Posted inപുസ്തകങ്ങൾ

പൂക്കാനൊരുങ്ങി കാലം

ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയില്‍ നിന്ന് ഊര്‍ന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാര്‍ദ്ധക്യവേളയില്‍ സുഗന്ധം പടര്‍ത്തുവാന്‍ തന്റെ കാമുകി ഒരിക്കല്‍ കൂടി ജീവിതത്തിലേക്കു കടന്നു വരുന്നു. ചിതലു പിടിച്ച ജീവിതഗ്രന്ഥത്തിലെ അവശേഷിക്കുന്ന, മൂടല്‍ പടരാത്ത ഏടുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന, പ്രണയത്തിന്റെ രസവിന്യാസങ്ങള്‍ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍. ‘പൂക്കാനൊരുങ്ങി കാലം’. വിശാഖ് മഹേന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 161 രൂപ.  

Posted inആരോഗ്യം

കാല്‍ കപ്പ് ഡ്രൈഫ്രൂട്സ് ഒരു ദിവസം കഴിക്കാം!

പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഉണക്ക പഴങ്ങള്‍ അഥവാ ഡ്രൈഫ്രൂട്സ്. ബദാം, വാള്‍നട്ട്, പിസ്ത, അത്തിപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരം ഡ്രൈ ഫ്രൂട്സ് ഇന്ന് ലഭ്യമാണ്. അവശ്യ പോഷണങ്ങളും ധാതുക്കളും ഫൈബറുമെല്ലാം അടങ്ങിയ ഈ ഉണക്ക പഴങ്ങള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനൊപ്പം ദഹനത്തെയും സഹായിക്കുന്നു. മുഖ്യഭക്ഷണങ്ങള്‍ക്കിടയിലെ ആരോഗ്യകരമായ സ്നാക്സായും ഇവ ഉപയോഗപ്പെടുത്താം. പരിമിതമായ തോതില്‍ കഴിച്ചാല്‍ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും. അയണും കോപ്പറും നിറഞ്ഞതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഇവ ഉത്തമമാണ്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപിയെ പുകഴ്ത്തുകയല്ല പരിഹസിക്കുകയാണ് ചെയ്തതെന്ന് പി.വി.അബ്ദുല്‍ വഹാബ്

വനിതാസംവരണ ബില്‍ ഇപ്പോള്‍ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് അബ്ദുല്‍ വഹാബ് എം പി .രാജ്യസഭയിലെ പ്രസംഗത്തില്‍ മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയെ പുകഴ്ത്തുകയല്ല പരിഹസിക്കുകയാണ് ചെയ്തതെന്നും മറിച്ച് വ്യാഖ്യാനിക്കുന്നവര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്നും അദ്ദേഹം പറഞ്ഞു.വനിത സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മുത്തലാഖ് നിരോധനത്തോടെ മുസ്‍ലിം സ്ത്രീകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതായി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇടുക്കി തടിയമ്പാട് ബവ്റിജസ് ഔട്‌ലെറ്റില്‍ വന്‍ ക്രമക്കേട്

ഔട്‌ലെറ്റിലെ വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 46,000 രൂപ കണ്ടെത്തി. എല്‍.ഡി ക്‌ളാര്‍ക്കില്‍ നിന്ന് 15,000 രൂപയും മുറികളില്‍ നിന്ന് 15,980 രൂപയും, ജീവനക്കാരുടെ വാഹനം പരിശോധിച്ചതില്‍ 7,000 രൂപയും കണ്ടെത്തി. വിവിധ കമ്പനികളിൽ നിന്ന് ലഭിക്കുന്ന കമ്മീഷനുകളുടെ കണക്ക് എഴുതി സൂക്ഷിച്ച ഡയറിയും 4 ജീവനക്കാർ ഗൂഗിൾ പേ വഴിയും അനധികൃതമായി പണം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ പുകഴ്ത്തി നിര്‍മല സീതാരാമന്‍

1989 മെയ് മാസത്തിൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് പഞ്ചായത്തുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ചത്. ബില്ല് ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടു. 1991ല്‍ പ്രധാനമന്ത്രിയായ നരസിംഹറാവു 1993 ഏപ്രിലിൽ ഈ ഭരണഘടനാ ഭേദഗതി ബില്ലുകൾ വീണ്ടും അവതരിപ്പിച്ചു. ഇരു സഭകളിലും പാസാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വനിതാ സംവരണ ബില്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ നിര്‍മല സീതാരാമന്‍ ഇക്കാര്യം ഓർമിപ്പിക്കുകയും നരസിംഹ റാവു സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പദവിയെപ്പറ്റി അറിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ പദവി സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുന്നത.ല്ലെന്നും. കേന്ദ്രമെടുക്കുന്ന തീരുമാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തിൽ പങ്കില്ല. സുരേഷ് ​ഗോപിയും സംസ്ഥാന നേതൃത്വവും രണ്ടു വഴിക്കാണെന്നും സുരേഷ് ​ഗോപിയെ ഒതുക്കാനുള്ള തീരുമാനമാണ് ഇതെന്നുമുള്ള പ്രചാരങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നേതാക്കൾ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് കാനഡ പൊതു സുരക്ഷാ മന്ത്രാലയം

ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെയാണ് കാനഡയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആർക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ സംവരണ ബില്ല് ഉടൻ രാഷ്ട്രപതിക്കയക്കുമെന്ന് കേന്ദ്രം

രാജ്യസഭയിൽ 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. കഴിഞ്ഞ ദിവസം ബില്ല് ലോക്സഭയിലും പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് അയക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബില്ലിൽ സംസ്ഥാനങ്ങളുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 22

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കില്ലെന്ന് ഇന്ത്യ. ഇന്ത്യയിലുള്ള കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ്സിംഗ് നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുമാരാണു കൊലപ്പെടുത്തിയതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചു. തെളിവുണ്ടോയെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കാനഡയോടു ചോദിച്ചു. 14 ലക്ഷം ഇന്ത്യക്കാരാണ് കാനഡയിലുള്ളത്. ഇവരില്‍ പകുതിയോളവും സിക്കുകാരാണ്. ◾വനിതാ സംവരണ ബില്‍ രാജ്യസഭയിലും പാസായി. രാജ്യസഭയില്‍ 215 […]

Posted inലേറ്റസ്റ്റ്

ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ കന്നി മത്സരത്തില്‍ മലയാളി സച്ചിന്‍ സുരേഷ് ഗോളി

ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ കന്നി മത്സരത്തില്‍ മലയാളി സച്ചിന്‍ സുരേഷ് ഗോളി. അഡ്രിയാന്‍ ലൂണയാകും ടീമിനെ നയിക്കുക. ജിക്‌സണ്‍ സിങ്, ഡാനിഷ്, പേപ്രഹ്, ഡ്രിനിക്, ഐമീന്‍, പ്രീതം കൊട്ടല്‍, ദൈസുകെ, ഐബന്‍, പ്രബീര്‍ ദാസ് എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.