Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രത്യേക പാർലമെൻറ് സമ്മേളനം ചെറിയ സമ്മേളനമായി കരുതേണ്ടതില്ലെന്ന് പ്രധാനമന്ത്രി

ഇന്ന് പതിനൊന്ന് മണിയോടെ പ്രത്യേക പാർലമെൻറ് സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹം മാധ്യമങ്ങളോട് സംസംരിക്കവെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഈ സമ്മേളനത്തിലുണ്ടാകുമെന്നും ചെറിയ സമ്മേളനമായി ഇതിനെ കരുതേണ്ടതില്ലെന്നും, എല്ലാ കക്ഷികളും ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ മുന്നേറ്റത്തെ ലോകം പ്രശംസിക്കുന്നു.ഇന്ത്യൻ പതാക ചന്ദ്രനിൽ എത്തിയിരിക്കുന്നു ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ ഇന്ത്യ നേടി,ജി20 ഉച്ചകോടി വലിയ വിജയമായെന്നും, ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം വീണ്ടും തൃശ്ശൂരിൽ

അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡി വീണ്ടും തൃശ്ശൂരിലെത്തിയത്.ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.അക്കൗണ്ട് വഴി നടത്തിയ ട്രാൻസാക്ഷൻ എന്തെല്ലാമാണെന്നും,  ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നതടക്കം പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്നലെ കൊളംബോയില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷം10 വിക്കറ്റിന് ലങ്കയെ തകര്‍ത്താണ് ഇന്ത്യന്‍ ടീം കീരിടം നേടുന്നത്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കിരീടം നേടിയ ചിത്രം ബിസിസിഐ പങ്കുവെച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചത്. ഇന്ത്യന്‍ ടീമിനെ ടീം ഇന്ത്യ എന്നു തന്നെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്, ഏഷ്യാ കപ്പ് ജയത്തില്‍ അഭിനന്ദനങ്ങള്‍. ടൂര്‍ണമെന്‍റില്‍ മുഴുവന്‍ നമ്മുടെ കളിക്കാര്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും എക്സിലെ അഭിനന്ദന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതു കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും പൂനെ എന്‍.ഐ.വിയുടെയും മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോക കേരള സഭാ സമ്മേളനം സൗദിയിൽ

ഒക്ടോബർ 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകിയെന്നാണ് റിപ്പോർട്ട് . ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 18

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പാര്‍ലമെന്റില്‍ ഇന്നാരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവന്നേക്കും. ബില്‍ വേണമെന്ന് സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യണമെന്ന് അനുശാസിക്കുന്ന ബില്‍ യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും ലോക്സഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണു സമ്മേളനം. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിനു സുപ്രീം കോടതി ഉത്തരവിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരാന്‍ സാധ്യത

പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരാന്‍ സാധ്യത. ബില്‍ ചര്‍ച്ചക്കെടുക്കണമെന്ന് സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പുറത്ത് വിട്ട അജണ്ടയില്‍ ചര്‍ച്ച നടക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. മുപ്പത്തിനാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലാണ്. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക്സഭയിലെത്തിയിരുന്നില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിപ ബാധയിൽ ആശ്വാസമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്

നിപ ബാധയിൽ ആശ്വാസമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുപോലെ ​ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു. പ്രതീക്ഷ നിർഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്.  ഐ എം സി എച്ചിൽ 4 പേർ […]

Posted inബിസിനസ്സ്

യു.പി.ഐ വഴി ഇനി ഓഫ്ലൈന്‍ പണമിടപാടുകളും

യു.പി.ഐ വഴി ഓഫ്ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിന് യു.പി.ഐ ലൈറ്റ് എക്‌സ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഇല്ലാതെ പണം അയയ്ക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് യു.പി.ഐ എക്‌സ്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ലാത്ത ഭൂഗര്‍ഭ സ്റ്റേഷനുകള്‍, വിദൂര ലൊക്കേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ഇടപാടുകള്‍ നടത്താന്‍ യു.പി.ഐ ലൈറ്റ് എക്‌സ് സഹായിക്കും. എന്നാല്‍ യു.പി.ഐ ലൈറ്റ് എക്‌സ് ഉപയോഗിക്കുമ്പോള്‍ അയക്കുന്നയാളും പണം സ്വീകരിക്കുന്ന മൊബൈലും അടുത്തുണ്ടാവണം. ഇന്റര്‍നെറ്റില്ലാതെ ചെറിയ ഇടപാടുകള്‍ നടത്താന്‍ യു.പിഐ ലൈറ്റ് […]

Posted inവിനോദം

‘തീപ്പൊരി ബെന്നി’യിലെ പാട്ടെത്തി, ‘കൊടിപാറട്ടെ തെളിമാനത്ത്…’

‘തീപ്പൊരി ബെന്നി’യിലെ ‘കൊടിപാറട്ടെ തെളിമാനത്ത്…’ എന്നു തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ മൂര്‍ച്ചയുള്ള വരികള്‍ക്ക് ശ്രീരാജ് സജിയുടെ ചടുലമായ ഈണവും പാട്ടിന്റെ മാറ്റുകൂട്ടുന്നതാണ്. വിപിന്‍ രവീന്ദ്രനും ശ്രീരാഗ് സജിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ‘മിന്നല്‍ മുരളി’ ഫെയിം ഫെമിന ജോര്‍ജ്ജാണ് നായികയായെത്തുന്നത്. കുടുംബബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഈ മാസം 22 -ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. ബെന്നിയുടെ അച്ഛനായ വട്ടക്കുട്ടായില്‍ […]