Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം

ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച അതിഥിത്തൊഴിലാളി ആശുപത്രിയിലെ സാധനങ്ങൾ അടിച്ചു തകർത്തു. മരട് ഭാഗത്ത് അവശനിലയിൽ റോഡിൽ കിടന്നിരുന്നയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇയാൾ അക്രമാസക്തനാവുകയും പ്രസവ മുറിയിലേക്ക് അടക്കം ഓടിക്കയറുകയും ചെയ്തു. തുടർന്ന് ആശുപത്രി ജീവനക്കാർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപിച്ചു. മാനസിക പ്രശ്നമുള്ള ആളെന്നാണ് പൊലീസ് വിലയിരുത്തൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകും

കഴിഞ്ഞ മാസം 25 ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മാനന്തവാടി കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു സ്ത്രീകൾ മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ.ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യൻ പൗരൻമാർ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.      

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവോണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി കിട്ടുന്ന തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുന്നത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 20

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ലോക്സഭയില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി. ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്നും അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു. എന്നാല്‍ ഭരണഘടന തയാറാക്കിയപ്പോള്‍ അങ്ങനെയായിരുന്നെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പ്രതികരിച്ചത്. 42 ാം ഭേദഗതിയോടെയാണ് മതേതരത്വം ഭരണഘടനയില്‍ വന്നതെന്നാണ് വിശദീകരണം. ◾ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കേ, ഇന്ത്യയിലുള്ള […]

Posted inബിസിനസ്സ്

ഗാര്‍ഹിക സമ്പാദ്യത്തില്‍ 19 ശതമാനം കുറവ്

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 19 ശതമാനം കുറവുണ്ടായതായി റിസര്‍ ബാങ്ക് ഒഫ് ഇന്ത്യ. ആകെ ഗാര്‍ഹിക സമ്പാദ്യം 13.77 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 5.1 ശതമാനമാണ്. 2021-22ല്‍ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജി.ഡി.പിയുടെ 7.2 ശതമാനമായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച 2020-21 ല്‍ കുടുംബങ്ങളുടെ സമ്പാദ്യം ജി.ഡി.പിയുടെ 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. 2022-23ല്‍ ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതലാണെങ്കിലും ചെറുകിട സമ്പാദ്യവും (പി.പി.എഫ് […]

Posted inടെക്നോളജി

റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ സര്‍വീസ് എത്തി

ഗണേശ ചതുര്‍ത്ഥി ദിനമായ ഇന്ന് റിലയന്‍സ് ജിയോ എയര്‍ ഫൈബര്‍ സര്‍വീസ് എത്തി. 599 രൂപയ്ക്കാണ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 30എം.ബി.പി.എസ് ലഭ്യമാക്കുന്ന ഈ പാക്കേജില്‍ 550 ചാനലുകള്‍, നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമോ പ്രീമിയം എന്നിവയുള്‍പ്പെടെ 14 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ എന്നിവയിലേക്ക് ആക്സസുമുണ്ടാകും. 899, 1,199 എന്നിങ്ങനെ വിവിധ പ്ലാനുകള്‍ ലഭ്യമാണ്. 300 ബി.പി.എസിന് 1,499 രൂപയുടെ പ്ലാനും 500എം.ബി.പി.എസിന് 2,499 രൂപയും 1ജ.ബി.പി.എസിന് 3,999 രൂപയുമായിരിക്കും ചെലവ്. ജിയോ അവതരിപ്പിച്ചിട്ടുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് […]

Posted inവിനോദം

ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യില്‍ ബേസില്‍ ജോസഫ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ബേസില്‍ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ ‘നുണകുഴി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നു. കെ ആര്‍ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമന്‍ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആര്‍ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡാര്‍ക്ക് ഹ്യുമര്‍ ജോണറില്‍പെട്ട ചിത്രമാണ് ‘നുണക്കുഴി ‘. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി നേര് എന്ന […]

Posted inവിനോദം

സിങ്കം സീരീലെ അഞ്ചാമത് ചിത്രം ‘സിങ്കം എഗെയ്ന്‍’

ബോളീവുഡിലെ പൊലീസ് ചിത്രങ്ങളുടെ ആരാധകര്‍ അവേശത്തോടെ സ്വീകരിച്ച ചിത്രങ്ങളാണ് സിങ്കം സീരീസിലേത്. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയില്‍ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. ”സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ, സൂര്യവംശി. എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിദാനത്തില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പൊലീസ് ചിത്രങ്ങള്‍. ഇപ്പോഴിതാ സിങ്കം സീരീലെ അഞ്ചാമത് ചിത്രം എത്തുകയാണ്. ‘സിങ്കം എഗെയ്ന്‍’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

പുതിയ കിയ സോനെറ്റ് അടുത്ത വര്‍ഷം ആദ്യമെത്തും

പുതിയ കിയ സോനെറ്റ് അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് അവതരിപ്പിക്കും. 2020 സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയതിന് ശേഷം സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവിക്ക് ലഭിക്കുന്ന ആദ്യത്തെ സുപ്രധാന അപ്ഡേറ്റാണിത്. മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ നെക്സണ്‍, ഹ്യൂണ്ടായ് വെന്യു, മഹീന്ദ്ര എക്സ്യുവി300 എന്നിവയുമായാണ് കിയ സോനെറ്റ് വിപണിയില്‍ മത്സരിക്കുക. സെല്‍റ്റോസിനൊപ്പം കിയയുടെ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന മോഡലാണ് സോനെറ്റ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യഥാക്രമം 4245 യൂണിറ്റുകളും 4120 യൂണിറ്റുകളും സോനെറ്റ് മൊത്തവ്യാപാരം രേഖപ്പെടുത്തി. ഇത് […]