ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് നിയമസഭയിൽ പ്രതിഷേധം.പ്രതിഷേധവുമായി ടിഡിപി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. സ്പീക്കറുടെ പോഡിയത്തിന് മുകളിൽ പ്ലക്കാർഡുകളുമായി കയറി പ്രതിഷേധിച്ച രണ്ട് ടിഡിപി എംഎൽഎമാരെ ഈ സഭാ സമ്മേളന കാലയളവ് മുഴുവൻ സ്പീക്കർ സസ്പെൻഡ് ചെയ്തു.നായിഡുവിന്റെ അറസ്റ്റ് ജഗൻ മോഹൻ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്ത്യയിലെ സ്ത്രീകളെ ബിജെപി വില കുറച്ച് കാണരുതെന്ന് രാഹുൽ ഗാന്ധി
വനിത സംവരണം ഇപ്പോൾ നടപ്പാക്കാനാകില്ല എന്ന് രാജ്യത്തെ സ്ത്രീകൾ മനസ്സിലാക്കണമെന്ന് രാഹുൽ ഗാന്ധി.ഇന്ത്യയിലെ സ്ത്രീകളെ ബി ജെ പി വില കുറച്ച് കാണരുതെന്നും, ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് അവർക്കറിയാം. എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചത്,ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്നും,യുപിഎ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 22
*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗൗരവതരമെന്ന് അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. ◾ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന് പ്രചരിക്കുന്ന ഭീഷണി സന്ദേശത്തിനെതിരെ ഔദ്യോഗിക പ്രതികരണവുമായി കാനഡ. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആര്‍ക്കും […]
പ്രധാനമന്ത്രിക്ക് സ്വീകരണമൊരുക്കി നേതാക്കളും അണികളും
ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ സംവരണ ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ വനിതാ പ്രവർത്തകർ ഹാരമണിയിച്ചു.കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിർമ്മലാ സീതാരാമനും ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. പാർലമെന്റ് ചരിത്രം കുറിച്ചുവെന്നും, ഓരോ സ്ത്രീയുടെയും ആത്മവിശ്വാസം വാനോളം ഉയർത്താനായി. ബിജെപിക്ക് ഇത് അഭിമാനകരമായ നേട്ടമാണെന്നും മോദി പറഞ്ഞു.
മദ്ധ്യാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 22
ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗൗരവതരമെന്ന് അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന് പ്രചരിക്കുന്ന ഭീഷണി സന്ദേശത്തിനെതിരെ ഔദ്യോഗിക പ്രതികരണവുമായി കാനഡ. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആര്‍ക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രകടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സാസ്‌കാരിക […]
സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു
ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതിമൂലമാണ് സര്‍വീസ് നിര്‍ത്തുന്നതെന്ന് എയര്‍ലൈന്‍സ് കമ്പനി സര്‍ക്കുലറില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നു മുതലുള്ള ബുക്കിങ് സൗകര്യവും വെബ്സൈറ്റില്‍ നിന്നും നീക്കി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമായിരുന്ന സലാം […]
ഡാല്‍-ഇ3 അവതരിപ്പിച്ച് ചാറ്റ്ജിപിടി
കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച പ്ലാറ്റ്‌ഫോമാണ് ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി. അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ചാറ്റ്ജിപിടിയില്‍ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ക്ക് ഓപ്പണ്‍ എഐ രൂപം നല്‍കിയിട്ടുണ്ട്. ഇത്തവണ വിവരണം നല്‍കി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുന്ന എഐ ടൂളായ ഡാല്‍-ഇയുടെ മൂന്നാം പതിപ്പായ ഡാല്‍-ഇ3 ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടി പ്ലസ് ഉപഭോക്താക്കള്‍ക്കും, എന്റര്‍പ്രൈസസ് ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ മുതല്‍ ഡാല്‍-ഇ3 ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിവിധ ഭാഷ ഭേദങ്ങളിലുള്ള നിര്‍ദ്ദേശങ്ങളെ വിശദവും കൃത്യവുമായ ചിത്രങ്ങളാക്കി മാറ്റാന്‍ […]
‘എആര്‍എം’ ലെ കൃതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു
ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം'(എആര്‍എം). പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം […]
കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ സോണി ലിവില്‍
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ചാവേര്‍’. സംവിധാനം ടിനു പാപ്പച്ചന്‍ ആണ്. തിരക്കഥ എഴുതുന്നത് ജോയ് മാത്യുവും. സോണി ലിവാണ് റിലീസാകാനിരിക്കുന്ന ചാവേറിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ചാവേര്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. തിയറ്റര്‍ റിലീസിനും ഒരു മാസത്തിനു ശേഷമാകും കുഞ്ചോക്കോ ബോബന്റെ പുതിയ ചിത്രം ചാവേര്‍ ഒടിടിയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്. അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിലാണ് ചാവേറിന്റെ നിര്‍മാണം. […]
സിഎന്‍ജി മോട്ടോര്‍സൈക്കിളുമായി ബജാജ്
ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുതിയ നീക്കവുമായി ബജാജ്. സിഎന്‍ജി ഇന്ധനമാക്കുന്ന എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കും. മലിനീകരണം കുറഞ്ഞ ചിലവു കുറഞ്ഞ സാധാരണക്കാര്‍ക്ക് യോജിച്ച വാഹനം എന്ന നിലയിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ബജാജ് അവതരിപ്പിക്കുക. ബജാജിന്റെ വില്‍പനയില്‍ 70%ത്തിലേറെ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്രവാഹനങ്ങളാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയുടെ സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞാണ് ബജാജിന്റെ പുതിയ നീക്കം. 100 മുതല്‍ 125സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകളില്‍ ഏഴ് മോഡലുകളാണ് […]
