കൊളംബോ, 1990. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും രഹസ്യമായി സ്വവര്‍ഗ്ഗപ്രണയിയുമായ മാലി അല്‍മെയ്ദ ആകാശങ്ങളിലെ വിസ ഓഫീസ് എന്നുതോന്നിച്ച ഒരിടത്ത് മരണത്തിലേക്ക് ഉണരുകയാണ്. അവന്റെ വെട്ടിമുറിച്ച മൃതദേഹം ബെയ്റ തടാകത്തില്‍ മുങ്ങിത്താഴുകയാണ്. ആഭ്യന്തരകലാപങ്ങളുടെ കൊലവെറികള്‍കൊണ്ട് ശ്വാസംമുട്ടുന്ന ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ രചിച്ച ചുട്ടുപൊള്ളുന്ന ആക്ഷേപഹാസ്യകൃതി. ശ്രീലങ്കന്‍ സാഹിത്യകാരന്മാരുടെ മുന്‍നിരയിലേക്ക് എത്തിച്ച ചൈനമന്‍ എന്ന സമ്മാനാര്‍ഹമായ കൃതി പുറത്തിറങ്ങി പത്തു വര്‍ഷം കഴിയുമ്പോള്‍ കരുണതിലക മടങ്ങിവന്നിരിക്കുന്നത് തുളച്ചുകയറുന്ന നര്‍മ്മവും അലോസരപ്പെടുത്തുന്ന സത്യങ്ങളും നിറഞ്ഞ ആവേശോജ്ജ്വലമായ ഇതിഹാസവുമായാണ്. ‘മാലി അല്‍മെയ്ദയുടെ ഏഴ് നിലാവുകള്‍’. […]
ആപ്പിള്‍ വിത്ത് കഴിക്കരുത്, സയനൈഡിന് തുല്യം!
ആപ്പിളിനെ സംബന്ധിച്ച് അതിന്റെ തൊലിക്ക് വരെ ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ. ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്സ് എന്ന വസ്തുവിന് കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധുരമുള്ള ആപ്പിളിന്റെ മധ്യത്തില്‍ കയ്പുള്ള കറുത്ത വിത്തുകള്‍ ഉണ്ട്. പലരും ആപ്പിള്‍ ആസ്വദിച്ച് കഴിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ വിത്തുകളും കഴിക്കാറുണ്ട്. എന്നാല്‍, ആപ്പിളിന്റെ വിത്തില്‍ അമിഗ്ദലിന്‍ എന്ന വസ്തു അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യ ദഹന വ്യവസ്ഥയിലെ എന്‍സൈമുമായി ചേരുമ്പോള്‍ സയനൈഡ് പുറപ്പെടുവിക്കുന്നു. ആപ്പിള്‍ വിത്തുകള്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിത സംവരണ ബില്‍. ഇന്നുതന്നെ ബില്‍ ലോക്‌സഭയില്‍. നാളെ ലോക്‌സഭ ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച നടക്കും. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവസാന പ്രത്യേക സമ്മേളനത്തില്‍ വികാര നിര്‍ഭര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നല്‍കിയ ഇവിടെ വച്ച് നാലായിരം നിയമങ്ങള്‍ നിര്‍മ്മിച്ചു. എതിര്‍ശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മു കാഷ്മീര്‍ പുനഃസംഘടന കൊണ്ടുവന്നത്. ഇനി […]
സഹകരണ ബാങ്കുകളിലെ കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് വിഡി സതീശൻ
സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ട്. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വികാര നിർഭര നിമിഷമാണിതെന്ന് പ്രധാനമന്ത്രി
പഴയ മന്ദിരത്തിൽ അവസാന പ്രത്യേക സമ്മേളനം ചേർന്നു,ഇത് വികാര നിർഭര നിമിഷമെന്ന് പ്രധാനമന്ത്രി പ്രത്യേക സമ്മേളനത്തിലെ പ്രസംഗത്തിൽ പറഞ്ഞു.മുത്തലാഖ് നിരോധനത്തിനും,ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി വിവേചനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ
പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
സാമാജികർ കൃത്യമായ ഗൃഹപാഠത്തിന്‍റെ അടിസ്ഥാനത്തിൽ സഭയിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി
രൂക്ഷമായ വാദപ്രതിവാദങ്ങൾ സഭയിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.വാക്കിൽ ഉള്ള ഏറ്റുമുട്ടൽ സഭയിൽ ഉണ്ടായാലും എല്ലാ ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം.ചിലരുടെ പ്രവർത്തനങ്ങൾ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം, ചില ഘട്ടത്തിൽ പൊതുവെ ഉണ്ടാകേണ്ട സൗഹൃദ അന്തരീക്ഷം തകർന്നു പോകുന്നു.അത് ഗുണകരമല്ലെന്നും കൂടാതെ നിയമസഭ ലൈബ്രറി അടക്കം സാമാജികർ ക്യത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാനഡക്ക് മറുപടി നൽകി ഇന്ത്യ
കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊലപാതക കേസിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ പുറത്താക്കിയിരുന്നു.ഹർദീപ് സിംഗ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രിയും പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡക്ക് മറുപടിയായി മുതിർന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി.
ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടെന്ന് I S R O
ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടെന്ന് ഐ എസ് ആർ ഒ . പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കി.ഇനി ലക്ഷ്യസ്ഥാനമായ എൽ വണ്ണിൽ പേടകം എത്താൻ 110 ദിവസമെടുക്കും. ഭൂമിയിൽ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുന്നതെന്നാണ് റിപ്പോർട്ട്.
വനിതാ സംവരണ ബിൽ ഇന്ന്
ലോക്സഭാ രാജ്യസഭാ അംഗങ്ങൾ പാർലമെന്റ് സെൻട്രൽ ഹാളിൽ ഒത്തു ചേർന്ന് ഫോട്ടൊ എടുത്തു. പുതിയ പാർലമെൻറ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെയായിരുന്നു ഫോട്ടോ സെഷൻ.കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാസംവരണ ബിൽ ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തി. പുതിയ മന്ദിരത്തിലെ ആദ്യ ബില്ലാകും ഇത്. നാളെ ലോക്‌സഭയിൽ ബിൽ പാസാക്കുകയും വ്യാഴാഴ്ച്ച രാജ്യസഭയിൽ ചർച്ചയും നടത്തുമെന്നാണ് സൂചന.
