വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ മുഴുവൻ പേര്. കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും യാഥാർഥ്യമാകുന്നതോടെ ഒക്ടോബർ ആദ്യവാരം ആദ്യത്തെ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ചൈനയിൽനിന്നു ക്രെയിനുകളുമായി ആദ്യ കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു
