Posted inവിനോദം

‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബയോപിക്കുമായി രാജമൗലി

ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതകഥയായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’യിലൂടെ ആഗോളതലത്തില്‍ മുന്നേറാനാണ് എസ്എസ് രാജമൗലി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവചരിത്രമായ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന തന്റെ അടുത്ത പ്രോജക്റ്റ് നിര്‍മ്മാതാവ് എസ്എസ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും. ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ എസ്എസ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടു. […]

Posted inവിനോദം

‘കിംഗ് ഓഫ് കൊത്ത’ ഒ.ടി.ടി സ്ട്രീമിംഗിന്

ഓണം റിലീസിന് എത്തിയ ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഒരുപാട് പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും നിരാശയാണ് ലഭിച്ചത്. എങ്കിലും 40 കോടിയോളം രൂപ ചിത്രം കളക്ഷന്‍ നേടിയിരുന്നു. ഓഗസ്റ്റ് 24ന് റിലീസ് ആയ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രം സെപ്റ്റംബര്‍ 22ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട അമേസിന് 41,000 രൂപ വരെ ആനുകൂല്യങ്ങള്‍!

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ അമേസ് കോംപാക്ട് സെഡാനില്‍ 41,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 10,000 വരെ ക്യാഷ് കിഴിവ് അല്ലെങ്കില്‍ 12,349 വിലയുള്ള സൗജന്യ ആക്സസറികള്‍ അടങ്ങുന്നതാണ് ഈ ഓഫര്‍. ഉപഭോക്തൃ ലോയല്‍റ്റി ബോണസ് 5,000 രൂപയും കോര്‍പ്പറേറ്റ് കിഴിവ് 6,000 രൂപയും ഉണ്ട് . ഇതുകൂടാതെ, 10,000 രൂപയുടെ കാര്‍ എക്സ്ചേഞ്ച് ബോണസും 10,000 പ്രത്യേക കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 7.10 ലക്ഷം രൂപയില്‍ തുടങ്ങി 9.71 […]

Posted inലേറ്റസ്റ്റ്

മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് പി വി താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസപ്പടി വിവാദത്തെ കുരിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Posted inപുസ്തകങ്ങൾ

കുട്ടികളുടെ വേദവ്യാസന്‍

വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍ നല്‍കുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉള്‍കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു. മഹാഭാരതം രചിച്ച മഹാകവിയുടെ ജീവിതകഥാമാലിക. ‘കുട്ടികളുടെ വേദവ്യാസന്‍’. സി. ഗോപാലന്‍ നായര്‍. ചിത്രീകരണം – സിബി. മാതൃഭൂമി. വില 144 രൂപ.  

Posted inആരോഗ്യം

ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും

ഭക്ഷണശേഷം കഠിനവ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ ബാധിക്കും. ഭക്ഷണശേഷം വ്യായാമം ചെയ്താല്‍ രക്തപ്രവാഹം ദഹനത്തിനു സഹായിക്കുന്ന അവയവങ്ങള്‍ക്കു പകരം പേശികളിലേക്ക് ആകുകയും ഇത് വയറിന് അസ്വസ്ഥത, വയറുവേദന, ദഹനക്കേട് ഇവയിലേക്ക് നയിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഭക്ഷണം കഴിച്ച ഉടനെ കൂടുതല്‍ അളവില്‍ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ എല്ലാം നേര്‍പ്പിക്കുകയും ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഭക്ഷണം വിഘടിപ്പിക്കാന്‍ സഹായിക്കുന്നവയാണ് ഉദരത്തിലെ ആസിഡുകള്‍. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ

സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും.കേരളം ആർജിച്ച വിവധ നേട്ടങ്ങൾ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തലസ്ഥാന നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ്  വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ – തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത. അതേസമയം, തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ  ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ലോക്‌സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ കോപ്പി എംപിമാര്‍ക്കു നല്‍കാത്തതിനെതിരേ പ്രതിപക്ഷ ബഹളം. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. വനിതാ സംവരണ ബില്ലിന്റെ പിതൃത്വത്തെച്ചൊല്ലി ലോക്ഭയില്‍ തര്‍ക്കം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ 2014ല്‍ ബില്‍ അസാധുവായെന്ന് കേന്ദ്രമന്ത്രി അമിത് […]