മുഖ്യമന്ത്രി പിണറായി വിജയന് ഓദ്യോഗിക വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു. : https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം.ആൻഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് വാട്സ് ആപ്പ് ചാനൽ സൗകര്യം ലഭ്യമാവുക.ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്കാസ്റ്റ് ടൂളാണ് ചാനലിനുള്ളത്. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക.
മുഖ്യമന്ത്രി പിണറായി വിജയന് ഓദ്യോഗിക വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു
