മുഖ്യമന്ത്രിയുടെ ഓഫീസിൽ, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മണൻ ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. എന്നാൽ ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ആരോപണം പിൻവലിക്കാനുള്ള അപേക്ഷ പരിഗണിച്ചപ്പോഴായിരുന്നുണ് വിമർശനം.
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതാണ് പ്രസ്തുത ബിൽ. ഭരണഘടനയിലെ 128-ാം ഭേദഗതി ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് വനിതാസംവരണ ബിൽ അവതരിപ്പിച്ചത്. അതോടൊപ്പം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തിൽ സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിക്കുകയും ചെയ്തു.
ജാതി വിവേചനത്തിന്റെ വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനിനെതിരായ ജാതി വിവേചനത്തിന്റെ വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരാൾക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മന്ത്രി കാര്യം രഹസ്യമായി വെക്കാതെ അപ്പോൾ തന്നെ നടപടി എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ദേവസ്വം വകുപ്പ് മന്ത്രിക്കു നേരെയുണ്ടായ ജാതി വിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്ഐയും പ്രതികരിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 19
*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിത സംവരണ ബില്‍. ഇന്നു ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ നാളെ പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച നടക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ നടന്നാണ് എത്തിയത്. പുതിയ മന്ദിരത്തില്‍ എത്തിയ എംപിമാര്‍ക്ക് ഭരണഘടനയുടെ കോപ്പിയും സ്മരണികയായ നാണയവും സമ്മാനിച്ചു. ◾വികാര നിര്‍ഭര നിമിഷമെന്ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന പ്രത്യേക […]
അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്.ഈ സംഭവത്തിനു ശേഷം അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദ പ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്. ഇതേ തുടർന്ന് അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
പ്രത്യക്ഷ നികുതി സമാഹരണത്തില്‍ 23.5 ശതമാനം വര്‍ദ്ധന
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിനും സെപ്തംബര്‍ 16 നും ഇടയില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം 8.65 ലക്ഷം കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 23.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഈ നികുതി പിരിവില്‍ 4.47 ലക്ഷം കോടി രൂപയുടെ വ്യക്തിഗത ആദായനികുതിയും 4.16 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയും ഉള്‍പ്പെടുന്നതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 1.22 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകള്‍ സര്‍ക്കാര്‍ ഇഷ്യൂ […]
8 ലക്ഷത്തിന് ഐഫോണ്‍, ലോഗോ 24കെ സ്വര്‍ണ്ണത്തില്‍!
ആപ്പിള്‍ ലോഗോ 24കെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഐഫോണ്‍ 15 പ്രോ വേണോ? വെറും എട്ടു ലക്ഷം ചെലവാക്കിയാല്‍ മതി!. ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ സൃഷ്ടിച്ചു നല്‍കുന്ന കമ്പനിയായ കാവിയാര്‍ കമ്പനിയാണ് ഈ നീക്കത്തിനു പിന്നില്‍. ആപ്പിളിന്റെ ഐഫോണ്‍ മറ്റു പലരുടെ കൈയ്യിലും കണ്ടേക്കും. എന്നാല്‍ ഈ കാവിയാറിന്റെ ആഡംബര ഫോണാണ് വാങ്ങുന്നതെങ്കില്‍ നിങ്ങള്‍ കൂടാതെ വെറും 98 പേരുടെ കൈവശം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അവര്‍ പറയുന്നു. ഐഫോണ്‍ 15 പ്രോയുടെയും, 15 പ്രോ മാക്സിന്റെയും അഞ്ച് […]
‘ഓപ്പണ്‍ഹൈമര്‍’ വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്!
ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട്. ജെ. ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഓപ്പണ്‍ഹൈമര്‍’ 912 ദശലക്ഷം ഡോളര്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടി എല്ലാ ബയോപിക്ക് സിനിമകളെയും പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ബ്രയാന്‍ സിങ്ങറിന്റെ ബയോഗ്രാഫിക്കല്‍ മ്യൂസിക്കല്‍ ഡ്രാമ സിനിമയായ ‘ബൊഹീമിയന്‍ റാപ്‌സൊഡി’യെയാണ് ഓപ്പണ്‍ഹൈമര്‍ പിന്നിലാക്കിയത്. 910 ദശലക്ഷം ഡോളറാണ് ബൊഹീമിയന്‍ റാപ്‌സൊഡി നേടിയിരുന്നത്. റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതവും അദ്ദേഹത്തിന്റെ ‘മാന്‍ഹട്ടന്‍ പ്രോജക്റ്റു’മാണ് സിനിമയുടെ മുഖ്യ പ്രമേയം. കൂടാതെ […]
ഷൈന്‍ ടോം ചാക്കോ ചിത്രം ‘തേരി മേരി’ മോഷന്‍ പോസ്റ്റര്‍
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ശ്രീ അംജിത് എസ്‌കെ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘തേരി മേരി’ യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ വെച്ചായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റും നടന്നു. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ഹണി റോസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ ശ്രീരാജ് എം രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് […]
മെയ്ബ ജിഎല്‍എസ് സ്വന്തമാക്കി തപ്സി പന്നു
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ആഡംബര വാഹനങ്ങളിലൊന്ന് സ്വന്തമാക്കി നടി തപ്സി പന്നു. ഏതാണ്ട് മൂന്നു കോടി രൂപ വില വരുന്ന മെഴ്സിഡീസ് മെയ്ബ ജിഎല്‍എസ് 600 ആഡംബര എസ്യുവിയാണ് തപ്സി സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളുടെ ഏറ്റവും വില കൂടിയ എസ്‌യുവികളിലൊന്നാണ് ജിഎല്‍എസ്. മുംബൈയിലെ മെഴ്സിഡീസ് ബെന്‍സ് ലാന്‍ഡ്മാര്‍ക് കാര്‍സില്‍ നിന്നായിരുന്നു താരം സ്വപ്ന വാഹനം സ്വന്തമാക്കിയത്. മെഴ്സിഡീസ് ബെന്‍സ് ജിഎല്‍ഇ നേരത്തെ തന്നെ തപ്സിയുടെ പക്കലുണ്ട്. നേരത്തെ രാകുല്‍ പ്രീത്, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ […]
