Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു

കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക.ഇരു രാജ്യങ്ങളുടെ ആശയവിനിമയം തുടരുന്നുവെന്നും അമേരിക്ക. അതോടൊപ്പംG7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 21

*1985ലെ മികച്ച ജനപ്രിയ സഹനടന്‍?* : https://youtu.be/9wqhj9MXGls | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾വനിതാ സംവരണ ബില്‍ ലോക്സഭ ഒറ്റക്കെട്ടായി പാസാക്കി. 454 എംപിമാര്‍ പിന്തുണച്ചു. രണ്ട് എംപിമാര്‍ മാത്രമാണ് എതിര്‍ത്തത്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ‘നാരിശക്തി വന്ദന്‍ അധിനിയം’ എന്ന ബില്‍ അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു ബാധകമാകില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും പൂര്‍ത്തിയാക്കിയശേഷമേ നടപ്പാക്കൂ. ബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് കേന്ദ്രമന്ത്രി അമിത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്.

Posted inലേറ്റസ്റ്റ്

കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നു

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആ‍ര്‍  അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സംഘമാണ് ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നത്.

Posted inലേറ്റസ്റ്റ്

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ എത്തിയിരുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

എന്‍ഫോഴ്‌സ്‌മെന്റിനെ പോലീസിനെക്കൊണ്ടു കുരുക്കിട്ടു പിടക്കാന്‍ പിണറായി സര്‍ക്കാര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് ആരോപിച്ചെന്ന പരാതിയില്‍ പോലീസ് കൊച്ചി ഇ ഡി ഓഫിസില്‍ പരിശോധന നടത്തി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കള്ളമൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് പരാതി. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തേക്കും. സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയില്‍ പൊലീസ് ഇഡി […]

Posted inബിസിനസ്സ്

വിദേശ ഇന്ത്യക്കാര്‍ക്ക് യോനോ ആപ്പിലൂടെ അക്കൗണ്ട് തുറക്കാം

വിദേശ ഇന്ത്യക്കാര്‍ക്ക് എന്‍.ആര്‍.ഇ, എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കാന്‍ സൗകര്യവുമായി എസ്.ബി.ഐയുടെ യോനോ ആപ്പ്. സേവിംഗ്സ്, കറന്റ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തുറക്കാനാകും. പുതിയ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നത് എളുപ്പമാക്കാനും കാര്യക്ഷമമാക്കാനുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍-ടൈമായി ഉപയോക്താക്കള്‍ക്ക് അപേക്ഷയുടെ പുരോഗതി അറിയാനും സാധിക്കും. വിദേശ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന് ലഭിക്കുന്ന പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ അവരുടെ പേരില്‍ തുറക്കുന്നതാണ് എന്‍.ആര്‍.ഇ അക്കൗണ്ട്. അതേസമയം, എന്‍.ആര്‍.ഐയുടെ പേരില്‍ ഇന്ത്യയിലെ പണം സൂക്ഷിക്കാന്‍ തുറക്കുന്ന അക്കൗണ്ടാണ് എന്‍.ആര്‍.ഒ അക്കൗണ്ട്. വാടക, ഡിവിഡന്റ്, […]

Posted inവിനോദം

‘ലിയോ’യുടെ തമിഴ് പോസ്റ്റര്‍ റിലീസായി

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്‌ഡേറ്റുകള്‍ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റര്‍ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലില്‍ ഇറങ്ങിയ പോസ്റ്ററില്‍ വിജയുടെ തീപ്പൊരിപ്പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വമ്പന്‍ […]

Posted inവിനോദം

‘ടോബി’ എന്ന ചിത്രത്തിലെ ‘തെന്നലെ’ ഗാനം

രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവര്‍ അഭിനയിക്കുന്ന ‘ടോബി’ എന്ന ചിത്രത്തിലെ ‘തെന്നലെ’ എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ റിലീസായി. ഗാനത്തിന് മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരണ്‍ ആണ് തെന്നലെ ഗാനം ആലപിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ബാസില്‍ എഎല്‍ ചാലക്കല്‍ ആണ്. ലൈറ്റര്‍ ബുദ്ധ ഫിലിംസ് – അഗസ്ത്യ […]

Posted inഓട്ടോമോട്ടീവ്

കൈയില്‍ കൊണ്ടുനടക്കാവുന്ന ഹോണ്ടയുടെ ഇ സ്‌കൂട്ടര്‍

ഹോണ്ട ഒടുവിലായി വിപണിയിലെത്തിച്ച ഇ സ്‌കൂട്ടറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുകയും ആവശ്യസമയത്ത് ഇലക്ട്രിക് സ്‌കൂട്ടറാക്കാന്‍ സാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വാഹനത്തിന്റെ രൂപരേഖ. എണ്‍പതുകളില്‍ ചൈനയില്‍ പ്രചാരം നേടിയ മോട്ടോകോംപാക്ടോ എന്ന കുഞ്ഞന്‍ സ്‌കൂട്ടറിനെ അനുസ്മരിച്ചാണ് ഹോണ്ട ഇത്തരത്തിലൊരു വാഹനം രൂപപ്പെടുത്തിയത്. വിദേശ വിപണികളില്‍ ഏറെ പ്രായോഗികമായ വിധത്തിലുള്ള മോഡല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നുപോലും ഉറപ്പില്ല. പൂര്‍ണമായി വെള്ള നിറത്തില്‍ പ്രത്യക്ഷപ്പെട്ട വാഹനത്തിന്റെ ചിത്രം ഒരു […]