നയതന്ത്ര പ്രശ്നം വഷളാകുന്നതിനിടെ, കാനഡയ്ക്കെതിരെ നടപടിയുമായി ഇന്ത്യ. കാനഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ പൂര്‍ണമായി നിര്‍ത്തിവച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കേണ്ടെന്നാണ് തീരുമാനം.വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടി.
മധ്യാഹ്ന വാര്‍ത്തകള്‍
കാനഡയില്‍ ഒരു ഖാലിസ്ഥാന്‍വാദി നേതാവുകൂടി കൊല്ലപ്പെട്ടു. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതാണെന്നാണ് വിവരം. കാനഡയിലുള്ള ഖാലിസ്ഥാന്‍ ഭീകരരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നു. ജൂണ്‍ മാസത്തില്‍ ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മോശമായിരിക്കേയാണ് രണ്ടാമത്തെ കൊലപാതകം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ പോലീസിന്റെ വിരട്ടലിനു വഴങ്ങേണ്ടെന്നും […]
ബേക്കറി ഉടമയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യും
നെടുമ്പാശേരി കരിയാട് ബേക്കറി ഉടമയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യും. സിആർവി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ നൽകിയ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് അങ്കമാലി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായി.
സർക്കാരിന്റെ ജനസദസുകൾ യുഡിഎഫ് ബഹിഷ്കരിക്കും
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനത്തിൽ യുഡിഎഫ് സഹകരിക്കില്ല. ജനസദസ് പാർട്ടി പരിപാടിയായാണ് യു.ഡി.എഫ് വിലയിരുത്തല്‍. സർക്കാർ നേട്ടങ്ങളും സർക്കാർ പരിപാടികളുമെല്ലാം ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം വികസന പദ്ധതികളും മറ്റും ആസൂത്രണം ചെയ്യുന്നതിനായി വിപുലമായി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും ഡിസംബര്‍ 24 വരെയാണ് പരിപാടി.
അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം
സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും സമ്മർദ്ദ തന്ത്രമായാണ് ഇഡി കാണുന്നത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവായ അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണെന്നും , 24 സിസിടിവി ക്യാമറകൾ ഇ ഡി ഓഫീസിലുണ്ട്. ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്ക് ശേഷം 19ാം തീയതി പരാതി നൽകിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു. സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്
കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്.മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കാനഡയിൽ ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടു
ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.ഇന്ത്യ കാനഡ പ്രതിസന്ധിക്കിടെയാണ് ഖലിസ്ഥാൻവാദി സംഘത്തിന്റെ നേതാവ് സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്.
വിജയവഴിയില്‍ തിരിച്ചെത്തി ഇന്‍റര്‍ മയാമി
നാല് ഗോളിന് ടോറന്‍റോ എഫ് സിയെ ആണ് ഇന്‍റര്‍ മയാമി തോല്‍പ്പിച്ചത്. മേജര്‍ ലീഗ് സോക്കറിൽ ക്യാപ്റ്റന്‍ ലിയോണല്‍ മെസി തിരിച്ചുവന്ന മത്സരത്തില്‍ വിജയവുമായി തിരിച്ചെത്തി ഇന്‍റര്‍ മയാമി.മെസിയുടെ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ടെയ്‌ലര്‍ ഇന്‍റര്‍ മയാമിക്കായി ഇരട്ടഗോൾ നേടിയപ്പോൾ ഫക്കുണ്ടോ ഫരിയാസ്, ബെഞ്ചമിൻ ക്രമേഷി എന്നിവരും സ്കോര്‍ ചെയ്തു. മത്സരത്തില്‍ 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും രണ്ട് മിനിറ്റിന് ശേഷം മെസിയും പരിക്കേറ്റ് മടങ്ങി, അടുത്തയാഴ്ച്ച ഓപ്പണ്‍ കപ്പ് ഫൈനല്‍ കളിക്കാനുള്ളതിനാല്‍ ഇരുവരുടെയും പരിക്ക് ഇന്‍റര്‍ […]
രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന. അതോടൊപ്പം കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്.
പിന്നാക്ക വിഭാഗത്തെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചതിനാലാണ് എതിർത്തതെന്ന് ഒവൈസി
454 പേരുടെ പിന്തുണയോടെയാണ് വനിത സംവരണ ബില്‍ ലോക് സഭയില്‍ പാസായത്. നിയമമാകുമ്പോള്‍ നാരി ശക്തി ആദര നിയമം എന്ന പേരിലാകും വനിതാസംവരണ ബിൽ അറിയപ്പെടുക. എന്നാൽ എഐഎംഐഎമ്മിന്‍റെ രണ്ട് എംപിമാര്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും അവഗണിച്ചതു കൊണ്ടാണ് എതിർത്ത് വോട്ട് ചെയ്തതെന്ന് അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
