Posted inപുസ്തകങ്ങൾ

തോല്‍വി മാത്രം തരുന്ന കോടതി

ജീവിതത്തിലെ നിര്‍ഭാഗ്യവാന്മാരുടെയും നിര്‍ഭാഗ്യവതികളുടെയും മുഖം കാണണോ? ഏതെങ്കിലും ആശുപത്രികളിലെ എല്ലുചികിത്സാ വാര്‍ഡിലോ അല്ലെങ്കില്‍ സംസ്ഥാനത്തെ കുടുംബകോടതികളിലോ ചെല്ലൂ! മ്ലാനവും മൂകവുമായ മുഖങ്ങള്‍, നിര്‍ജ്ജീവമായ കണ്ണുകള്‍, ആകാംക്ഷാഭരിതമായ മനസ്സുകള്‍, സന്തോഷത്തിന്റെ സാന്നിദ്ധ്യം തീരേ അപ്രത്യക്ഷമായ അന്തരീക്ഷം. അഭിഭാഷകര്‍ അവഹേളിക്കപ്പെടുന്നു, ജുഡീഷ്യറിയെ വരുതിയിലാക്കുന്നു, നിയമവ്യവസ്ഥയില്‍ സാമൂഹികനീതി, നിയമം അപ്രത്യക്ഷമാകുന്നു, അടിസ്ഥാനഘടനയ്ക്കപ്പുറത്താണോ ജുഡീഷറി തുടങ്ങിയ ലേഖനങ്ങളിലൂടെയും കഥകളിലൂടെയും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദുരവസ്ഥകളെ അനാവരണം ചെയ്യുന്ന പുസ്തകം. പ്രശസ്തനായ അഭിഭാഷകന്റെ വേറിട്ട ചിന്തകള്‍. ‘തോല്‍വി മാത്രം തരുന്ന കോടതി’. അഡ്വ. കെ. രാംകുമാര്‍. […]

Posted inആരോഗ്യം

തക്കാളി പ്രോസ്റ്റേറ്റ് അര്‍ബുദസാധ്യത കുറയ്ക്കും

തക്കാളി കഴിക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. ആഴ്ചയില്‍ 10 തവണ തക്കാളി കഴിക്കുന്നത് പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപേന്‍ എന്ന ആന്റിഓക്സിഡന്റ്് ആണ് അര്‍ബുദ നിയന്ത്രണത്തില്‍ നിര്‍ണായകമാകുന്നത്. കോശങ്ങള്‍ക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം ലൈകോപേന്‍ നീക്കം ചെയ്യുമെന്നും പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത 18 ശതമാനം കുറയ്ക്കുമെന്നും കാന്‍സര്‍ എപ്പിഡെമോളജി ബയോമാര്‍ക്കേഴ്സ് ആന്‍ഡ് പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ബ്രിസ്റ്റോള്‍, കേംബ്രിജ്, ഓക്സ്ഫഡ് സര്‍വകലാശാലകളിലെ ഗവേഷകരാണ് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ലോക്‌സഭയില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി. ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്നും അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഭരണഘടന തയാറാക്കിയപ്പോള്‍ അങ്ങനെയായിരുന്നെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചത്. 42 ാം ഭേദഗതിയോടെയാണ് മതേതരത്വം ഭരണഘടനയില്‍ വന്നതെന്നാണ് വിശദീകരണം. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കേ, ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്മാരോടു മടങ്ങിവരാന്‍ കാനേഡിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രകോപിപ്പിക്കുന്നില്ലെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ മുഴുവൻ പേര്. കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും യാഥാർഥ്യമാകുന്നതോടെ ഒക്ടോബർ ആദ്യവാരം ആദ്യത്തെ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ചൈനയിൽനിന്നു ക്രെയിനുകളുമായി ആദ്യ കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ടാം വന്ദേ ഭാരത് പാലക്കാട്‌ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി

രണ്ടാം വന്ദേ ഭാരത് പാലക്കാട്‌ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് കൈമാറി.ബേസിൻ ബ്രിഡ്ജ് യാർഡിൽ നിന്ന് ഇന്ന് 3 മണിക്ക് ട്രെയിൻ തിരിക്കും.രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ് ആഴ്ചയിൽ 6 ദിവസം സർവസ് ഉണ്ടാകും. കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാ​ഗാന്ധി

രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്നും,വനിത ശാക്തീകരണത്തിൻ്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധിയെന്നും സോണിയ ഗാന്ധി. ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും ,ജാതി സെന്‍സസ് നടത്തണമെന്നും കോണ്‍ഗ്രസിന്റെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സോണിയ ഗാന്ധി പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പന് മദപ്പാടാെണെന്നും അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ വ്യക്തമാക്കി.മഞ്ചോലയില്‍ വീട് ആക്രമിച്ചു, വാഴക്കൃഷി തകര്‍ത്തു. എന്നാല്‍ ഇവിടുത്തെ റേഷന്‍കട ആക്രമിച്ചിട്ടില്ല. ആന പൂര്‍ണ ആരോഗ്യവാനാണ്. ഒരു ദിവസം 10 കിലോ മീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നുണ്ട്. നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ സെമ്പകപ്രിയ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ ഇന്നും തുടരും

ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി അടക്കമുള്ളവരെ മണിക്കൂറുകളോളം ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും. മുഖ്യപ്രതിയായ സതീഷ്കുമാര്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന സാക്ഷിയുടെ മൊഴി. തട്ടിപ്പിന് സിപിഎം നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നും ഇഡി ആരോപിക്കുന്നു. അതുകൊണ്ട് തന്നെ ഹവാല ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി

മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി വാടകയ്ക്കെടുത്ത ഇരട്ട എന്‍ജിന്‍ ഹെലികോപ്ടറിന്‍റെ വാടക മാസം 80 ലക്ഷംരൂപയാണ്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന.പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നൽകണമെന്നുമാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണംചെയ്ത ഭരണഘടനയില്‍ മതേതരത്വം എന്ന വാക്കില്ലെന്ന് കോണ്‍ഗ്രസ്

ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന പദമാണ് ഒഴിവാക്കിയിരിക്കുന്നത്. പുതിയ മന്ദിരത്തിലേക്ക് മാറിയതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ അംഗങ്ങള്‍ക്ക് ഭരണഘടന വിതരണം ചെയ്തത്. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി സംശയാസ്പദമാണെന്നും,വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.