Posted inപുസ്തകങ്ങൾ

പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകള്‍

മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിച്ചിരിക്കുകയാണ് മകള്‍ സുലോചന നാലപ്പാട്ട് ഈ പുസ്തകത്തില്‍. ഒപ്പം മുത്തുച്ചിപ്പികള്‍ എന്ന അനുബന്ധത്തില്‍ 23 ഒറ്റശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകള്‍’. മാതൃഭൂമി. വില 255 രൂപ.

Posted inആരോഗ്യം

പ്രമേഹരോഗികളിലെ മാനസിക സമ്മര്‍ദ്ദം

ചെറുപ്പക്കാരിലെ പ്രമേഹമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന പ്രമേഹം മനുഷ്യരുടെ പെരുമാറ്റശീലങ്ങളെയും പ്രതികൂലമായി ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ഈ പെരുമാറ്റ വ്യതിയാനങ്ങളുടെ മുഖ്യ കാരണം. ജീവിതകാലം മുഴുവന്‍ മരുന്നും കുത്തിവയ്പ്പും ഭക്ഷണ നിയന്ത്രണങ്ങളും അടങ്ങിയതാണ് പ്രമേഹരോഗ നിയന്ത്രണം. വ്യായാമത്തിനും പ്രാധാന്യം നല്‍കേണ്ടി വരും. ഇതെല്ലാം രോഗികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കാം. കൃത്യസമയത്ത് മരുന്ന് കഴിക്കുകയെന്നതെല്ലാം പല രോഗികള്‍ക്കും വലിയ വെല്ലുവിളിയാണ്. […]

Posted inലേറ്റസ്റ്റ്

സ്റ്റോപ്! സഡണ്‍ ബ്രേക്കിട്ട് കാലികള്‍

റോഡില്‍ നിരന്ന് അതേേിവഗം വരുന്ന കന്നുകാലിക്കൂട്ടം ആക്രമിക്കുമോ? എന്തു ചെയ്യുമെന്ന ആശങ്കയും ഭീതിയുമെല്ലാം മനസില്‍ മിന്നിമറിയുന്നതിനിടെ കന്നുകാലിക്കൂട്ടത്തിനു പിറകില്‍നിന്നു കര്‍ഷകന്റെ നിലവിളി- തന്റെ പശുക്കളെ തടയൂ എന്നായിരുന്നു കര്‍ഷകന്‍ വിളിച്ചു പറഞ്ഞത്. സൈക്കിളില്‍ വരികയായിരുന്ന ആന്‍ഡ്രൂ ഒ’കോണര്‍ എന്ന യുവാവ് സ്നാക്സ് കഴിക്കാന്‍ സൈക്കിള്‍ നിര്‍ത്തിയപ്പോഴാണ് ഈ സംഭവം. ഒരു നിമിഷം അന്തിച്ചുനിന്ന യുവാവ് കന്നുകാലി കൂട്ടത്തിനു മുന്നില്‍ രണ്ടു കൈയും ഉയര്‍ത്തി സ്റ്റോപ്പ് എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഒറ്റ നില്‍പാണ്. അദ്ഭുതമെന്നു പറയട്ടേ, കന്നുകാലിക്കൂട്ടം സഡണ്‍ […]

Posted inലേറ്റസ്റ്റ്

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക്

സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ കോയമ്പത്തൂർ സ്വദേശിക്ക്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി: ടൈഗര്‍ സഫാരി പാര്‍ക്ക്

മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു.സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിസഭാ പുനസംഘടനയിൽ ചർച്ച പിന്നീടെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

മന്ത്രിസഭാ പുനസംഘടനയിൽ ചർച്ച പിന്നീടെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുന്നണി യോഗത്തിലാണ് ഇപി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം വേണമെന്ന് എംവി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ജയരാജൻ്റെ പ്രതികരണം.എൽജെഡിയോടും ആർഎസ്പി ലെനിനിസ്റ്റിനോടും പ്രത്യേകം ചർച്ച നടത്താനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. ഉഭയകക്ഷി ചർച്ചയാണ് ലക്ഷ്യം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി

വിവാദമായ നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കണ്ണൂർ സ്വദേശി രതീഷിനെ എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. നയതന്ത്ര സ്വർണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കോയമ്പത്തൂരിലേക്ക് അടക്കം എത്തിച്ചിരുന്നത്  രതീഷ് ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും

നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും ഡിസംബര്‍ 24 വരെയാണ് പരിപാടി.നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാത്യു കുഴൽനാടനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി

ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി.  റിസോർട്ടിന് കഴിഞ്ഞ ദിവസം ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ലൈസൻസിന്റെ കാലാവധി മാ‍ർച്ച് 31 ന് അവസാനിച്ചിരുന്നു.കഴിഞ്ഞ അഞ്ചു മാസമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.