Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചു

കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളമായി അതിശക്തമായി മഴ തുടരുകയാണ്. മീനച്ചിലാറിൽ പലയിടത്തും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിലിൽ പെട്ടെങ്കിലും അപകടങ്ങളില്ല. അതിനിടെ, വാഗമൺ റോഡിൽ […]

Posted inബിസിനസ്സ്

ഐ.പി.ഒയ്ക്ക് ഒരുങ്ങി ഒല ഇലക്ട്രിക്

ഒക്ടോബര്‍ അവസാനത്തോടെ പ്രാരംഭ ഓഹരി വില്‍പ്പനയക്കായി (ഐ.പി.ഒ) പേപ്പറുകള്‍ സെബിയില്‍ ഫയല്‍ ചെയ്യാന്‍ ഒല ഇലക്ട്രിക്. ഈ ഐ.പി.ഒ വഴി 700 മില്യണ്‍ ഡോളര്‍ ( 5,800 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. സിംഗപ്പൂരില്‍ നിന്നുള്ള ടെമാസേക്, ജപ്പാനില്‍ നിന്നുള്ള സോഫ്റ്റ്ബാങ്ക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ 45,000 കോടി രൂപ മൂല്യം വിലയരുത്തി ഒല ഇലക്ട്രിക് അടുത്തിടെ ധനസമാഹരണം നടത്തിയിരുന്നു. വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനിയാണ് ഒല […]

Posted inവിനോദം

‘കാസര്‍ഗോള്‍ഡി’ലെ പുതിയ ഗാനം

ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ‘കാസര്‍ഗോള്‍ഡി’ലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഐ ആം എ ഗോള്‍ഡ’് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷിനൊപ്പം അര്‍ജുന്‍ അശോകനും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള […]

Posted inവിനോദം

നയന്‍താര, ജയം രവി ചിത്രം ‘ഇരൈവന്‍’ 28ന് റിലീസ്

നയന്‍താര നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഇരൈവന്‍’. ജയം രവിയാണ് ഇരൈവനില്‍ നായകനാകുന്നത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരൈവിന്റെ റണ്ണിംഗ് ടൈം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ 31 മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഒരു സൈക്കോ ത്രില്ലറായിട്ടാണ് നയന്‍താരയുടെ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ വന്‍ ഹിറ്റായി മാറിയിരുന്നു. ഐ അഹമ്മദിന്റേതാണ് ഇരൈവന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് നയന്‍താര […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സര്‍ക്കാര്‍ ചെലവില്‍ എല്‍ഡിഎഫ് പരിപാടിയാക്കി നിയോജക മണ്ഡലം തലത്തിലുള്ള ജനസദസും തിരുവനന്തപുരത്തെ കേരളീയം’ പരിപാടിയും ബഹിഷ്‌ക്കരിക്കുമെന്നു യുഡിഎഫ്. നവംബറിലാണു കേരളീയം പരിപാടി. നവംബറിലും ഡിസംബറിലുമായി നിയോജക മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസദസ്സും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കു രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു. നെല്‍കര്‍ഷകര്‍ക്കുള്ള പണം നല്‍കാതെ രാഷ്ട്രീയ പ്രചാരണത്തിനായി ഖജനാവില്‍നിന്ന് വന്‍തുക ചെലവാക്കുന്നതു ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും സതീശന്‍ പറഞ്ഞു. കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ […]

Posted inഓട്ടോമോട്ടീവ്

ഇനി റോയല്‍ എന്‍ഫീല്‍ഡ് വാടകയ്ക്ക് എടുക്കാം!

