ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആര് അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സംഘമാണ് ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നത്.
കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നു
