Option 1 നെടുമുടി വേണു ജോഷി സംവിധാനം ചെയ്ത ഒരു കുടക്കീഴില്‍ എന്ന ചിത്രത്തിലൂടെ വേണു കുട്ടന്‍ നായരായി എത്തിയ നെടുമുടി വേണുവാണ് നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു സഹനടന്‍. കോമഡി ആയാലും വില്ലന്‍ കഥാപാത്രമായാലും ഇനി കുടുംബനാഥന്‍ ആയാലും നെടുമുടി വേണു എന്ന അഭിനയ പ്രതിഭ എല്ലാത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാറുണ്ട്. Option 2 തിലകന്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തില്‍ തിലകന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.. കുടുംബനാഥനായും കര്‍ക്കശക്കാരനായ പിതാവായും കാപട്യവും […]
രാത്രി വാര്‍ത്തകള്‍
കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിലും പ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 11,000 കടന്നു. മരണസംഖ്യ 20,000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം പതിനായിരമാണ്. തുറമുഖ നഗരമായ ഡെര്‍ണയെ തകര്‍ന്നടിഞ്ഞു. നഗരത്തിനു മുകളിലുള്ള പര്‍വ്വതങ്ങളിലെ അണക്കെട്ടുകള്‍ തകര്‍ന്നതോടെയാണ് നഗരംതന്നെ ഒലിച്ചുപോയത്. നിപ പ്രതിരോധത്തിന്റെ ഭാഗമായി പിഎസ് സി, കാലിക്കട്ട് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 18 നു തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 […]
കോഴിക്കോട് ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് സ്കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്
നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് സ്കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയെന്ന ഉത്തരവിൽ തിരുത്ത്. അനിശ്ചിതകാലത്തേക്ക് ഓൺലൈനിലേക്ക് മാറിയെന്നത് 23 ശനിയാഴ്ച വരെയെന്ന് ചുരുക്കിയാണ് മാറ്റം. അനിശ്ചിത കാലത്തേക്ക് അവധിയെന്ന ഉത്തരവ് ആളുകളിൽ പരിഭ്രാന്തി പരത്തുമെന്നത് കണക്കിലെടുത്താണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്നും വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു കളക്ടറുടെ ആദ്യ ഉത്തരവ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ്ണയോഗം ശനിയാഴ്ച ചേരും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ്ണയോഗം ശനിയാഴ്ച ചേരും. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ നീക്കം ഉണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി. ഇതിനിടെ, ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു.
കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍
കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍. മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000 കടന്നതോടെയാണ് മരണ സംഖ്യ ഉയരുമെന്ന ആശങ്ക. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് തുറമുഖ നഗരമായ ഡെർണയെ ആണ്. നഗരത്തിന് മുകളിലുള്ള പർവ്വതനിരകളിലെ അണക്കെട്ടുകള്‍ തകർന്നതോടെ പ്രദേശത്ത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി.നിരവധി പേരാണ് പ്രദേശത്ത് മരണപ്പെട്ടത്. ആയിരക്കണക്കിന് വീടുകള്‍ ഒലിച്ച് പോയി. വ്യാഴാഴ്ച രാവിലെയോടെ മൂവായിരത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തി സംസ്‌കരിച്ചതായി […]
നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ്
നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ […]
ഭാരത് പേരുമാറ്റത്തെ പാർലമെൻറിൽ എതിർക്കേണ്ടെന്ന് ഡിഎംകെ
18ന് നടക്കുന്ന പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിൽ ഭാരത് പേരുമാറ്റത്തെ പാർലമെൻറിൽ എതിർക്കേണ്ടെന്ന് ഡിഎംകെ.തീരുമാനം.ഭരണഘടനയുടെ ഭാഗമായ പേരിനെ എതിർക്കുന്നത് ഭരണഘടന വിരുദ്ധർ എന്ന രീതിയിൽ കേന്ദ്രസർക്കാർ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കർശനമായി എതിർക്കണമെന്ന് എം.പിമാരോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു.
അലൻസിയർ പ്രസ്താവന പിൻവലിക്കണമെന്ന് മന്ത്രി ചിഞ്ചു റാണി
സംസ്ഥാന സർക്കാരിന്റെ ചലച്ചിത പുരസ്കാരം ഏറ്റുവാങ്ങി അലൻസിയർ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സർഗ്ഗാത്മകതയുള്ള ഒരു കലാകാരനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലൻസിയറുടെ ഭാഗത്ത് നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിൻവലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി ആവശ്യപ്പെട്ടു.
സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി
ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും,സോളാർ കേസ് അടഞ്ഞ അധ്യായമാണ് ,ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി.അതേസമയം മന്ത്രിസഭ പുന:സംഘടനയെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും അദ്ദേഹം പറഞ്ഞു.
മലയാളി നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി
ജര്‍മ്മന്‍ മാധ്യമത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാളി നഴ്‌സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാരാണ് ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുന്നത്. തെറ്റായ വാര്‍ത്തകള്‍ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
