ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതാണ് പ്രസ്തുത ബിൽ. ഭരണഘടനയിലെ 128-ാം ഭേദഗതി ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് വനിതാസംവരണ ബിൽ അവതരിപ്പിച്ചത്. അതോടൊപ്പം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തിൽ സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിക്കുകയും ചെയ്തു.
വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
