കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക.ഇരു രാജ്യങ്ങളുടെ ആശയവിനിമയം തുടരുന്നുവെന്നും അമേരിക്ക. അതോടൊപ്പംG7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
ഇന്ത്യ കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു
