കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു.പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്. എന്നാൽ പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ പൊലീസ് കരുതൽ തടങ്കലിൽ […]
സിപിഐ നിലപാടില്‍ പ്രതികരിച്ച് കെ സി വേണുഗോപാൽ
സ്ഥാനാർത്ഥി നിർണയത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ കെ സി വേണുഗോപാല്‍, ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണെന്നും സിപിഎമ്മിന് ഭയമാണെന്നും വിമര്‍ശിച്ചു. സിപിഎമ്മിന് എന്ത് പറ്റിയെന്ന് അറിയില്ല. സിപിഎം നിലപാട് പരിശോധിക്കണമെന്നും സിപിഎം ദേശീയ നേതൃത്വം അശക്തരെന്ന് വ്യഖ്യാനിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ വേദി വിട്ട് മുഖ്യമന്ത്രി
കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്.
വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ നടപടി
72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പി യാണ് നോട്ടീസ് നൽകിയത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളെ തുടർന്നാണ് പൊലീസിന്റെ നടപടി.
വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടു
രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. തൃശൂരിൽ നിന്നും 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55 നാണ് പുറപ്പെട്ടത്. ഓട്ടോമാറ്റിക് ഡോർ അടയാത്തതിനെ തുടർന്നാണ് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടത്. എഞ്ചിനിൽ നിന്നും ഡോറിലേക്കുള്ള പവർ സപ്ലെ തകരാറായതാണ് ഡോർ അടയാതിരുന്നതിന്റെ കാരണം. അതോടൊപ്പം വന്ദേഭാരത് സർവീസ് തുടങ്ങാനിരിക്കുന്ന ആലപ്പുഴ തീരദേശ പാതയിൽ നിലവിലുള്ള ട്രാക്കും സ്ലീപ്പറുകളും സിഗ്നൽ സംവിധാനങ്ങളും നവികരിക്കുകയാണ് റെയിൽവെ.
മണ്ഡലസദസുകള്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍
മണ്ഡലസദസുകള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുക കെ.എസ്.ആര്‍.ടി.സി ബസ്സിലായിരിക്കുമെന്ന് റിപ്പോർട്ട്. നവംബര്‍ 18 ന് മഞ്ചേശ്വരത്തു നിന്നാണ് യാത്ര ആരംഭിക്കുക. എല്ലാ വേദികളിലും ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. മണ്ഡല സദസ്സിനെ ജനസമ്പര്‍ക്കത്തിന്റെ ഇടത് ബദലാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 80 സെമീ ഉയർത്തി
പാലക്കാട് പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടിയതിനെ തുടർന്ന് പാലക്കയം ടൗണില്‍ വെള്ളക്കെട്ടുണ്ടായി. വീടുകളിലും കടകളിലും വെള്ളം കയറി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.രാത്രി മഴ മാറി നിന്നത് ആശ്വാസമായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കാഞ്ഞിരപുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതിൽ സി പി ഐക്ക് വിയോജിപ്പ്
വയനാട്ടിലല്ലാതെ ബി ജെ പി ക്കെതിരെ രാഹുൽ മറ്റൊരു സംസ്ഥാനത്ത് മൽസരിച്ച് വിജയിക്കണം എന്ന നിർദേശം സി പി ഐ മുന്നോട്ടു വെയ്ക്കും. ഇന്ത്യ മുന്നണി ഒന്നിച്ചു നിൽക്കുമ്പോൾ അതിന്റെ നേതാവായ രാഹുൽ സഖ്യകക്ഷിയായ സി പി ഐ ക്കെതിരെ മൽസരിക്കരുതെന്ന ആവശ്യം ഉയർത്തിയത് പി സന്തോഷ് കുമാറാണ്. ഇക്കാര്യം കോൺഗ്രസ് – ഇന്ത്യ മുന്നണി നേതൃത്വത്തെ അറിയിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം അവസാനിപ്പിച്ച പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ ഉയർന്നിരുന്നു.
സിഖ് നേതാവിനെ തള്ളി കാനേഡിയന്‍ പ്രതിപക്ഷ നേതാവ്
ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പങ്ക് സംബന്ധിച്ച വിവരങ്ങൾ ആഴ്ചകൾക്ക് മുൻപ് കൈമാറിയിരുന്നതായി ആവർത്തിച്ച് ജസ്റ്റിൻ ട്രൂഡോ. നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. അതോടൊപ്പം ഇന്ത്യക്കാരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന പ്രകോപന പ്രസ്താവന നടത്തിയ സിഖ് നേതാവിനെ തള്ളി കാനേഡിയന്‍ പ്രതിപക്ഷ നേതാവ്. ഹിന്ദു സമൂഹം എവിടെയും പോകില്ലെന്നും കാനഡ എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 23
◾ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും രണ്ടാഴ്ച മുമ്പാണ് സ്ലീപിങ് മോഡിലേക്ക് മാറ്റിയത്. ◾ഇടതുപക്ഷത്തിന്റെ ജനസമ്പര്‍ക്ക പരിപാടി തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ […]
