*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ല. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്‌കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസ് സഹായത്തോടെ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ◾സംസ്ഥാന മന്ത്രിസഭ […]
നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്ന് എറണാകുളം കളക്ടര്‍
കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിള്‍ ഉടന്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എന്‍.എസ്. കെ ഉമേഷ്. കോഴിക്കോട് ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയില്ലെന്നും നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ബേപ്പൂര്‍ ഹാര്‍ബര്‍ അടച്ചിടാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലോ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ല. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി ഈ സന്ദേശം അറിയിക്കണമെന്നും ഫിഷറീസ് വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു.
റഷ്യയുടെ ക്രൂഡോയില്‍ കയറ്റുമതിയില്‍ ഇടിവ്
ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള റഷ്യയുടെ ക്രൂഡോയില്‍ കയറ്റുമതി ഓഗസ്റ്റില്‍ പ്രതിദിനം 39 ലക്ഷം ബാരലായി ഇടിഞ്ഞു. ഏപ്രില്‍-മേയില്‍ പ്രതിദിനം 47 ലക്ഷം ബാരല്‍ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. കഴിഞ്ഞ മേയ്-ജൂലൈയില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡോയിലില്‍ 80 ശതമാനവറഷ്യയുടെ ക്രൂഡോയില്‍ കയറ്റുമതി ഓഗസ്റ്റില്‍ പ്രതിദിനം 39 ലക്ഷം ബാരലായി ഇടിഞ്ഞു. വാങ്ങിയത് ഇന്ത്യയും ചൈനയുമായിരുന്നു. റഷ്യ ഉത്പാദനം കുറച്ചതോടെ ഇത് ഓഗസ്റ്റില്‍ 30 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വ്യക്തമാക്കി. പ്രതിമാസ അടിസ്ഥാനത്തില്‍ റഷ്യയുടെ ഉല്‍പ്പാദനം ഓഗസ്റ്റില്‍ പ്രതിദിനം […]
ടൈം മാഗസിന്റെ 100 മികച്ച കമ്പനികളില്‍ ഇന്‍ഫോസിസും!
ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച 2023 ലെ 100 മികച്ച കമ്പനികളുടെ പട്ടികയില്‍ എത്തിയ ഒരേ ഒരു ഇന്ത്യന്‍ കമ്പനിയായി ഇന്‍ഫോസിസ്. ടൈംസ് എല്ലാവര്‍ഷവും പുറത്തിറക്കുന്ന മികച്ച കമ്പനികളുടെ പട്ടികയില്‍ ഇത്തവണ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയത് മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, മെറ്റ എന്നിവരാണ്. ഈ കമ്പനികളുടെ പട്ടികയില്‍ 64-ാമത് ഇന്‍ഫോസിസ് എത്തിയത്. 750 മികച്ച കമ്പനികളുടെ പട്ടികയില്‍ ആഗോള പ്രൊഫഷണല്‍ സേവനദാതാക്കളില്‍ മൂന്നാമത് തങ്ങളെന്ന് ഇന്‍ഫോസിസ് ട്വീറ്റില്‍ പങ്കുവച്ചു. ആഗോള തലത്തില്‍ മികച്ച 750 കമ്പനികളുടെ […]
സ്ത്രീപക്ഷ സിനിമ ‘റാണി’യുടെ ട്രെയിലര്‍
തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘റാണി’. ഭാവന, ഹണി റോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, ഗുരു സോമസുന്ദരം, അനുമോള്‍, നിയതി,അശ്വിന്‍ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് റാണിയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തു . ഈ […]
‘തിറയാട്ടം’ ചിത്രത്തിലെ ഗാനം ‘മണ്ണിന്റെ മണമുള്ള’
‘തിറയാട്ടം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മണ്ണിന്റെ മണമുള്ള’ എന്നു തുടങ്ങുന്ന ഗാനം മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചത്. സജീവ് കിളികുലം വരികള്‍ കുറിച്ച് സംഗീതം പകര്‍ന്നു. മനോരമ മ്യൂസിക് ആണ് തിറയാട്ടത്തിലെ പാട്ട് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ‘മണ്ണിന്റെ മണമുള്ള മനസ്സുമായി.. മഴ നനയും നിലാവിന്റെ നാലുകെട്ടില്‍.. വെറുതെയിരുന്നു കിനാവുകാണും ദ്രാവിഡരാജകുമാരന്‍….’. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഈ ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘തിറയാട്ടം’. […]
സി 3 എയര്‍ക്രോസ് വിപണിയിലെത്തിച്ച് സിട്രോണ്‍
ചെറു എസ്‌യുവി, സി 3 എയര്‍ക്രോസ് വിപണിയിലെത്തിച്ച് സിട്രോണ്‍. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്‌സ് വകഭേദങ്ങളില്‍ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതല്‍ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ‘യു’ വിന് അഞ്ച് സീറ്റ് വകഭേദം മാത്രമേയുള്ളൂ. പ്ലസിന്റെ അഞ്ച് സീറ്റിന് 11.30 ലക്ഷം രൂപയും ഏഴു സീറ്റിന് 11.45 ലക്ഷം […]
കനല്‍ തൊടുന്ന ഹൃദയങ്ങള്‍
മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകള്‍സൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന്ന ശക്തമായ സ്ത്രീയുടെ ജീവിതം അവതരിപ്പിക്കുന്ന ഈ നോവല്‍ സമകാലത്തിലേക്കുള്ള ചുവടുവയ്പാണ്. ‘കനല്‍ തൊടുന്ന ഹൃദയങ്ങള്‍’. മേരി ജേക്കബ്ബ്. ഗ്രീന്‍ ബുക്‌സ്. വില 152 രൂപ.
ജീവിതശൈലിയില്‍ നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തി വിഷാദമകറ്റാം!
ജീവിതശൈലിയില്‍ ചില നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജനിതകപരമായി വിഷാദരോഗ സാധ്യതയുള്ളവരില്‍ പോലും ഇത്തരം ശീലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇനി പറയുന്ന ശീലങ്ങള്‍ പിന്തുടരുന്നത് വിഷാദരോഗ സാധ്യത ഗണ്യമായി കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലിശീലം ഒഴിവാക്കല്‍, മദ്യപാനം ഒഴിവാക്കുകയോ പരിമിതമായ തോതില്‍ മാത്രം […]
