*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറാണ് പതാക ഉയര്‍ത്തിയത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ◾നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി […]
മന്ത്രിക്കും കളക്ടർക്കുമെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
മന്ത്രി പി രാജീവും, എറണാകുളം ജില്ലാ കളക്ടറും പി എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്ന പതിനെട്ട് തൊഴിൽ വിഭാഗക്കാരും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. എന്നിട്ടും കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ മന്ത്രിമാരോ എം എൽ എ മാരോ ജില്ലാകളക്ടറോ പങ്കെടുത്തില്ലെന്നത് ഖേദകരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ സണ്‍സും ഓഹരി വിപണിയിലേക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സും ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന 2025 സെപ്റ്റംബറിനകം പ്രതീക്ഷിക്കാം. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് കളമൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സണ്‍സിന് വിലയിരുത്തുന്ന വിപണിമൂല്യം. ഇതില്‍ 5 ശതമാനം ഓഹരി ഐ.പി.ഒയിലൂടെ വിറ്റഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ അത് 55,000 കോടി രൂപ വരും. 2022ല്‍ എല്‍.ഐ.സി കുറിച്ച 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് നിലവിലെ റെക്കോഡ്. […]
ആപ്പിള്‍ വാച്ച് സീരീസ് 9 പ്രീ-ഓര്‍ഡര്‍ ചെയ്യാം
ആപ്പിള്‍ ഐഫോണ്‍ 15നൊപ്പം തന്നെ പുറത്തിറങ്ങിയതാണ് ആപ്പിള്‍ വാച്ച് സീരിസ്. കുപെര്‍ട്ടിനോ പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചുകളുടെ പരമ്പരയിലെ പത്താമത്തെതാണ് ആപ്പിള്‍ വാച്ച് സീരീസ് 9. പുതിയ മോഡലുകള്‍ ആപ്പിള്‍ വാച്ച് സീരീസ് 8 നോട് സാമ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട പ്രകടനം നല്‍കുന്നതിന് വേണ്ടിയുള്ള പുതിയ ഹാര്‍ഡ്വെയര്‍ സവിശേഷതകള്‍ ഇതിനുണ്ട്. ആപ്പിളിന്റെ പുതിയ വാച്ചില്‍ ആപ്പിള്‍ എസ്9 സിസ്റ്റം ഇന്‍ പാക്കേജ് ഉള്‍പ്പെടുന്നുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 9 41 എംഎം, 45 എംഎം വലുപ്പങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. […]
രഞ്ജിത്ത് സജീവ് നായകനായ ‘ഖല്‍ബ്’ ടീസര്‍
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖല്‍ബ്’ ടീസര്‍ എത്തി. രഞ്ജിത്ത് സജീവ് ആണ് നായകനായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നവാഗത പ്രതിഭയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ കൂടിയാണ് രഞ്ജിത്ത്. പുതുമുഖം നെഹാനസ് സിനുവാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാന്‍വാസ്സിലൂടെയും വലിയ മുതല്‍ […]
‘കുടുക്ക് 2025’ ഒടിടിയിലേക്ക്
ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ഈ മാസം ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് വിവരം. സൈന പ്ലേയ്ക്ക് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് ബിലാഹരിയാണ്. 2022 ഓഗസ്റ്റ് 25ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് കുടുക്ക്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയില്‍ എത്താന്‍ പോകുന്നത്. ടെക്‌നോളജി വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്റെ […]
എസ്യുവി വില്‍പ്പന കണക്കുകളില്‍ മഹീന്ദ്ര മുന്നില്‍
ഓഗസ്റ്റിലെ എസ്യുവി വില്‍പ്പന കണക്കുകളില്‍ മഹീന്ദ്ര, ജീപ്പ് , എംജി മോട്ടോര്‍, ഹ്യുണ്ടായ്, ടാറ്റ, ഫോക്സ്വാഗണ്‍, സിട്രോണ്‍ തുടങ്ങിയ കമ്പനികളാണ് ടോപ്പ്-10 പട്ടികയില്‍ ഉള്‍പ്പെട്ടത്. സെഗ്മെന്റില്‍ മഹീന്ദ്രയുടെ സ്‌കോര്‍പിയോയാണ് മുന്നില്‍. അതേസമയം, മഹീന്ദ്രയുടെ മറ്റൊരു മോഡലായ എക്‌സയുവി700 രണ്ടാം സ്ഥാനത്തുണ്ട്. ഈ വിഭാഗത്തില്‍ ഇരുവര്‍ക്കും 70 ശതമാനത്തിലധികം വിപണി വിഹിതമുണ്ടായിരുന്നു. കഴിഞ്ഞ മാസം 9,898 യൂണിറ്റ് സ്‌കോര്‍പിയോ വിറ്റഴിച്ചിരുന്നു. 2022 ഓഗസ്റ്റില്‍ ഇത് 7,056 യൂണിറ്റായിരുന്നു. എക്‌സയുവി700 ന്റെ 6,512 യൂണിറ്റുകള്‍ വിറ്റു. 2022 ഓഗസ്റ്റില്‍ ഇത് […]
പ്രണയദാഹം
ഖലീല്‍ ജിബ്രാന്റെ രചനകളില്‍ നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. എം.എന്‍.കാരശ്ശേരിയുടെ പരിഭാഷ കവിതയുടെ ആത്മാവിനെ ആവാഹിക്കുന്നു. ഖലീല്‍ ജിബ്രാന്റെ പ്രണയകവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത മൊഴികളുടേതായ സമാഹാരത്തിന്റെ മലയാള പരിഭാഷ കഴിയുന്നത്ര പദാനുപദമാവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആമുഖക്കുറിപ്പില്‍ എം.എന്‍.കാരശ്ശേരി പറയുന്നു. ‘പ്രണയദാഹം’. ഖലീല്‍ ജിബ്രാന്‍. മൂന്നാം പതിപ്പ്. മാതൃഭൂമി ബുക്‌സ്. വില 150 രൂപ.
ചിക്കന്‍പോക്സിന്റെ പുതിയ വകഭേദം ക്ലേഡ് 9 ഇന്ത്യയില്‍
ചിക്കന്‍പോക്സിന്റെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയില്‍ കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലേഡ് 1, ക്ലേഡ് 5 എന്നീ വൈറസുകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതേസമയം ക്ലേഡ് 9 അടുത്തിടെയാണ് കണ്ടെത്തിയത്. പഠനത്തിന്റെ ഫലങ്ങള്‍ ആനല്‍സ് ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ക്ലേഡ് 9 കണ്ടെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ‘വരിസെല്ല സോസ്റ്റര്‍ വൈറസ്’ ഒരു ഹെര്‍പ്പസ് വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ വൈറസ് എയറോസോളുകള്‍, തുള്ളികള്‍, അല്ലെങ്കില്‍ […]
പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയപതാക ഉയർത്തി ഉപരാഷ്ട്രപതി
ദേശീയപതാക ഉയർത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ലോക്‌സഭാ സ്പീക്കര്‍ ഓം ബിർല, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തുന്ന ചടങ്ങിനുള്ള ക്ഷണം ലഭിച്ചത് ശനിയാഴ്ച വെെകീട്ടാണെന്നും, ഹെെദരാബാദിൽ നേരത്തെ നിശ്ചയിച്ചിരുന്ന യോഗങ്ങൾ ഉള്ളതിനാൽ 17-ന് രാത്രി വെെകിയേ ഡൽഹിയിലേക്ക് മടങ്ങൂ എന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും മല്ലികാർജുൻ […]
