കളമശ്ശേരിയിലെ വീട്ടിലാണ് പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സൂചന. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.
പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ
