Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാനഡക്കെതിരെ വിമർശനവുമായി ഇന്ത്യ

കാനഡയിലെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു.ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം ട്രൂഡോ കനേഡിയൻ പാർലമെന്റിൽ പറഞ്ഞതിനു പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെ കാനഡ പുറത്താക്കുകയും ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ

ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കുന്നതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും. പുതിയ മന്ദിരത്തിൽ ഇന്ന് 1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളതെന്നാണ് റിപ്പോർട്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 19

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾വനിതാ സംവരണ ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചമുതല്‍ പുതിയ മന്ദിരത്തിലായിരിക്കും പാര്‍ലമെന്റ് സമ്മേളനം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടിംഗിനുള്ള സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാജ്യസഭ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ 50 ശതമാനം പ്രാതിനിധ്യം വനിത എം പിമാര്‍ക്കായിരിക്കുമെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. എട്ടംഗ പാനലില്‍ നാലു പേര്‍ വനിതകളാകും. ◾കള്ളപ്പണത്തില്‍ കുടുങ്ങി സിപിഎം. കരുവന്നൂര്‍ സഹകരണ […]

Posted inലേറ്റസ്റ്റ്

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 വിവരശേഖരണം തുടങ്ങി

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ1 വിവരശേഖരണം തുടങ്ങി. അതിതാപ അയണുകളുടെയും ഇലക്ട്രോണുകളുടെയും വിവരം ശേഖരിച്ചു. ഭൂമിക്ക് 50,000 കിലോമീറ്റർ മുകളിലുള്ള അയണുകളുടെയും ഇലക്ട്രോണുകളുടെയും സാന്നിധ്യം നിരീക്ഷിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികാസ്വഭാവത്തെ പറ്റി പഠിക്കാൻ ഉതകുന്നതാണ് വിവരങ്ങൾ.ആദിത്യ എൽ 1 ലെ സ്റ്റെപ് എന്ന പേ ലോഡ് ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. ഒന്നേമുക്കാല്‍ മണിക്കൂറോളം യോ​ഗം നീണ്ടു. ഇതിനോടകം അജണ്ടയിലുള്ള ബില്ലുകളില്‍ ചര്‍ച്ച നടന്നുവെന്നാണ് വിവരം. നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങളിൽ നിന്നറിയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. തെക്കൻ-മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ചില സ്റ്റേഷനുകളിൽ മികച്ച മഴയാണ് ലഭിച്ചത്. തിരുവനന്തപുരം വർക്കല എഡബ്ല്യുഎസ് സ്റ്റേഷനിൽ 110 മി.മീ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലും മലയോരമേഖലകളിലും മഴ തുടരുകയാണ്.

Posted inലേറ്റസ്റ്റ്

24,000 വര്‍ഷം പഴയ ഗുഹാചിത്രങ്ങള്‍

24,000 വര്‍ഷം പഴക്കമുള്ള പാലിയോലിത്തിക് ഗുഹാചിത്രങ്ങള്‍. സ്പെയിനിലെ കിഴക്കന്‍ വലന്‍സിയയിലെ മില്ലറെസ് മേഖലയിലുള്ള ക്യൂവ ഡോണ്‍സ് എന്നറിയപ്പെടുന്ന ഗുഹയിലെ 1600 അടി താഴ്ചയിലാണ് നൂറിലധികം ചിത്രങ്ങള്‍ കണ്ടെത്തിയത്. ഏഴ് കുതിരകള്‍, ചുവന്ന മാന്‍, രണ്ട് ഔറൊക്കുകള്‍, ഒരു കലമാന്‍, തിരിച്ചറിയാനാവാത്ത രണ്ടു മൃഗങ്ങള്‍ എന്നിവയാണ് ചിത്രത്തിലുള്ളത്. പരമ്പരാഗതമായ ചിഹ്നങ്ങളും ഒറ്റപ്പെട്ട വരകളും തിരിച്ചറിയപ്പെടാത്ത പെയിന്റിംഗുകളും കണ്ടെത്തി. നേര്‍പ്പിച്ച കളിമണ്ണോ മാംഗനീസ് പൊടിയോ ഉപയോഗിക്കാതെ, ഇതേ ഗുഹയുടെ നിലത്തുള്ള ചുവന്ന മണ്ണ് ഉപയോഗിച്ചാണു ചിത്രങ്ങള്‍ വരച്ചതെന്നു വിദഗ്ധര്‍ പറയുന്നു. […]

Posted inബിസിനസ്സ്

4,800 കോടി പിന്‍വലിച്ച് എഫ്.പി.ഐ നിക്ഷേപകര്‍

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ മാസം ആദ്യ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 4,800 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ തുടര്‍ച്ചയായി വാങ്ങല്‍ തുടര്‍ന്ന എഫ്.പി.ഐകള്‍ ഈ കാലയളവില്‍ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ യു.എസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നതും ഡോളര്‍ ശക്തമായതും ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളും കാരണമാണ് സെപ്തംബറില്‍ പിന്‍വലിക്കലിലേക്ക് എഫ്.പി.ഐകള്‍ തിരിഞ്ഞത്. യു.എസിലെ ഉയര്‍ന്ന ബോണ്ട് ആദായവും ഡോളര്‍ സൂചിക […]

Posted inവിനോദം

മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തില്‍ തന്നെ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേത്ര്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ […]

Posted inവിനോദം

സ്‌പൈ ത്രില്ലര്‍ ചിത്രം ‘ഖുഫിയ’ ട്രെയിലര്‍

വിശാല്‍ ഭരദ്വാജിന്റെ സ്‌പൈ ത്രില്ലര്‍ ചിത്രം ‘ഖുഫിയ’ ട്രെയിലര്‍ എത്തി. ചിത്രം ഒക്ടോബര്‍ അഞ്ചിന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. തബുവാണ് നായിക. അലി ഫസല്‍, വാമിക ഗബ്ബി, ആശിഷ് വിദ്യാര്‍ഥി, അസ്‌മേരി ഹക്ക് ബധോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പൊറിഞ്ചു മറിയം ജോസ്, ബ്രോ ഡാഡി, മെമ്മറീസ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി താരം ഡിസ്‌നി ജയിംസ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമര്‍ഭൂഷണ്‍ എഴുതിയ ‘എസ്‌കേപ്പ് ടു നോവെയര്‍’ എന്ന ചാരനോവല്‍ […]