ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വേഗ് ഓട്ടോമൊബൈല്‍സ് എസ്60 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 1.25 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ വേഗ് ഓട്ടോമൊബൈല്‍സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ, വൈറ്റ്, ലൈറ്റ് ഗ്രീന്‍ എന്നിവയുള്‍പ്പെടെ നിരവധി സ്റ്റൈലിഷ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. എസ്60 ലൈറ്റ്വെയിറ്റ് ഡിസൈനിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ അത്യാധുനിക സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് ഉയര്‍ന്ന പെര്‍ഫോമന്‍സും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണ ചാര്‍ജ് […]
സഞ്ചാരി മരങ്ങള്‍
ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവട്ടത്തില്‍ ക്രൂരതയുടെ സങ്കീര്‍ത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്നേയം, സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ ഒരു പോര്‍മുറയുടെ കണ്ടെത്തല്‍. ഒരു ഭാഗത്ത്, ദളിതനായകന്റെ തള്ളവിരല്‍ മുറിച്ച്, പകരം, നഷ്ടപരിഹാരം കല്പിക്കുന്ന അധീശനേരം, ക്രൂരനേരം. മറുഭാഗത്ത്, മുറിഞ്ഞ വിരല്‍ സ്വന്തം കൈ വീണ്ടെടുക്കുവാന്‍ കാലത്തെതന്നെ ശരപൂരമാക്കുന്ന എതിര്‍നേരം, എതിര്‍വീര്യം. ഒരുഭാഗത്ത്, കോര്‍പ്പറേറ്റ്- ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പുനരധിവാസം എന്ന പേരില്‍ നടത്തുന്ന ആവാസഹത്യ. മറുഭാഗത്ത് കുടിയൊഴിക്കപ്പെടുന്ന, കുടി മുടിക്കപ്പെടുന്ന ആദിവാസി ഗോത്ര, […]
വിഷാദരോഗം ടൈപ്പ് 2 പ്രമേഹമുണ്ടാക്കാം!
വിഷാദരോഗം ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള കാരണങ്ങളിലൊന്നാകാമെന്ന് യുകെയില്‍ നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി. വിഷാദരോഗ ചരിത്രമുള്ളവര്‍ക്ക് പ്രമേഹരോഗ പരിശോധനയും നടത്തുന്നത് രോഗസങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. ഡയബറ്റീസ് യുകെയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. യുകെയിലെയും ഫിന്‍ലാന്‍ഡിലെയും ലക്ഷണക്കണക്കിന് പേരില്‍ നടത്തിയ പഠനങ്ങളുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. മെന്‍ഡെലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ രീതി ഉപയോഗിച്ചാണ് ഗവേഷകര്‍ ഇവരുടെ ജനിതകവും ആരോഗ്യപരവുമായ വിവരങ്ങള്‍ വിലയിരുത്തിയത്. വിഷാദരോഗം പ്രമേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതു പോലെതന്നെ പ്രമേഹ രോഗം […]
സോളാർ കേസിലെ തുടരന്വേഷണത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് ചാണ്ടി ഉമ്മൻ
സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പാർട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സോളാർ ലൈംഗിക ആരോപണത്തിലെ കത്തിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ യുഡിഎഫിലോ കോണ്‍ഗ്രസിലാ ആശയക്കുഴപ്പമില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ജനങ്ങളെ ബിജെപി കൊള്ളയടിക്കുകയാണെന്നും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി തുടച്ചുനീക്കുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ എഎപി അഴിമതി തുടച്ചുനീക്കി. അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ അഴിമതിക്കാരെ ജയിലിൽ അടക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
പി എസ് സി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന ഓഎംആർ പരീക്ഷകളും മാറ്റി വച്ചു. കോഴിക്കോട് ഈ മാസം 20, 21 തീയതികളിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റി.
പുതിയ നിപ കേസുകളില്ല; ജാഗ്രത തുടരണമെന്ന് മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാത്രി വാര്‍ത്തകള്‍
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ മറ്റന്നാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. നാളെ ഉച്ചമുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും പാര്‍ലമെന്റ് സമ്മേളനം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടിംഗിനുള്ള സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാജ്യസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഇനി മുതല്‍ 50 ശതമാനം പ്രാതിനിധ്യം വനിത എം പിമാര്‍ക്ക് നല്‍കിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലില്‍ നാലു പേര്‍ വനിതകളാണ്. മലപ്പുറം താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ […]
പുതിയ പാർലമെന്‍റിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ പരീക്ഷിച്ചു
പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു. അതേസമയം, രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനലിൽ ഇനി മുതൽ 50% പ്രാതിനിധ്യം വനിത എം പിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. 8 അംഗ പാനലിൽ 4 പേർ വനിതകളാണ്. ബിജെപിയുടെ 3 അംഗങ്ങളെയും, ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുന:സംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. അതോടൊപ്പം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിതാ സംവരണബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന.
ജയിൽ പീഡനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കസ്റ്റഡിയിലിരിക്കെ മരിച്ച താമീർ ജാഫ്രിക്കൊപ്പം പൊലീസ് പിടികൂടിയ മറ്റ് നാലു പ്രതികളെ ജയിലിനുളളിൽ മർദിച്ചു എന്ന ആരോപണത്തെ തുടർന്ന് അന്വേഷണം.താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് മരിച്ച താമിർ ജാഫ്രിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ താനൂർ കസ്റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരുന്നു. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്.
