ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇന്ത്യ സഖ്യത്തിൽ സിപിഎമ്മിന് മാത്രമാണ് എതിരഭിപ്രായമുള്ളത്. മറ്റൊരു പാർട്ടിക്കും പ്രശ്നങ്ങളില്ല. ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാകുന്നതിനെ എതിർക്കുന്നത് സിപിഎം കേരള നേതൃത്വമാണ്. കേരളത്തിൽ സിപിഎമ്മിനെതിരെയാണ് പ്രധാന പോരാട്ടമെന്നും കെ സുധാകരൻ വ്യക്തമാക്കി.സിപിഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കും. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ
തമിഴ്‌നാട്ടിൽ ബിജെപിയുമായുള്ള ബന്ധം പ്രധാന സഖ്യകക്ഷികളിൽ ഒന്നായ അണ്ണാ ഡിഎംകെ അവസാനിപ്പിക്കാൻ തീരുമാനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്നാട്ടിൽ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മാസപ്പടി വിവാദത്തില്‍ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ മാസപ്പടി ആരോപണം അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരനായ ഗിരീഷ് ബാബുവിന്‍റെ മരണം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
സായാഹ്ന വാര്‍ത്തകള്‍ സെപ്റ്റംബര്‍ 18
*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾75 വര്‍ഷത്തെ ഐതിഹാസികമായ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പാര്‍ലമെന്റ് മന്ദിരം പുതതലമുറക്കുള്ള ചരിത്ര പഠനകേന്ദ്രവും പ്രചോദനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനത്തിനു ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോടു വിടവാങ്ങല്‍ […]
തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽ ഗാന്ധി
സോണിയ ഒരു വാക്ക് പറഞ്ഞാൽ ലോകം ഇടിഞ്ഞു വീണാലും നടപ്പാക്കുമെന്നതിന്റെ തെളിവാണ് തെലങ്കാന സംസ്ഥാനം രൂപീകരണമെന്ന് ഹൈദരാബാദിലെ വിജയ്ഭേരി റാലിയിൽ രാഹുൽ പറഞ്ഞു.തെലങ്കാന സംസ്ഥാനം രൂപീകരണം പരിഗണിക്കുമെന്ന് 2004ൽ ഉറപ്പു നൽകിയ സോണിയ അത് പാലിച്ചെന്നും അതാണ് സോണിയയുടെ പ്രത്യേകതയെന്നും രാഹുൽ പറഞ്ഞു. അതോടൊപ്പം വീട്ടില്ലാത്തവർക്ക് വീടും സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം ഉൾപ്പെടെ ആറു വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു.
ബാങ്ക് തട്ടിപ്പിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് എംവി ഗോവിന്ദൻ
ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും എന്നാൽ തട്ടിപ്പ് എവിടെ നടന്നാലും അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂർ, അയ്യന്തോൾ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം ഇന്ത്യ മുന്നണി വിശാലമായ സഖ്യത്തിൽ സിപിഐഎം ഉണ്ടാകുമെന്നും കോൺഗ്രസ്സുമായി ഇപ്പോഴും വേദി പങ്കിടുന്നുണ്ട്. ബിനോയ് വിശ്വത്തിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചോക്ലേറ്റുമായി വീട്ടിലെത്തും, വായ്പാതിരിച്ചടവ് ഓര്‍മിപ്പിക്കാന്‍!
വായ്പാ കുടിശിക വരുത്താന്‍ സാധ്യതയുള്ള വ്യക്തികളെ ഒരുപെട്ടി ചോക്ലേറ്റുമായി സമീപിച്ച് തിരിച്ചടവിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡ് കോളിന് മറുപടി നല്‍കാത്തവരെയാണ് ‘എസ്.ബി.ഐ ചോക്ലേറ്റ് എക്സ്പിരിമെന്റ്’ പദ്ധതിപ്രകാരം ചെന്നു കാണുക. റിമൈന്‍ഡര്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്ത വ്യക്തികള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയേക്കാമെന്നാണ് ബാങ്ക് കരുതുന്നത്. അത്തരം വ്യക്തികളുടെ വീടുകളില്‍ ചോക്ലേറ്റ് പെട്ടിയുമായി ബാങ്ക് പ്രതിനിധികള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തും. എസ്.ബി.ഐയുടെ ചെറുകിട വായ്പകള്‍ ജൂണ്‍ പാദത്തില്‍ 16.46 ശതമാനം വര്‍ധിച്ച് […]
ഒരേ സമയം 31 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോളിങ് ചെയ്യാം!
ഗ്രൂപ്പ് കോളിങ് കൂടുതല്‍ സുഗമമമായി നടത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരേ സമയം 31 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോളിങ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറുടെ പ്രത്യേകത. കോള്‍ ടാബില്‍ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. വാട്സ്ആപ്പിന്റെ അപ്ഡേറ്റഡ് വേര്‍ഷന്‍ 2.23.19.16 ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും. നിലവില്‍ തന്നെ 32 പേരെ വരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോള്‍ ചെയ്യുന്നതിനുള്ള സൗകര്യം […]
ദുല്‍ഖറിന്റെ ‘കുറുപ്പി’നെ പിന്തള്ളി ‘ആര്‍ഡിഎക്‌സ്’ അഞ്ചാമത്
മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് ‘ആര്‍ഡിഎക്‌സ്’ എത്തിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പിനെ പിന്തള്ളിയാണ് ആര്‍ഡിഎക്‌സ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ അഞ്ച് സാമ്പത്തിക വിജയങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. കുറുപ്പിന്റെ ലൈഫ് ടൈം കളക്ഷന്‍ 81 കോടി ആയിരുന്നെന്നും 24 ദിവസം കൊണ്ടാണ് ആര്‍ഡിഎക്‌സ് ഇതിനെ മറികടന്നിരിക്കുന്നതെന്നും പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അതേസമയം നാലാം സ്ഥാനത്ത് നിലവിലുള്ളത് മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വമാണ്. ലൈഫ് […]
‘കൊറോണ ധവാന്‍’ ഒടിടി റിലീസിന്
സി സി നിതിന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു ‘കൊറോണ ധവാന്‍’. രസകരമായ ഒരു കോമഡി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായിരുന്നു കൊറോണ ധവാന്‍. കൊറോണ ധവാന്‍ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കൊറോണ ധവാന്‍ സെപ്തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജോണി ആന്റണി, ഇര്‍ഷാദ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് […]
