*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 11,000 കടന്നു. മരണസംഖ്യ 20,000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം പതിനായിരമാണ്. തുറമുഖ നഗരമായ ഡെര്‍ണ തകര്‍ന്നടിഞ്ഞു. നഗരത്തിനു മുകളിലുള്ള പര്‍വ്വതങ്ങളിലെ അണക്കെട്ടുകള്‍ തകര്‍ന്നതോടെയാണ് നഗരംതന്നെ ഒലിച്ചുപോയത്. ◾കേരളത്തില്‍ പോലീസ് സേവനത്തിനു ഫീസ് ചുമത്തി. പോലീസ് സ്റ്റേഷനില്‍നിന്ന് ജനറല്‍ ഡയറി, എഫ്ഐആര്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ലഭിക്കാന്‍ […]
സൈബര്‍ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍
സൈബര്‍ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യം.
മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തള്ളി ആര്‍എസ്എസ് നേതൃത്വം. മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടുത്തെ സാഹചര്യം പ്രവര്‍ത്തകര്‍ അറിയിച്ചെന്നും മന്‍മോഹന്‍ വൈദ്യ പുണെയില്‍ നടക്കുന്ന ആര്‍എസ്എസ് യോഗത്തില്‍ പറഞ്ഞു.
മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി
മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി. സ്പീക്കർ ഷംസീറിനെതിരെ കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി എത്തിയത്. സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയിൽ തമിഴ്നാട് പൊലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് ഹർജി.
ചരക്ക് വ്യാപാരക്കമ്മി 24.16 ബില്യണ്‍ ഡോളറായി കുറഞ്ഞു
രാജ്യത്തെ ചരക്ക് വ്യാപാരക്കമ്മി ആഗസ്റ്റില്‍ 24.16 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചരക്ക് കയറ്റുമതിയില്‍ കഴിഞ്ഞ മാസം കുറവുണ്ടായി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യമാണ് കയറ്റുമതിയില്‍ ഇടിവുണ്ടാകാനുള്ള കാരണമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ചരക്ക് വ്യാപാരക്കമ്മി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 2486 കോടി ഡോളറായിരുന്നു. 2.8ശതമാനം കുറവാണ് ചരക്ക് വ്യാപാര കമ്മിയിലുണ്ടായത്. രാജ്യത്തെ ചരക്ക് കയറ്റുമതി മുന്‍ വര്‍ഷം ആഗസ്റ്റില്‍ 3702 കോടി ഡോളറായിരുന്നത് കഴിഞ്ഞ മാസം 3448 കോടി ഡോളറായാണ് കുറഞ്ഞത്. അതേസമയം ഇറക്കുമതി ആഗസ്റ്റില്‍ 5864 […]
‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
സംവിധായകന്‍ കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥ്വിരാജ്, നിവിന്‍ പോളി, മംമ്ത മോഹന്‍ദാസ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അത്യന്തം ഹൃദയഹാരിയും രസഭരിതവുമാകുമെന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയാണ് നായകന്‍. ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ ഷൈനിനോടൊപ്പം ഗ്രേസ് ആന്റണിയും സ്വാസികയും ചേര്‍ന്ന് നില്‍ക്കുന്ന […]
‘ശേഷം മൈക്കില്‍ ഫാത്തിമ’ ഗോകുലം മൂവീസിന്
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’യുടെ വേള്‍ഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ ലോകത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാന്‍ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി […]
ലോകകപ്പിനായി എത്തുന്നു, നിസാന്‍ മാഗ്നൈറ്റ് കുറോ!
2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്പോണ്‍സര്‍ സ്ഥാനം സ്വന്തമാക്കി നിസാന്‍. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ ഐസിസിയുമായുള്ള സഹകരണം തുടരുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ആര്‍പ്പുവിളിക്കാന്‍ നിസാന്‍ മാഗ്നൈറ്റ് കുറോയുടെ പ്രത്യേക എഡിഷനും പുറത്തിറക്കും. പുതിയ വാഹനത്തിന്റെ ബുക്കിങ്ങും തുടങ്ങി. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുക. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ നിസാന്‍ വാഹനങ്ങള്‍ ഉണ്ടാകും. ലോകകപ്പ് ട്രോഫിയുമായി പ്രധാന നഗരങ്ങളില്‍ പര്യടനം നടത്താനും നിസാന്‍ തീരുമാനിച്ചിട്ടുണ്ട്. […]
രാജര്‍ഷിയായ ഉമ്മന്‍ചാണ്ടി
ജനാതിപത്യ രാഷ്ട്രീയത്തിന്റെ ശരിയായ ഉള്ളടക്കം ജനകീയതയാണെന്ന് സ്വന്തം പ്രവര്‍ത്തന ശൈലിയുടെ വ്യക്തമാക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. ലാളിത്യവും വിനയവും ജനസമ്പര്‍ക്കവുമാണ് അദ്ദേഹത്തിന്റെ ജനകീയത പതിന്മടങ്ങ് വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ജീവിതവും സ്വഭാവസവിശേഷതകളും സേവനങ്ങളും ലളിതമായും സമഗ്രമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ‘രാജര്‍ഷിയായ ഉമ്മന്‍ചാണ്ടി’. ഡോ. എം ആര്‍ തമ്പാന്‍. സദ്ഭാവന ട്രസ്റ്റ്. വില 300 രൂപ.
പോഷകങ്ങളുടെ കലവറയായ ഗ്രീന്‍പീസ്
പോഷകങ്ങളുടെ കലവറയാണ് ഗ്രീന്‍പീസ്. അതുകൊണ്ടാണ് ഗ്രീന്‍പീസ് ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി തോന്നുന്നതും വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നതും. പോഷകങ്ങള്‍ക്കൊപ്പം നാരുകളാല്‍ സമ്പന്നമാണെന്നതും ഗ്രീന്‍പീസിന്റെ സവിശേഷതയാണ്. ഇത് വിശപ്പിനെ പിടിച്ചുനിര്‍ത്താന്‍ മാത്രമല്ല ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ ഗ്രീന്‍പീസ് വലിയ പങ്കുവഹിക്കും. ഗ്രീന്‍പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നൊരു വര്‍ദ്ധനവുണ്ടാക്കില്ല എന്നതുകൊണ്ടാണത്. അതുമാത്രമല്ല ഇവയിലെ ഫൈബര്‍ ഘടകം കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍പീസ്. രക്തസമ്മര്‍ദ്ദം […]
