Posted inഓട്ടോമോട്ടീവ്

46 ഹ്യുണ്ടായ് വെന്യു എസ്യുവികള്‍ മഹാരാഷ്ട്ര സര്‍ക്കാരിലേക്ക്

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 46 വെന്യു സബ്കോംപാക്റ്റ് എസ്യുവികള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കൈമാറി. വിശാലമായ ഇന്റീരിയറുകളും ക്ലാസ്-ലീഡിംഗ് കംഫര്‍ട്ട്, സൗകര്യം, സുരക്ഷാ ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന മോഡലാണ് ഹ്യൂണ്ടായ് വെന്യു. ബ്രാന്‍ഡിന്റെ ജനപ്രിയ സബ്കോംപാക്റ്റ് എസ്യുവിയാണ് ഹ്യുണ്ടായ് വെന്യു. ഇത് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു. നിലവില്‍ എഡിഎഎസ് ലഭിക്കുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് വെന്യു. 7.77 ലക്ഷം രൂപ […]

Posted inപുസ്തകങ്ങൾ

ഇരു

ചരിത്രം മൗലികവും യഥാര്‍ത്ഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേല്‍ക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു ഉത്തരാധുനികതയുടെ ചരിത്രസങ്കല്പം. ആഖ്യാനത്തിന്റെ ഒരു ധര്‍മം മാത്രമാണ് അവിടെ ചരിത്രജ്ഞാനം.ഇതിന്റെ എതിര്‍ദിശയിലാണ് ചരിത്രവും ഭൂതകാലവും പ്രമേയമാക്കുന്ന സമകാലിക നോവലുകള്‍ സഞ്ചരിക്കുന്നത്. ഭൂതകാലത്തിന്റെ യാഥാര്‍ത്ഥ്യം തേടാനായി അവ ചരിത്രാഖ്യാനത്തിന്റെ പുതിയൊരു പ്രകാരം കല്പിത കഥയില്‍ രൂപപ്പെടുത്തുന്നു. ചരിത്രത്തെ ആഖ്യാനത്താല്‍ നിര്‍മിക്കപ്പെടുന്നതായല്ല, അതിനെ രൂപപ്പെടുത്തുകയും നിര്‍ണയിക്കുകയും […]

Posted inആരോഗ്യം

അര്‍ബുദ കേസുകളില്‍ 80 ശതമാനം വര്‍ധനയെന്ന് പഠനം

അന്‍പത് വയസ്സിന് താഴെയുള്ളവരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളില്‍ കഴിഞ്ഞ മൂന്ന് ദശാബ്ദം കൊണ്ട് 80 ശതമാനത്തോളം വര്‍ധനയുണ്ടായതായി പഠനം. സ്‌കോട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയും ചൈനയിലെ സെജിയാങ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്. 50 വയസ്സിന് താഴെയുള്ളവരില്‍ വരുന്ന അര്‍ബുദം 30 വര്‍ഷം കൊണ്ട് 1.82 ദശലക്ഷത്തില്‍ നിന്ന് 2019ല്‍ 3.26 ദശലക്ഷമായി വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. 204 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ 29 വിധത്തിലുള്ള അര്‍ബുദങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കം

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാന ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. പാർലമെന്റ് പടിക്കെട്ടുകളെ നമസ്കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയത്.എന്നാൽ ഈ മന്ദിരത്തോട് വിട ചൊല്ലാൻ സമയമായിരിക്കുന്നു. പുതിയ പാർലമെന്റിന് വേണ്ടി വിയർപ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി ഓർമ്മിച്ചു. 2001 ൽ പാർലമെൻ്റ് ആക്രമണമുണ്ടായതും ,ചന്ദ്രയാൻ3 ന്റെയും ജി20 സമ്മേളനത്തിന്റെയും വിജയപ്പൊലിമയിലാണ് രാജ്യമെന്നും.ഒരു പാർട്ടിക്കോ, ഒരു വ്യക്തിക്കോ അവകാശപ്പെട്ടതല്ല ജി20യുടെ വിജയം രാജ്യത്തെ എല്ലാവരുടെയും വിജയമാണെന്നും അദ്ദേഹം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ

ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ നടത്തും,രാവിലെ 9.30 മുതലാണ് പരീക്ഷകളെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26വരെ നടത്തുമെന്നും, എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നു മുതല്‍ 17വരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദ്രുത കർമ്മ സേനയെ മണിപ്പൂരിൽ നിന്ന് പിൻവലിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു

നിലവിൽ പത്തു കമ്പനി ദ്രുത കർമ്മ സേനയാണ് മണിപ്പൂരിലുള്ളത്.ഘട്ടം ഘട്ടമായി സേനയെ പിൻവലിക്കാനാണ് ആലോചിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.എന്നാൽ സംസ്ഥാനത്ത് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംവരണ വിഷയത്തിൽ ആരംഭിച്ച കലാപം പൂർണമായും അവസാനിച്ചിട്ടില്ല. മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.അതേസമയം ഇംഫാൽ വെസ്റ്റിൽ നിന്ന് അത്യാധുനിക ആയുധങ്ങളുമായി അഞ്ച് പേർ പിടിയിലായതായും റിപ്പോർട്ടുണ്ട്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  75 വര്‍ഷത്തെ ഐതിഹാസികമായ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പാര്‍ലമെന്റ് മന്ദിരം പുതതലമുറക്കുള്ള ചരിത്ര പഠനകേന്ദ്രവും പ്രചോദനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗണേശ ചതുര്‍ത്ഥി ദിനമായ നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനത്തിനു ശേഷം പുതിയ മന്ദിരത്തിലേക്ക് സമ്മേളന നടപടികള്‍ മാറ്റും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോടു വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഇന്ത്യന്‍ പതാക ചന്ദ്രനിലെത്തി. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളുണ്ടായി. ജി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ

കളമശ്ശേരിയിലെ വീട്ടിലാണ് പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സൂചന. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവെ

തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറച്ച് റെയിൽവെ. കേരളത്തിലെ തിരക്കേറിയ ട്രെയിനുകളായ മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. മംഗളൂരു തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് ഇന്നു മുതൽ ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ ഏകോപനസമിതിയിൽ നിന്ന് സിപിഎം വിട്ടു നിൽക്കുന്നത് കേരളത്തിൽ ആയുധമാക്കാൻ കോൺഗ്രസ്

ബിജെപിയെ സഹായിക്കാനാണ് ഇന്ത്യ ഏകോപനസമിതിയിൽ അംഗമാകേണ്ടെന്ന് സിപിഎം തീരുമാനിച്ചതെന്നും നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ബിജെപിക്ക് ഒരേയൊരു ബദൽ കോൺഗ്രസ് എന്ന പ്രചാരണമാകും കേരളത്തിൽ മുന്നോട്ട് വയ്ക്കുകയെന്നും സൂചന.ഇന്ത്യ ഐക്യനിരയിലെ എല്ലാ പാർട്ടികളെയും ഏകോപനസമിതി പ്രതിനിധീകരിക്കുന്നില്ല എന്ന് വിലയിരുത്തിയാണ്, സിപിഎം പ്രതിനിധിയെ ഏകോപനസമിതിയിലേക്ക് അയക്കേണ്ടതില്ലെന്ന് ദില്ലിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചത്. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കണം എന്നാണ് പിബിയുടെ നിലപാട്.