Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതമായ മൗനമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി

മന്ത്രി കെ രാധാകൃഷ്ണന് പയ്യന്നൂരിലെ ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായ സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതമായ മൗനമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. സംഭവത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നും,കുറ്റക്കാരെ പൗരോഹിത്യ ചുമതലകളിൽ നിന്നും പുറത്താക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം വെട്ടിക്കുറച്ച് സൗദി

ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് 10 ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചത്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെയാണ് സൗദിയുടെ ഈ നീക്കം. റഷ്യ പ്രീമിയം വെട്ടികുറച്ചപ്പോള്‍ യു.എ.ഇ ഈ പ്രീമിയം തുക പുര്‍ണ്ണമായും ഒഴിവാക്കി. ഒപെക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ത്ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക […]

Posted inടെക്നോളജി

വാട്സ്ആപ്പില്‍ ഇനി യുപിഐ പണമിടപാടുകളും നടത്താം!

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാക്കാന്‍, പേയ്മെന്റ് സര്‍വീസ് വിപുലീകരിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. എല്ലാ തരത്തിലുള്ള യുപിഐ പേയ്മെന്റ് ഓപ്ഷനുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബിസിനസ് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധമാണ് വാട്സ്ആപ്പ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഷോപ്പിങ്ങിനായി എളുപ്പത്തില്‍ ബിസിനസ് ഇടപാട് നടത്താന്‍ കഴിയും. നിലവില്‍ വാട്സ്ആപ്പ് പേ വഴി ഇടപാട് നടത്താന്‍ കഴിയും. എന്നാല്‍ റെഗുലേറ്റര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് വാട്സ്ആപ്പിന് 50 […]

Posted inവിനോദം

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ റിലീസ് 28ന്

എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും ഇനി തിയേറ്ററുകളിലേക്ക്. മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ […]

Posted inവിനോദം

ഗൗരി കിഷന്റെ ‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’ ട്രെയിലര്‍

’96’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍ നായികയാകുന്ന ‘ലിറ്റില്‍ മിസ്സ് റാവുത്തര്‍’ സിനിമയുടെ ട്രെയിലര്‍ എത്തി. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഷെര്‍ഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 6 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ […]

Posted inഓട്ടോമോട്ടീവ്

എസ്യുവികള്‍ക്ക് വില വര്‍ദ്ധിപ്പിച്ച് മഹീന്ദ്ര

ഉത്സവ സീസണിന് മുന്നോടിയായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജനപ്രിയ എസ്യുവികള്‍ക്ക് വില വര്‍ദ്ധനവ് നടപ്പാക്കി. 81,000 രൂപ വരെ വര്‍ദ്ധനയോടെ മഹീന്ദ്ര സ്‌കോര്‍പിയോ എന്നിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ദ്ധന. മഹീന്ദ്ര സ്‌കോര്‍പിയോ എന്നിന്റെ പെട്രോള്‍ വകഭേദങ്ങളുടെ വില ഇപ്പോള്‍ 13.26 ലക്ഷം മുതല്‍ 21.78 ലക്ഷം രൂപ വരെയാണ്. ഇസെഡ്4 ഇ പെട്രോള്‍ വേരിയന്റിന് 66,000 രൂപയുടെ പരമാവധി വില വര്‍ധിക്കുന്നു. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ ഡീസല്‍ എന്‍ട്രി ലെവല്‍ ഇസെഡ്2 വേരിയന്റിന് 13.76 ലക്ഷം […]

Posted inപുസ്തകങ്ങൾ

പാര്‍ഥിപന്‍ കനവ്

മഹാപല്ലവ സാമ്രാജ്യത്തിനു കീഴില്‍ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചെറുരാജവംശമായ ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാന്‍ ഊര്‍ജമായ ഒരു സ്വപ്നത്തിന്റെ കഥ. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആദ്യ എപ്പിക് നോവല്‍. പ്രണയം, പ്രതികാരം, തമിഴകചരിത്രം, സൗഹൃദം, ചതി, പല്ലവചോള പോരാട്ടങ്ങള്‍ എന്നുവേണ്ട മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായി മാറുന്ന, ഐതിഹാസികനോവലിന്റെ ചാരുത ചോരാത്ത മലയാള പരിഭാഷ. ‘പാര്‍ഥിപന്‍ കനവ് ‘. കല്‍ക്കി കൃഷ്ണമൂര്‍ത്തി. മനോരമ ബുക്‌സ്. വില 370 രൂപ.

Posted inആരോഗ്യം

രക്തസമ്മര്‍ദ്ദത്തിന് മരുന്നുകള്‍ കഴിക്കുന്നവരില്‍ മറവിരോഗസാധ്യത കുറവ്

മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച് മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. മരുന്ന് കഴിച്ച് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച് ഇവരിലെ മറവിരോഗ സാധ്യത 26 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 60നും 110നും ഇടയില്‍ പ്രായമുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് ​ഗ്യാങ്

ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് സംഘാം​ഗങ്ങൾ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് സുഖ് ദൂൽ സിങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലിൽ കഴിയുകയാണ് സംഘത്തിന്റെ തലവൻ ലോറൻസ് ബിഷ്ണോയ്.കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ നേതാവാണ് സുഖ് ദുൻകെ എന്നറിയപ്പെടുന്ന സുഖ്ദൂൽ സിങ്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയായിരുന്നു മരണമെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഴര വർഷമായി യുഡിഫ് ഒരു വികസന പ്രവർത്തനത്തിനും സഹകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ

കേന്ദ്രസര്‍ക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ രാജ്ഭവന് മുന്നില്‍ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും,ഏഴര വർഷമായി കേരളത്തിൽ യുഡിഫ് ഒരു വികസന പ്രവർത്തനത്തിനും സഹകരിക്കുന്നില്ലെന്നും ഇപി ജയരാജൻ വിമർശിച്ചു.