മന്ത്രി പി രാജീവും, എറണാകുളം ജില്ലാ കളക്ടറും പി എം വിശ്വകർമ്മ പദ്ധതിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുന്ന പതിനെട്ട് തൊഴിൽ വിഭാഗക്കാരും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണിത്. എന്നിട്ടും കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തെ മന്ത്രിമാരോ എം എൽ എ മാരോ ജില്ലാകളക്ടറോ പങ്കെടുത്തില്ലെന്നത് ഖേദകരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കും കളക്ടർക്കുമെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
