എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും ഇനി തിയേറ്ററുകളിലേക്ക്. മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയുടേതാണ്. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. കിഷോര്‍ കുമാര്‍, വിജയരാഘവന്, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ സ്ക്വാഡ് ട്രെയ്ലര് ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിന് ശ്യാമും എഡിറ്റര്‍ പ്രവീണ്‍ പ്രഭാകറുമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം നിര്‍വഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍സ്.
മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’ റിലീസ് 28ന്
