയുകയോ ചെയ്യും. ഇത് മൂലം ശരീരത്തിലെ ഊര്‍ജവും പെട്ടെന്ന് കുറയുന്നു, അതുകൊണ്ടാണ് നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നത്. ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ഊര്‍ജ്ജ […]

Posted inലേറ്റസ്റ്റ്

അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനം നേരത്തെ അറിഞ്ഞിരുന്നതായി എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്

അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനം നേരത്തെ അറിഞ്ഞിരുന്നതായി എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് ബിജെപിയിലേക്ക് പോയത്. പ്രാര്‍ത്ഥനകളില്‍ മുഴുകിയതോടെ ബിജെപിയോടുള്ള വെറുപ്പും എതിര്‍പ്പും മാറി. മകന്‍ വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ എ. കെ ആന്‍റണി സൗമ്യതയോടെയാണ് പെരുമാറിയതെന്നും എലിസബത്ത് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കാനഡയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജർ പദ്ധതിയിട്ടത്. എന്നാൽ ഇന്ത്യയിലേക്ക് ഇയാൾക്ക് എത്താൻ കഴിഞ്ഞില്ല.മുമ്പ് 2015 ൽ പഞ്ചാബിലും ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും ഇൻറലിജിൻസ് റിപ്പോർട്ടിലുണ്ട്. ഖലിസ്ഥാൻവാദി നേതാവായ നിജ്ജർ കാനഡയിൽ ആയുധപരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. 2010 ൽ പട്യാലയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 4 പേർക്ക് പരിക്കേറ്റ സംഭവത്തിലും നിജ്ജറിന് പങ്കുണ്ട്. ഈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ക്രിക്കറ്റിലൂടെ ലോകം ഇന്ത്യയുമായി ബന്ധം വളര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ക്രിക്കറ്റിലേക്ക് പുതിയ രാജ്യങ്ങള്‍ വരികയാണെന്നും ക്രിക്കറ്റിലൂടെ ലോകം ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നു വെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.വാരാണസിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് കൊണ്ട് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് വാരാണസിയിലേത്. ചടങ്ങില്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുൽക്കർ, കപില്‍ ദേവ് , സുനില്‍ ഗവാസ്‌കർ, രവി ശാസ്ത്രി എന്നിവരും പങ്കെടുത്തു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ

2020 ല്‍ ഗുര്‍പട്‌വന്ത് സിങ് പന്നുവിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുടെ സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ വച്ചാണ് പന്നു സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടന രൂപീകരിച്ചത്. കാനഡയിലെ ഹിന്ദുക്കളെല്ലാവരും ഇന്ത്യയിലേക്ക് മടങ്ങിപ്പോകണമെന്നും ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.ഇതേതുടർന്ന് പന്നു വിന്റെ ചണ്ഡീഗഡിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പലയിടങ്ങളിലും എന്‍ഐഎ പരിശോധന തുടരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിപ ഭീഷണി ഒഴിഞ്ഞതോടെ തിങ്കളാഴ്ച മുതല്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് തുടരും. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും, വിദ്യാര്‍ഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ജില്ല കളക്ടർ പറഞ്ഞു.