ഇന്ത്യയില്‍ ഇനി റോയല്‍ എന്‍ഫീല്‍ഡ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നു തന്നെ മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് എടുക്കാം. 25 നഗരങ്ങളിലെ 40 മോട്ടോര്‍ സൈക്കിള്‍ റെന്റല്‍ ഓപറേറ്റര്‍മാര്‍ വഴിയാണ് റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഏതാണ്ട് 300ലേറെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളാണ് വാടകയ്ക്കു നല്‍കാനായി മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിലെ രണ്ടു നഗരങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, മുംബൈ എന്നിങ്ങനെയുള്ള വന്‍ നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ദീര്‍ഘദൂരയാത്രകള്‍ക്ക് ബുള്ളറ്റുകള്‍ വാടകക്ക് എടുക്കുന്നതിന് […]

Posted inപുസ്തകങ്ങൾ

ശിലീഭൂതം

സത്യവും മിഥ്യയും സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്നു നെയ്ത അല്പജ്ഞാനത്തിന്റെ ചിലന്തിവലയ്ക്കുള്ളില്‍ വേര്‍പ്പെടാനാവാതെ കുരുങ്ങിപ്പോയവര്‍! ശരിതെറ്റുകളുടെ കുരുക്ഷേത്രഭൂവില്‍ നിരാലംബരായി തീര്‍ന്നവര്‍. ഒരേസമയം ബുദ്ധിയുള്ളവരും വിഡ്ഡികളുമായി അവശേഷിക്കുന്നവര്‍! സാങ്കേതികതയുടെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ അറിയാതുയര്‍ന്നു പോകുന്ന നിലവിളികളെ നിശ്ശബ്ദമാക്കി വെളുക്കെച്ചിരിക്കേണ്ടിവരുന്നവര്‍. ജീവിതത്തിന്റെ അതിവേഗക്കുതിപ്പില്‍ മടുപ്പനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ അറിയാതെ വേരുകളിലേക്ക് എത്തിനോക്കിപ്പോകുന്നവര്‍. നമ്മള്‍ പങ്കുവെക്കുന്നതൊരേ രക്തം, ഒരേ മാംസം. വൈവിദ്ധ്യങ്ങളിലും വൈരുധ്യങ്ങളിലും വൈചിത്ര്യങ്ങളിലും ഏകതാനത കണ്ടെത്തുന്നവര്‍ക്ക് ആസ്വാദ്യകരമായ വായനാനുഭവം നല്‍കുന്നുണ്ട് ഈ പുസ്തകം. ‘ശിലീഭൂതം’. സൂര്യ മോഹന്‍. ഗ്രീന്‍ ബുക്‌സ്. വില […]

Posted inആരോഗ്യം

പ്രായമായവരിലെ ലൈംഗിക ബന്ധത്തിന് ആരോഗ്യ ഗുണങ്ങളേറെ!

സംതൃപ്തികരമായ ലൈംഗിക ബന്ധം പ്രായമായവരിലെ മങ്ങുന്ന ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായകമാണെന്ന് പുതിയ പഠനം. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ജേണല്‍ ഫോര്‍ സെക്സ് റിസര്‍ച്ചിന്റെ 2023 ജൂലൈ ലക്കത്തില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചു. 1683 പേരിലാണ് ഗവേഷണ പഠനം നടത്തിയത്. 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരെ അപേക്ഷിച്ച് അഞ്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. : https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം.ആൻഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് വാട്സ് ആപ്പ് ചാനൽ സൗകര്യം ലഭ്യമാവുക.ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ചാനലിനുള്ളത്. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓംകാരേശ്വരിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിച്ചു

ഓംകാരേശ്വരിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ന് രാവിലെ 10.30ന് നടന്ന ചടങ്ങിൽ ശിവരാജ് സിംഗ് ചൗഹാൻ സ്തൂപം അനാച്ഛാദനം ചെയ്തു.സ്തൂപം അനാച്ഛാദനം ചെയ്തതോടൊപ്പം മ്യൂസിയവും ഗവേഷണ കേന്ദ്രവുമായ ഏകാത്മാ ധാമിന്റെ തറക്കല്ലിടലും മുഖ്യമന്ത്രി ശിവരാജ് നിർവഹിച്ചു.