Posted inവിനോദം

‘ടോബി’യുടെ മലയാളം ട്രെയ്ലര്‍

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ടോബി’യുടെ മലയാളം ട്രെയ്ലര്‍ റിലീസായി. ജീവിതത്തിലെ സങ്കീര്‍ണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറില്‍ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. നവാഗതനായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം ചെയ്ത് ടി കെ ദയാനന്ദിന്റെ കഥയെ അവലംബിച്ച് രാജ് ബി. ഷെട്ടി രചന നിര്‍വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രമാണ് ടോബി. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും മറ്റു സംസ്ഥാങ്ങളില്‍ ലഭിച്ച ചിത്രം മലയാളത്തില്‍ സെപ്റ്റംബര്‍ 22 ന് കേരളത്തിലെ […]

Posted inഓട്ടോമോട്ടീവ്

പുതിയ എസ്യുവി പതിപ്പുകളുമായി ജീപ്പ് ഇന്ത്യ കോംപസ്

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോംപസ് ജനപ്രിയ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും പുതിയ വേരിയന്റും മൂന്ന് നിരകളുള്ള മെറിഡിയന്‍ എസ്യുവിയുടെ പ്രത്യേക പതിപ്പും അവതരിപ്പിച്ചു. കോംപസ് എസ്യുവി ഇപ്പോള്‍ 4×2 വേരിയന്റിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സോടുകൂടിയ ബ്ലാക്ക് ഷാര്‍ക്ക് എഡിഷനുമായും വരും. പുതിയ കോംപസിന്റെ എക്‌സ് ഷോറൂം വില 20.49 ലക്ഷം രൂപയില്‍ തുടങ്ങി 23.99 ലക്ഷം രൂപ വരെ ഉയരുന്നു. എന്‍ട്രി ലെവല്‍ കോംപസിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറഞ്ഞു. പുതിയ […]

Posted inപുസ്തകങ്ങൾ

കാട്ടുപനങ്കാക്ക

പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ‘കാട്ടുപനങ്കാക്ക’. ഡോ. ദീപകുമാര്‍ നാരായണന്‍. ഗ്രീന്‍ ബുക്‌സ്. വില 360 രൂപ.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി ഫാദര്‍ യൂജിന്‍ പെരേര

മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയതായി ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാന്‍ സമീപിച്ചു. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു.താൻ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം.

Posted inആരോഗ്യം

തലച്ചോറിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ചീസ് ഉത്തമം

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. തലച്ചോറിന്റെ ആരോഗ്യത്തിന് ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് എന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ന്യൂട്രിയന്റ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചീസ് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് പറയുന്നത്. പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, ഫാറ്റ്, പ്രോട്ടീന്‍, സോഡിയം, ഫോസ്‌ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎം നേതാക്കളെ സംരക്ഷിക്കാന്‍ ഭരണസംവിധാനം മുഴുവന്‍ രംഗത്തെത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സിപിഐഎമ്മിലെ ഉന്നത നേതാക്കളും ചേര്‍ന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിലൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23*) ശുഭ്മാൻ ഗില്ലും(27*) ഇന്ത്യയ്ക്ക് ഈസി വിൻ സമ്മാനിച്ചു.അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ മുതല്‍. വെള്ളിയാഴ്ച വരെയാണ് സമ്മേളനം. ഇന്ത്യയെ ഭാരത് എന്നാക്കുന്ന ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ എത്തുന്ന പ്രധാന ബില്‍. അഡ്വക്കറ്റ്‌സ് ബില്‍, മാധ്യമങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ബില്‍ എന്നിവ ലോക്‌സഭയിലും പോസ്‌റ്റോഫീസ് ബില്‍ രാജ്യസഭയിലും പാസാക്കും. പുതിയ നിപ കേസുകള്‍ ഇല്ല. ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍നിന്നു താത്ക്കാലികമായി മാറ്റിു. ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള 1233 പേരും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം. ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് സിപിഐ മുന്‍ ബോര്‍ഡ് അംഗം സുഗതനാണ് ആരോപണമുന്നയിച്ചത്. വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് വിളിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥ എന്താണെന്ന് അറിയമാമോ എന്ന് ചോദിച്ചായിരുന്നു ഭീഷണിയെന്നും സുഗതന്‍ ആരോപിക്കുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെതിരെയാണ് ആരോപണം.